Webdunia - Bharat's app for daily news and videos

Install App

'മനുഷ്യാ, ഇപ്പോഴെങ്കിലും ഒന്നു മിണ്ടാതിരുന്നൂടെ'; പൃഥ്വിരാജിനെ വഴക്കുപറഞ്ഞ് സുപ്രിയ, ഊണിലും ഉറക്കത്തിലും സിനിമ മാത്രം സ്വപ്‌നം കാണുന്ന നടന്‍

Webdunia
ശനി, 16 ഒക്‌ടോബര്‍ 2021 (15:10 IST)
പൃഥ്വിരാജിന്റെ സിനിമാ ജീവിതത്തിലും വ്യക്തി ജീവിതത്തിലും എന്നും കൂട്ടാണ് ജീവിതപങ്കാളി സുപ്രിയ മേനോന്‍. പൃഥ്വിരാജ് നായകനായി ഒ.ടി.ടി. പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്ത ചിത്രം കുരുതിയുടെ പ്രൊഡ്യൂസര്‍ സുപ്രിയയാണ്. കുരുതി എങ്ങനെയാണ് സംഭവിച്ചതെന്ന് വെളിപ്പെടുത്തുകയാണ് സുപ്രിയ. കുരുതിയുടെ കഥ വായിക്കണമെന്ന് പറഞ്ഞ് തന്നെ വിളിച്ചത് പൃഥ്വിരാജ് ആണെന്നും സുപ്രിയ പറയുന്നു. റേഡിയോ മാംഗോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സുപ്രിയ ഇതേ കുറിച്ച് സംസാരിച്ചത്. 
 
'പൃഥ്വി കോവിഡ് വന്ന സമയത്ത് വേറെ വീട്ടിലായിരുന്നു. ഒരു ദിവസം പൃഥ്വി എന്നെ വിളിച്ചു. രാജുവിന് ആരോഗ്യപരമായ എന്തെങ്കിലും പ്രശ്നമുണ്ടാകും, അതു പറയാനാണ് വിളിച്ചതെന്ന് ഞാന്‍ കരുതി. 'ഞാനൊരു സ്‌ക്രിപ്റ്റ് വായിച്ചു..ഭയങ്കര സംഭവമാണ്' എന്നാണ് ഫോണിലൂടെ പൃഥ്വി പറഞ്ഞത്. ഇപ്പോഴെങ്കിലും ഒന്നു മിണ്ടാതിരുന്നൂടെ മനുഷ്യാ..എന്ന് ഞാന്‍ പൃഥ്വിവിനോട് ചോദിച്ചു. കോവിഡ് വന്നിരിക്കുമ്പോള്‍ സ്‌ക്രിപിറ്റ് വായിക്കണമെന്ന് (ചിരിക്കുന്നു). പക്ഷേ, പൃഥ്വി നിര്‍ബന്ധിച്ചു. ഇപ്പോ തന്നെ വായിക്കണം എന്ന് പൃഥ്വി പറഞ്ഞു. വായിച്ചിട്ട് തിരിച്ച് വിളിക്കാനും പറഞ്ഞു. അങ്ങനെയാണ് കുരുതിയുടെ സ്‌ക്രിപ്റ്റ് ഞാന്‍ വായിക്കുന്നത്. വായിച്ചപ്പോള്‍ ആ സ്‌ക്രിപ്റ്റ് എനിക്ക് ഇഷ്ടപ്പെട്ടു,' സുപ്രിയ പറഞ്ഞു.

Happy Birthday Prithviraj 
 
സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജിന്റെ 39-ാം ജന്മദിനമാണ് ഇന്ന്. നടന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നീ നിലകളിലെല്ലാം മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച പൃഥ്വിരാജിന് സിനിമാലോകം ഒന്നടങ്കം ജന്മദിനാശംസകള്‍ നേരുകയാണ്. 1982 ഒക്ടോബര്‍ 16 നാണ് അഭിനേതാക്കളായ സുകുമാരന്‍, മല്ലിക എന്നിവരുടെ രണ്ടാമത്തെ മകനായി പൃഥ്വിരാജ് ജനിച്ചത്. നടന്‍ ഇന്ദ്രജിത്താണ് പൃഥ്വിരാജിന്റെ സഹോദരന്‍. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി സിനിമകളിലും പൃഥ്വിരാജ് അഭിനയിച്ചിട്ടുണ്ട്. 
 
രാജസേനന്‍ സംവിധാനം ചെയ്ത 'നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി' എന്ന സിനിമയിലാണ് പൃഥ്വിരാജ് ആദ്യമായി അഭിനയിച്ചത്. എന്നാല്‍, തിയറ്ററില്‍ ആദ്യമെത്തിയും സിനിമ കരിയറില്‍ ശ്രദ്ധിക്കപ്പെട്ടതും രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനത്തിലൂടെയാണ്. ചുരുക്കം ചില സിനിമകള്‍കൊണ്ട് തന്നെ പൃഥ്വിരാജ് മലയാള സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. വെള്ളിത്തിര, സ്വപ്നക്കൂട്, ചക്രം, സത്യം, അത്ഭുതദ്വീപ്, അനന്തഭദ്രം, ക്ലാസ്മേറ്റ്സ്, വാസ്തവം, ചോക്ലേറ്റ്, തലപ്പാവ്, തിരക്കഥ, താന്തോന്നി, പോക്കിരിരാജ, അന്‍വര്‍, മേക്കപ്പ്മാന്‍, മാണിക്യക്കല്ല്, ഇന്ത്യന്‍ റുപ്പി, ബാച്ച്ലര്‍ പാര്‍ട്ടി, അയാളും ഞാനും തമ്മില്‍, സെല്ലുല്ലോയ്ഡ്, മുംബൈ പൊലീസ്, മെമ്മറീസ്, സെവന്‍ത് ഡെ, എന്ന് നിന്റെ മൊയ്തീന്‍, അനാര്‍ക്കലി, എസ്ര, കൂടെ, ഡ്രൈവിങ് ലൈസന്‍സ്, അയ്യപ്പനും കോശിയും തുടങ്ങിയവയാണ് പൃഥ്വിരാജിന്റെ ശ്രദ്ധിക്കപ്പെട്ട സിനിമകള്‍. 
 
2006 ലും 2013 ലും പൃഥ്വിരാജ് മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടി. വാസ്തവം, അയാളും ഞാനും തമ്മില്‍, സെല്ലുലോയ്ഡ് എന്നീ സിനിമകളാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്.  
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Prarthana: 'അവളുടെ അച്ഛനും അമ്മയ്ക്കും ഇല്ലാത്ത പരാതി ആര്‍ക്കും വേണ്ട'; പ്രാര്‍ത്ഥനയുടെ വസ്ത്രധാരണത്തെ കുറ്റം പറയുന്നവരോട് മല്ലിക

Dhyan Sreenivasan: 'മറ്റവന്‍ വന്നോ, ആ അനൂപ് മേനോന്‍'; ധ്യാൻ ശ്രീനിവാസനെ ട്രോളി അനൂപ് മേനോന്‍, ചിരിച്ച് മറിഞ്ഞ് ധ്യാൻ

Shilpa Shetty: മോഹൻലാലിനൊപ്പം അഭിനയിക്കുക എന്നത് ഒരു സ്വപ്നം: ശിൽപ ഷെട്ടി

Patriot: ഷൂട്ടിങ് പൂർത്തിയാക്കി മോഹൻലാൽ, ഇനിയുള്ള കാത്തിരിപ്പ് അയാൾക്ക് വേണ്ടിയാണ്; പുതിയ വിശേഷങ്ങളിതാ

Dhanush: ധനുഷ് ഏറ്റവും മര്യാദയില്ലാത്ത താരം, നേരിട്ടത് കടുത്ത അപമാനം: നയൻതാരയ്ക്കും നിത്യ മേനോനും പിന്നാലെ നടനെതിരെ നയൻദീപ് രക്ഷിത്

എല്ലാം കാണുക

ഏറ്റവും പുതിയത്

School Holiday: തൃശൂര്‍, കോഴിക്കോട്, കാസര്‍ഗോഡ്..; ഈ ജില്ലകളില്‍ നാളെ അവധി

പാലക്കാട് ജില്ലയില്‍ മാത്രം നിപ്പ സമ്പര്‍ക്ക പട്ടികയിലുള്ളത് 385 പേര്‍; 9 പേര്‍ ഐസൊലേഷനില്‍

സംസ്ഥാനത്ത് വീണ്ടും നിപ്പ സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് നിപ്പ ബാധിച്ച് മരിച്ച വ്യക്തിയുടെ മകന്‍

നിർദേശങ്ങൾ യുക്തിപരമല്ല, ഡ്രൈവിങ് ലൈസൻസ് പരീക്ഷാ പരിഷ്കരണം ഹൈക്കോടതി റദ്ദാക്കി

തൃത്താലയിൽ കോൺഗ്രസിനകത്ത് തമ്മിലടി, സി വി ബാലചന്ദ്രനുമായി കൂടിക്കാഴ്ച നടത്തി സണ്ണി ജോസഫ്

അടുത്ത ലേഖനം
Show comments