അയ്യപ്പനും കോശിയും തമിഴ് റീമേക്കില്‍ സൂര്യയും കാര്‍ത്തിയും !

ജോര്‍ജി സാം
ചൊവ്വ, 2 ജൂണ്‍ 2020 (11:35 IST)
മലയാളത്തിലെ മെഗാഹിറ്റ് ചിത്രം ‘അയ്യപ്പനും കോശിയും’ തമിഴിലേക്ക് റീമേക്ക് ചെയ്യുന്ന വിവരം നേരത്തേ തന്നെ പുറത്തുവന്നതാണല്ലോ. പ്രശസ്ത നിര്‍മ്മാതാവ് കതിരേശനാണ് ഈ സിനിമയുടെ തമിഴ് നിര്‍മ്മാണ അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
 
പുതിയ വിവരം അനുസരിച്ച് തമിഴ് സൂപ്പര്‍താരങ്ങളും സഹോദരങ്ങളുമായ സൂര്യയും കാര്‍ത്തിയും ‘അയ്യപ്പനും കോശിയും’ റീമേക്കില്‍ നായകന്‍‌മാരാകും. ബിജുമേനോന്‍ അവതരിപ്പിച്ച അയ്യപ്പനെ സൂര്യയും പൃഥ്വിരാജ് അവതരിപ്പിച്ച കോശിയെ കാര്‍ത്തിയും അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
തമിഴില്‍ കൂടാതെ തെലുങ്കിലും ഹിന്ദിയിലും ഈ സിനിമയുടെ റീമേക്കുകള്‍ വരുന്നുണ്ട്. അങ്ങനെ, സച്ചി സംവിധാനം ചെയ്‌ത ഈ ആക്ഷന്‍ എന്‍റര്‍‌ടെയ്‌നര്‍ രാജ്യം മുഴുവന്‍ വ്യാപിക്കുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ്: കണ്ണൂര്‍ ജില്ലയില്‍ ഡ്രൈ ഡേ പ്രഖ്യാപിച്ചു

പിഎഫ് നോമിനി: പങ്കാളിക്കും മാതാപിതാക്കള്‍ക്കും തുല്യ അവകാശങ്ങള്‍

ഹോട്ടലില്‍ വെച്ച് പ്രമുഖ സംവിധായകനില്‍ നിന്ന് അപമാനം; സിനിമാ പ്രവര്‍ത്തക മുഖ്യമന്ത്രിക്ക് പരാതി നല്‍കി

രണ്ടാമത്തെ കേസിലും രാഹുലിന് ആശ്വാസം, പോലീസ് നടപടി പാടില്ലെന്ന് കോടതി, വിധി ബുധനാഴ്ച

ഇൻഡിഗോ പ്രതിസന്ധിയിൽ നിക്ഷേപകർക്ക് നഷ്ടം 37,000 കോടി, ആറാം ദിവസവും ഓഹരിയിൽ ഇടിവ്

അടുത്ത ലേഖനം
Show comments