Webdunia - Bharat's app for daily news and videos

Install App

ദേ വീണ്ടും വരുന്നു തേന്മാവിന്‍ കൊമ്പത്ത് ! റി റിലീസിനു തയ്യാറെടുത്ത് മറ്റൊരു മോഹന്‍ലാല്‍ ചിത്രം

മോഹന്‍ലാല്‍ ചിത്രം ദേവദൂതന്‍ കഴിഞ്ഞ മാസം റി റിലീസ് ചെയ്തിരുന്നു

രേണുക വേണു
ചൊവ്വ, 13 ഓഗസ്റ്റ് 2024 (16:16 IST)
Thenmavin Kombathu

മോഹന്‍ലാലും ശോഭനയും മത്സരിച്ചഭിനയിച്ച എവര്‍ഗ്രീന്‍ റൊമാന്റിക്-കോമഡി ചിത്രം തേന്മാവിന്‍ കൊമ്പത്ത് വീണ്ടും തിയറ്ററുകളിലേക്ക്. 4K സാങ്കേതിക മികവിലാണ് ചിത്രം റി റിലീസ് ചെയ്യുക. E4 എന്റര്‍ടെയ്ന്‍മെന്റ്‌സാണ് തേന്മാവിന്‍ കൊമ്പത്ത് വീണ്ടും തിയറ്ററുകളിലെത്തിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. അടുത്ത ആറ് മാസത്തിനുള്ളില്‍ റി റിലീസ് ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 
മോഹന്‍ലാല്‍ ചിത്രം ദേവദൂതന്‍ കഴിഞ്ഞ മാസം റി റിലീസ് ചെയ്തിരുന്നു. മോഹന്‍ലാലും ശോഭനയും സുരേഷ് ഗോപിയും ഒന്നിച്ച മണിച്ചിത്രത്താഴും റി റിലീസിനു ഒരുങ്ങുകയാണ്. തേന്മാവിന്‍ കൊമ്പത്ത് കൂടി എത്തുമ്പോള്‍ ഈ വര്‍ഷം റി റിലീസ് ചെയ്യുന്ന മൂന്നാമത്തെ മോഹന്‍ലാല്‍ ചിത്രമാകും. 
 
പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത തേന്മാവിന്‍ കൊമ്പത്ത് 1994 ലാണ് റിലീസ് ചെയ്തത്. തിയറ്ററുകളില്‍ വന്‍ വിജയമായ ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത് എന്‍.ഗോപാലകൃഷ്ണന്‍. പ്രിയദര്‍ശന്‍ തന്നെയാണ് തിരക്കഥ. ബേണി - ഇഗ്നേഷ്യസ് ഗാനങ്ങളും എസ്.പി.വെങ്കടേഷ് പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു. കെ.വി.ആനന്ദ് ആണ് ക്യാമറ. മോഹന്‍ലാല്‍, ശോഭന എന്നിവര്‍ക്കു പുറമേ നെടുമുടി വേണു, ശ്രീനിവാസന്‍, കവിയൂര്‍ പൊന്നമ്മ, കെ.പി.എ.സി ലളിത, സുകുമാരി, ശങ്കരാടി, കുതിരവട്ടം പപ്പു എന്നിവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇറാഖ് സന്ദര്‍ശനത്തിനിടെ എനിക്കുനേരെ വധശ്രമം ഉണ്ടായി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

പുഷ്പ 2 പ്രദര്‍ശനത്തിനിടെയുണ്ടായ തിരക്ക്; മരിച്ച യുവതിയുടെ മകന്റെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു

നഴ്സിംഗ് വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

പോലീസില്‍ ആത്മഹത്യ തുടര്‍ക്കഥയാകുന്നു; പിറവം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി

ആലുവയില്‍ മുട്ട കയറ്റി വന്ന ലോറിക്ക് പിന്നില്‍ സ്വകാര്യ ബസിടിച്ച് അപകടം; റോഡില്‍ പൊട്ടിവീണത് ഇരുപതിനായിരത്തോളം മുട്ടകള്‍!

അടുത്ത ലേഖനം
Show comments