ഡ്യൂൺ പ്രീക്വൽ സീരീസുമായി എച്ച് ബി ഒ, പ്രധാനതാരങ്ങളിൽ ഒരാളായി തബു!

അഭിറാം മനോഹർ
ചൊവ്വ, 14 മെയ് 2024 (13:43 IST)
Tabu, Dune
ലോകമെങ്ങുമുള്ള സിനിമാപ്രേമികളെ വിസ്മയിപ്പിച്ച ഡ്യൂണ്‍ സിനിമ സീരീസിന്റെ പ്രീക്വല്‍ ഒരുങ്ങുന്നു. എച്ച് ബി ഒയില്‍ വെബ് സീരീസായാണ് ഡ്യൂണ്‍ സിനിമയ്ക്ക് മുന്‍പുള്ള കഥ പറയുന്നത്. വെബ് സീരീസില്‍ നിര്‍ണായകമായ ഒരു കഥാപാത്രത്തെ ബോളിവുഡ് നടിയായ തബു അവതരിപ്പിക്കുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ വരുന്നത്. ഡ്യൂണ്‍: പ്രൊഫസി എന്ന പേരില്‍ ഒരുങ്ങുന്ന സീരീസില്‍ മുഴുനീളമുള്ള കഥാപാത്രത്തെയാകും തബു അവതരിപ്പിക്കുകയെന്ന് അന്തര്‍ദേശീയ മാധ്യമമായ വെറൈറ്റി റിപ്പോര്‍ട്ട് ചെയ്യുന്നു.
 
ബ്രയാന്‍ ഹെര്‍ബെര്‍ട്ടും കെവിന്‍ ജെ ആന്‍ഡേഴ്‌സണും ചേര്‍ന്ന് രചിച്ച സിസ്റ്റര്‍ഹുഡ് ഓഫ് ഡ്യൂണ്‍ എന്ന നോവലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് 2019ല്‍ ചെയ്യാനിരുന്ന സീരീസാണിത്. ഫ്രാങ്ക് ഹെര്‍ബെര്‍ട്ടിന്റെ ഡ്യൂണ്‍ എന്ന നോവലില്‍ പറയുന്ന കാലത്തിന് 10,000 വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കഥയാണ് സീരീസില്‍ പറയുന്നത്. ഡെന്നീ വില്ലന്യൂവിന്റെ ഡ്യൂണ്‍ സിനിമയ്ക്ക് പ്രീക്വലായിരിക്കും ഈ സീരീസ്.  ഈ വര്‍ഷം പുറത്തിറങ്ങിയ ക്രൂ ആണ് തബുവിന്റേതായി ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ സിനിമ. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: ചക്രവാതചുഴി, വീണ്ടും മഴ; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാഹനങ്ങളിലെ വ്ളോഗിംഗ്: പോലീസിന് കര്‍ശന നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

ശബരിമലയിലെ തിരക്ക് നിയന്ത്രണം: ദിവസേനയുള്ള സ്‌പോട്ട് ബുക്കിംഗ് എണ്ണം നിശ്ചയിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു

കന്യാകുമാരി കടലിനും ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ചക്രവാതച്ചുഴി; തെക്കന്‍ ജില്ലകളില്‍ തോരാ മഴ

പിവി അൻവറിൻറെ വീട്ടിലെ റെയ്‌ഡ്‌; തിരിച്ചടിയായി ഇ.ഡി റിപ്പോർട്ട്

അടുത്ത ലേഖനം
Show comments