Webdunia - Bharat's app for daily news and videos

Install App

സഹായികളില്ല..പരിവാരങ്ങളൊന്നുമില്ല,കുരുതി ചിത്രീകരണത്തിനിടയില്‍, മാമുക്കോയെ കുറിച്ച് സുപ്രിയ മേനോന്‍

കെ ആര്‍ അനൂപ്
ബുധന്‍, 26 ഏപ്രില്‍ 2023 (15:20 IST)
പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍ നിര്‍മ്മിച്ച ചിത്രമാണ് കുരുതി. സിനിമയുടെ ചിത്രീകരണ സമയത്ത് നിര്‍മാതാവ് ടീമിനൊപ്പം ഉണ്ടായിരുന്നു. നടന്‍ മാമുക്കോയയുടെ കൂടെ സമയം ചെലവഴിക്കാനും അദ്ദേഹത്തെ മനസ്സിലാക്കാനും സുപ്രിയക്ക് ആയത് ആ സമയത്താണ്. ആളും ബഹളവും പരിവാരങ്ങളും സഹായികളൊന്നും ഒന്നുമില്ലാതെ ചിത്രീകരണത്തിനായി എത്തിയ നടനെ അത്ഭുതത്തോടെയാണ് സുപ്രിയ നോക്കിക്കണ്ടത്. ഒരു സാധാരണ മനുഷ്യന്‍, അഭിനയത്തോടുള്ള ആഗ്രഹമാണ് ആ പ്രായത്തിലും മാമുക്കോയയെ കുരുതി എന്ന സിനിമയിലേക്ക് എത്തിച്ചത്.
 
'കുരുതിയുടെ സെറ്റില്‍ ചിത്രീകരണത്തിനിടയില്‍ അദ്ദേഹം ഇരിക്കുമ്പോഴാണ് ഞാന്‍ ഈ ചിത്രം എടുത്തത്. ബഹളമില്ല, സഹായികളില്ല, പരിവാരങ്ങളൊന്നുമില്ല, ജോലി ചെയ്യാനുള്ള ഏകമനസ്സോടെയുള്ള സമര്‍പ്പണം. എത്ര മനോഹരമായ ആത്മാവ്. സമാധാനത്തില്‍ വിശ്രമിക്കുകയും ചെയ്യുക സര്‍',-സുപ്രിയ മേനോന്‍ കുറിച്ചു.
 
കൊല്ലും എന്ന വാക്ക്.. കാക്കും എന്ന പ്രതിജ്ഞ' എന്ന ടാഗ്-ലൈനോടെ എത്തിയ സിനിമയില്‍ മുരളി ഗോപി, ഷൈന്‍ ടോം ചാക്കോ, മണികണ്ഠന്‍ രാജന്‍, മാമുക്കോയ, നവാസ് വള്ളിക്കുന്ന്, നാസ്ലിന്‍ ഗഫൂര്‍, സാഗര്‍ സൂര്യ, ശ്രിന്ദ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.നവാഗതനായ മനു വാര്യര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് അനീഷ് പിള്ളയാണ് കഥയെഴുതിയിരിക്കുന്നത്.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പോക്സോ കേസ് പ്രതിയായ 29കാരന് 29 വർഷം കഠിനതടവും 1.85 ലക്ഷം രൂപാ പിഴയും

കൊച്ചിയില്‍ ബിരുദ വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് ജാമ്യത്തിലിറങ്ങിയ പോക്‌സോ കേസ് പ്രതി തൂങ്ങിമരിച്ച നിലയില്‍

സംസ്ഥാനത്ത് ഇന്ന് 2 °C മുതല്‍ 3 °C വരെ താപനില ഉയരാന്‍ സാധ്യത

സംസ്ഥാനത്ത് പേവിഷബാധയേറ്റുള്ള മരണങ്ങള്‍ കൂടുന്നു, കഴിഞ്ഞ വര്‍ഷം കടിയേറ്റ് സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം എത്തിയത് മൂന്ന് ലക്ഷത്തിലധികം പേര്‍

അടുത്ത ലേഖനം
Show comments