റിലീസിനൊരുങ്ങി ദി പ്രീസ്റ്റ്, സെക്കന്‍ഡ് ടീസര്‍ ഡേറ്റ് പ്രഖ്യാപിച്ച് മമ്മൂട്ടി

കെ ആര്‍ അനൂപ്
തിങ്കള്‍, 22 ഫെബ്രുവരി 2021 (16:52 IST)
'ദി പ്രീസ്റ്റ്' പുതിയ അപ്‌ഡേറ്റ് നല്‍കി മമ്മൂട്ടി. സിനിമയിലെ സെക്കന്‍ഡ് സോങ്ങും ടീസറും അടുത്തുതന്നെ പുറത്തു വരും. ബുധനാഴ്ച (24/02/21) വൈകുന്നേരം 6 മണിക്ക് രണ്ടാമത്തെ സോങ് ആദ്യം എത്തും. സെക്കന്‍ഡ് ടീസര്‍ ശനിയാഴ്ച (27/02/21) വൈകുന്നേരം 6 മണിക്ക് പുറത്തുവരുമെന്ന് ഔദ്യോഗികമായി മെഗാസ്റ്റാര്‍ അറിയിച്ചു.
 
മാര്‍ച്ച് നാലിനാണ് 'ദി പ്രീസ്റ്റ്' തിയേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളെയും പരിചയപ്പെടുത്തിക്കൊണ്ട് അടുത്തിടെയായി പോസ്റ്റുകള്‍ നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയിരുന്നു. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തില്‍ നിഖില വിമല്‍, സാനിയ ഇയപ്പന്‍, ബേബി മോണിക്ക, ജഗദീഷ്, രമേശ് പിഷാരടി,അമേയ മാത്യു, വെങ്കിടേഷ്, ടോണി ലൂക്ക് എന്നിവരടങ്ങുന്ന വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്.നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഷെയ്ൻ വീണ്ടും പൊലീസ് വേഷത്തിൽ; 'ദൃഢം' ട്രെയിലർ പുറത്ത്

1000 കോടി ക്ലബിൽ; ആഭ്യന്തര ബോക്സോഫീസ് തൂക്കി ധുരന്ധർ 2

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടു; വാളയാര്‍ ആള്‍ക്കൂട്ട കൊലപാതകത്തിലെ പ്രതി വിനോദ് തൂങ്ങി മരിച്ച നിലയില്‍

ബിജെപി വരില്ല: പാര്‍ട്ടി മത്സരിക്കാത്ത മണ്ഡലങ്ങളില്‍ ആരെ പിന്തുണയ്ക്കുമെന്നത് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

പശ്ചിമേഷ്യയിൽ താൽക്കാലിക സമാധാനം; രണ്ടാഴ്ച വെടിനിർത്തൽ

വിശ്വാസപരമായ കാര്യങ്ങളില്‍ കോടതികള്‍ക്ക് തീരുമാനമെടുക്കാന്‍ കഴിയില്ല; ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച വിധിയെ വിമര്‍ശിച്ച് കേന്ദ്രസര്‍ക്കാര്‍

പാക്കിസ്ഥാന്റെ മധ്യസ്ഥതയില്‍ ട്രംപ് മുന്നോട്ടുവച്ച രണ്ടാഴ്ചത്തെ വെടി നിര്‍ത്താന്‍ അംഗീകരിച്ചതായി ഇറാന്‍; ഹോര്‍മുസ് തുറക്കും

അടുത്ത ലേഖനം
Show comments