Webdunia - Bharat's app for daily news and videos

Install App

"ഏത് നേരത്താടാ നിന്നെയൊക്കെ" എന്നോടും മമ്മൂക്കയോടും ജോഷി ചോദിക്കും, അങ്ങനെ ചോദിക്കാത്തത് മോഹൻലാലിനോട് മാത്രം

അഭിറാം മനോഹർ
വ്യാഴം, 25 ജൂലൈ 2024 (20:45 IST)
Mammootty, SG,Mohanlal
മലയാളസിനിമയില്‍ ലേലം,പത്രം തുടങ്ങിയ എക്കാലത്തെയും മികച്ച മാസ് ചിത്രങ്ങള്‍ സമ്മാനിച്ച ജോഡിയാണ് സുരേഷ് ഗോപി-ജോഷി കൂട്ടുക്കെട്ട്. മമ്മൂട്ടിക്ക് ന്യൂഡല്‍ഹി,ധ്രുവം,കൗരവര്‍,നായര്‍ സാബ്,സംഘം തുടങ്ങിയ വിജയചിത്രങ്ങള്‍ സമ്മാനിച്ച ജോഷി നരന്‍,നമ്പര്‍ 20 മദ്രാസ് മെയില്‍ എന്നീ ചിത്രങ്ങളിലൂടെ മോഹന്‍ലാലിനും വിജയങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്.
 
ഇപ്പോഴിതാ മലയാളികളുടെ ഹിറ്റ്‌മേക്കര്‍ സംവിധായകനായ ജോഷിയുമൊത്തുള്ള അനുഭവം പങ്കുവെച്ചിരിക്കുകയാണ് സുരേഷ് ഗോപി. ജോഷി-സുരേഷ് ഗോപി കൂട്ടുക്കെട്ടില്‍ റിലീസ് ചെയ്യാനിരിക്കുന്ന പാപ്പന്‍ എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടിക്കിടെയാണ് സുരേഷ് ഗോപി മനസ്സ് തുറന്നത്. ജോഷി സര്‍ വലിപ്പ ചെറുപ്പമില്ലാതെ സെറ്റില്‍ എല്ലാവരെയും ചീത്ത വിളിക്കുമെന്നും എന്നാല്‍ ആ ചീത്ത ഒരിക്കല്‍ പോലും കേള്‍ക്കാത്തത് മോഹന്‍ലാല്‍ ആണെന്നും സുരേഷ് ഗോപി പറയുന്നു.
 
ഏത് നേരാത്താടാ നിന്നെയൊക്കെ.. അതാണ് ജോഷി സാറിന്റെ ഏറ്റവും വലിയ ചീത്ത. മമ്മൂക്കയോട് പോലും ജോഷി സാര്‍ ഇങ്ങനെ ചോദിക്കും. ലാലിനോട് മാത്രമെ അത് ചോദിക്കാതെയുള്ളുവെന്ന് ജോഷി സര്‍ എപ്പോഴും പറയും. അവനോട് ഇത് പറയേണ്ടി വന്നിട്ടില്ല. അവനോട് പറയേണ്ടി വരികയുമില്ല.കൃത്യമായിരിക്കും. നിനക്കൊക്കെ ഇടയ്ക്ക് ഫോക്കസ് വിട്ടുപോകും അപ്പോഴാണ് എനിക്ക് ഭ്രാന്ത് കയറുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്ലിനിക്കാൽ ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ

എല്ലാ പെണ്‍കുട്ടികളുടെയും ഫോണില്‍ ഈ ആപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം!

ചൈനയില്‍ മണിക്കൂറില്‍ 650 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ ഓടുന്നു; ഇവിടെ കുറ്റി ഊരുന്നുവെന്ന് സജി ചെറിയാന്‍

ഇന്ത്യയിലും ജനനനിരക്ക് കുറയുന്നുവെന്ന് യു എൻ കണക്ക്, പ്രായമുള്ളവരുടെ എണ്ണം കൂടുന്നത് രാജ്യത്തിന് വെല്ലുവിളി, മുന്നിലുള്ളത് വലിയ പ്രതിസന്ധിയോ?

ഇനി പെറ്റികളുടെ കാലം, എഐ കാമറകള്‍ പണി തുടങ്ങി; കെല്‍ട്രോണിന് മോട്ടോര്‍ വാഹന വകുപ്പ് നല്‍കാനുണ്ടായിരുന്ന കുടിശ്ശിക തീര്‍ത്തു

അടുത്ത ലേഖനം
Show comments