'നന്ദി ലാലേട്ടാ... നിങ്ങള്‍ക്ക് പകരമാകാന്‍ ആര്‍ക്കും കഴിയില്ല'; 'കായംകുളം കൊച്ചുണ്ണി' ലൊക്കേഷനിലെ അധികമാരും കാണാത്ത ചിത്രങ്ങളുമായി സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ്

കെ ആര്‍ അനൂപ്
ചൊവ്വ, 21 മെയ് 2024 (16:13 IST)
ഉദയനാണ് താരം, കായംകുളം കൊച്ചുണ്ണി, കാസിനോവ തുടങ്ങിയ സിനിമകളില്‍ മോഹന്‍ലാലും സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും ഒരുമിച്ച് പ്രവര്‍ത്തിച്ചു. ഇപ്പോഴിതാ മോഹന്‍ലാലിന് നന്ദി പറഞ്ഞതുകൊണ്ട് എത്തിയിരിക്കുകയാണ് റോഷന്‍ ആന്‍ഡ്രൂസ്. തന്റെ സിനിമകളില്‍ അവതരിപ്പിച്ച എല്ലാ കഥാപാത്രങ്ങളെയും മറ്റൊരു തലത്തില്‍ എത്തിച്ചതിനും തന്നെ പ്രചോദിപ്പിച്ചതിനും നന്ദി എന്നാണ് റോഷന്‍ എഴുതിയിരിക്കുന്നത്. മോഹന്‍ലാലിനെ പകരം വയ്ക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും കൂടി പറഞ്ഞു കൊണ്ടാണ് റോഷന്‍ ആന്‍ഡ്രൂസ് നടന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.
 'എന്റെ പ്രിയപ്പെട്ട ലാലേട്ടന് ഒരുപാട് സന്തോഷകരമായ ജന്മദിനാശംസകള്‍. എന്നെ പ്രചോദിപ്പിച്ചതിന് നന്ദി... എന്റെ സിനിമകളില്‍ നിങ്ങള്‍ അവതരിപ്പിച്ച എല്ലാ കഥാപാത്രങ്ങളെയും മറ്റൊരു തലത്തിലെത്തിച്ചതിനും നന്ദി! നിങ്ങള്‍ക്ക് പകരം വയ്ക്കാന്‍ ആര്‍ക്കും കഴിയില്ല',-റോഷന്‍ ആന്‍ഡ്രൂസ് കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rosshan Andrrews (@rosshanandrrews)

മോഹന്‍ലാലിന്റെ 64-ാം ജന്മദിനം ആഘോഷിക്കുകയാണ് സിനിമ ലോകം. നിലവില്‍ എല്‍ 360 എന്ന സിനിമയുടെ ചിത്രീകരണ തിരക്കിലാണ് അദ്ദേഹം. തിരുവനന്തപുരത്ത് എമ്പുരാന്‍ ഷൂട്ടിങ്ങും പുരോഗമിക്കുകയാണ്. മോഹന്‍ലാല്‍ ഇതുവരെയും സെറ്റില്‍ ജോയിന്‍ ചെയ്തിട്ടില്ല. എല്‍ 360ന്റെ ഓരോ രംഗത്തെ കുറിച്ചും വലിയ കൗതുകമായിരുന്നു മോഹന്‍ലാലിന് എന്നാണ് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി പറഞ്ഞത്. കഥ കേട്ടതും ആവേശഭരിതനായ മോഹന്‍ലാല്‍ ഉടന്‍തന്നെ ചിത്രീകരണം ആരംഭിക്കാനുള്ള തീരുമാനമെടുക്കുകയും ചെയ്തു. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രം പത്തനംതിട്ട റാന്നിയിലെ ഒരു സാധാരണക്കാരനാണ്. റിയലിസ്റ്റിക് നായക കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിക്കുന്നത്.സിനിമ സാധാരണ മനുഷ്യരുടേയും അവരുടെ ജീവിതത്തേയും പ്രധാനമായും ഫോക്കസ് ചെയ്യുന്നതായിരിക്കും എന്നാണ് പറയപ്പെടുന്നത്.തരുണ്‍ മൂര്‍ത്തിയും സുനിലും ചേര്‍ന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
 
രജപുത്രയുടെ പതിനാലാമത് ചിത്രവും മോഹന്‍ലാലിന്റെ മുന്നൂറ്റിഅറുപതാമത് ചിത്രവുമാണിത്. ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ സിനിമകള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി ഒരുക്കുന്ന ചിത്രം ആയതിനാല്‍ വലിയ പ്രതീക്ഷകളാണ് ആരാധകര്‍ക്ക്. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ബഹിരാകാശത്ത് നിന്ന് ഭൂമിയിലെത്താൻ ഇത്ര നേരം വേണ്ട, ബെംഗളുരു ട്രാഫിക്കിനെ പരിഹസിച്ച് ശുഭാംശു ശുക്ല

ദുബായ് എയര്‍ ഷോയ്ക്കിടെ ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ് തകര്‍ന്നുവീണു

രണ്ട് വയസ്സുള്ള കുട്ടിയുടെ മുറിവില്‍ ഡോക്ടര്‍ ഫെവിക്വിക്ക് പുരട്ടി, പരാതി നല്‍കി കുടുംബം

താലിബാനെ താഴെയിറക്കണം, തുർക്കിയെ സമീപിച്ച് പാകിസ്ഥാൻ, അഫ്ഗാനിൽ ഭരണമാറ്റത്തിനായി തിരക്കിട്ട ശ്രമം

എസ്ഐആറിൽ സ്റ്റേ ഇല്ല, അടിയന്തിരമായി പരിഗണിക്കും, തിര: കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി

അടുത്ത ലേഖനം
Show comments