ജ്യോതിക 27 വർഷം അവളുടെ സുഖങ്ങൾ വേണ്ടെന്ന് വെച്ചവളാണ്, ഇത്രയെങ്കിലും ഞാൻ ചെയ്യണ്ടേ, മുംബൈയിലേക്ക് താമസം മാറിയതിൽ സൂര്യ

അഭിറാം മനോഹർ
ചൊവ്വ, 29 ഒക്‌ടോബര്‍ 2024 (18:24 IST)
തമിഴകത്തെ പ്രിയ താരജോഡികളാണ് ജ്യോതികയും സൂര്യയും. വെള്ളിത്തിരയിലും ജീവിതത്തിലും മികച്ച ജോഡികളായാണ് ഇരുവരും തുടരുന്നത്. ദാമ്പത്യജീവിതത്തില്‍ പലര്‍ക്കും തന്നെ സൂര്യ- ജ്യോതിക ദമ്പതികള്‍ മാതൃകയാണ്. വിവാഹത്തെ തുടര്‍ന്ന് സിനിമയില്‍ നിന്നും ജ്യോതിക മാറിനിന്നിരുന്നെങ്കിലും ചെറിയ ഇടവേളയ്ക്ക് ശേഷം താരം സിനിമകളില്‍ ഇപ്പോള്‍ സജീവമാണ്. ഇതിനിടെ ചെന്നൈയില്‍ നിന്നും സൂര്യയും ജ്യോതികയും മുംബൈയിലേക്ക് താമസം മാറിയത് വലിയ വാര്‍ത്തയായിരുന്നു.
 
 ഇപ്പോഴിതാ എന്തുകൊണ്ട് ചെന്നൈയില്‍ നിന്നും താമസം മാറിയെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടന്‍ സൂര്യ. ദ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ചാനലിനായി അനുപമ ചോപ്രയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇതിന്റെ കാരണം സൂര്യ വ്യക്തമാക്കിയത്. ജ്യോതിക 18-19 വയസ് പ്രായത്തില്‍ ചെന്നൈയിലേക്ക് താമസം മാറിയതാണ്. എന്നോടൊപ്പം ആയതിന് ശേഷം കുടുംബത്തിനായി അവള്‍ കരിയറും സുഹൃത്തുക്കളും അവള്‍ അന്ന് വരെ പിന്തുടര്‍ന്ന ജീവിതശൈലിയുമെല്ലാം വേണ്ടെന്ന് വെച്ചതാണ്.
 
 കൊവിഡിന് ശേഷം ഒരു ചെയ്ഞ്ച് വേണമെന്ന് തോന്നി. മുംബൈ ജ്യോതിക ജനിച്ചു വളര്‍ന്ന സ്ഥലമാണ്. കൂടാതെ കൂടുതല്‍ അവസരങ്ങളും അവിടെയാണ്. കരിയറില്‍ 27 വര്‍ഷം അവള്‍ എനിക്ക് വേണ്ടി സുഹൃത്തുക്കളെയും കുടുംബത്തിനെയും എല്ലാം വേണ്ടെന്ന് വെച്ചു. പിന്നീടാണ് അവളും ജീവിതത്തില്‍ ഒരുപാട് അര്‍ഹിക്കുന്നുണ്ടെന്ന് തോന്നിയത്. അവള്‍ക്കും സുഹൃത്തുക്കളെ വേണം, ഫിനാന്‍ഷ്യലി ഇന്റിപെന്‍ഡന്റ് ആയിരിക്കണം.ജോലി ചെയ്യാനാകണം. അങ്ങനെയാണ് മുംബൈയിലേക്ക് മാറുന്നത്. ഇവിടെ അധികം പേര്‍ക്ക് എന്നെ അറിയില്ല എന്നതിനാല്‍ തന്നെ കുടുംബവുമായി കൂടുതല്‍ സമയം ചെലവഴിക്കാനാകുന്നുണ്ട്. അവസരങ്ങളും ഇവിടെ കൂടുതലാണ്.  ഇപ്പോള്‍ മുംബൈയിലും ചെന്നൈയിലുമായി ഞാന്‍ ജീവിതം ബാലന്‍സ് ചെയ്യുന്നു.  സൂര്യ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

സയന്‍സിന്റെ വിസ്മയ ലോകം തുറന്ന് ഹൈലൈറ്റ് മാള്‍ സയന്‍സ് ഫെസ്റ്റ്

അറബിക്കടലിലെ ശക്തി കൂടിയ ന്യൂനമര്‍ദം: 21 മുതല്‍ 23 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴക്ക് സാധ്യത

താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവതി മരണപ്പെട്ടു; ചികിത്സാപിഴവ് ആരോപിച്ച് ബന്ധുക്കള്‍

Kerala Weather: റെഡ് അലര്‍ട്ട്, ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു അവധി

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരു ജീവന്‍ കൂടി നഷ്ടപ്പെട്ടു; മരണപ്പെട്ടത് തിരുവനന്തപുരം സ്വദേശിനി

അടുത്ത ലേഖനം
Show comments