Webdunia - Bharat's app for daily news and videos

Install App

മണിക്കൂറുകളോളം ബ്രാ ധരിച്ചാൽ ഇങ്ങനെയിരിക്കും, ബോഡി പോസിറ്റിവിറ്റി പോസ്റ്റുമായി നടി സ്വാസ്തിക മുഖർജി

Webdunia
ബുധന്‍, 23 ഓഗസ്റ്റ് 2023 (20:43 IST)
ബോഡി പോസിറ്റീവിറ്റി പോസ്റ്റുമായി ബംഗാളി അഭിനേത്രി സ്വാസ്തിക മുഖര്‍ജി. ബാത്ത് ടവ്വലിലുള്ള ചിത്രങ്ങളാണ് നടി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്, ഓരോരുത്തരും സ്വന്തം ശരീരത്തെ സ്‌നേഹിക്കുന്നതിന്റെയും അംഗീകരിക്കുന്നതിന്റെയും പ്രാധാന്യത്തെ പറ്റിയുള്ള കുറിപ്പുകളോട് കൂടിയാണ് ചിത്രങ്ങള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
 
മണികൂറുകളോളം ബ്രാ ധരിച്ച് കഴിഞ്ഞാലുണ്ടാകുന്ന സ്ട്രാപ്പ് മാര്‍ക്കുകള്‍ മാറാന്‍ ഹൃദയവേദന തീരുന്നതിലധികം സമയമെടുക്കുമെന്ന് താരം പറയുന്നു. ശരീരത്തിലെ ഈ മാര്‍ക്കുകളെയും ചുണങ്ങു പോലുള്ള പാടുകളെയുമെല്ലാം പറ്റി വളരെ തുറന്ന് പറഞ്ഞുകൊണ്ടാണ് താരത്തിന്റെ പോസ്റ്റ്. ചിത്രങ്ങള്‍ക്ക് താഴെ നടിയെ അഭിനന്ദിച്ചും വിമര്‍ശിച്ചുമെല്ലാം ആളുകള്‍ പ്രതികരണങ്ങളുമായെത്തി. താരം ബാത്ത് ടവ്വലില്‍ ചിത്രങ്ങള്‍ പങ്കുവെച്ചത് ശരിയല്ലെന്നാണ് ചില കമന്റുകള്‍. ഇതിനെതിരെ താരം തന്നെ രംഗത്തെത്തി.
 
തന്റെ ചിത്രങ്ങള്‍ മാത്രമാണ് പലരും ശ്രദ്ധിച്ചതെന്നും അതിന് താഴെ നല്‍കിയ കുറിപ്പ് പലരും വായിച്ചുല്ലെന്നും താരം പറയുന്നു. ഇത്തരം ആളുകളുടെ ലക്ഷ്യം സ്ത്രീയെ കീറിമുറിക്കുക മാത്രമാണെന്നും സ്വാസ്തിക പറയുന്നു. ഖാല,പാതാള്‍ ലോക് എന്നീ വെബ് സീരീസുകളിലൂടെയും ബ്യോംകേഷ് ബക്ഷി,സാഹേബ് ബീവി ഗുലാം എന്നീ സിനിമകളിലൂടെയാണ് സ്വാസ്തിക ശ്രദ്ധേയയായത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Swastika Mukherjee (@swastikamukherjee13)

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

റേഷൻ അരി തൂക്കത്തിൽ വൻ വെട്ടിപ്പ്

ഗുരുവായൂര്‍ ക്ഷേത്രത്തിലെ സ്വര്‍ണ നിക്ഷേപം 869.2 കിലോഗ്രാം

'ഞങ്ങള്‍ക്കു താല്‍പര്യമില്ല'; അന്‍വറിനെ തള്ളി ഡിഎംകെ

സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ശബരിമലയില്‍ ഈ വര്‍ഷം സ്‌പോട്ട് ബുക്കിങ് ഉണ്ടാകില്ലെന്ന് മന്ത്രി വി എന്‍ വാസവന്‍; ദിവസം 80000പേര്‍ക്ക് ദര്‍ശനം

അടുത്ത ലേഖനം
Show comments