Webdunia - Bharat's app for daily news and videos

Install App

സിനിമ പ്രേക്ഷക കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ തിലകന്‍ അനുസ്‌മരണം വെള്ളിയാഴ്‌ച

സുബിന്‍ ജോഷി
ബുധന്‍, 22 സെപ്‌റ്റംബര്‍ 2021 (17:08 IST)
സിനിമ പ്രേക്ഷക കൂട്ടായ്മയുടെആഭിമുഖ്യത്തിൽ മലയാള സിനിമയുടെ അതുല്യ നടൻ തിലകന്റെ ഒമ്പതാം ചരമവാർഷിക അനുസ്‌മരണ ദിനം സെപ്റ്റംബർ 24 വെള്ളിയാഴ്‌ച രണ്ട് മണിക്ക് സൂം മീറ്റിംഗിലുടെ നടക്കുമെന്ന് ജനറൽ കൺവീനർ സലിം പി ചാക്കോ അറിയിച്ചു. 
 
കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് വിഷ്യൽ സയൻസ് ആന്‍ഡ് ആർട്സ് ഡീൻ പ്രൊഫ. കവിയൂർ ശിവപ്രസാദ്  അനുസ്മരണം ഉദ്ഘാടനം ചെയ്യും. 
 
എ ഗോകുലേന്ദ്രൻ, ഏബ്രഹാം തടിയൂർ, അഡ്വ. കെ ജയവർമ്മ, കടമ്മനിട്ട കരുണാകരൻ, വിനോദ് ഇളകൊള്ളൂർ, സുനിൽ മാമ്മൻ കൊട്ടുപ്പള്ളിൽ, വിഷ്ണു അടൂർ, പി സക്കീർ ശാന്തി തുടങ്ങിയവർ അനുസ്‌മരണ യോഗത്തിൽ പങ്കെടുക്കും.
 
പി എസ് കേശവൻ - ദേവയാനി ദമ്പതികളുടെ മകനായി 1935 ജൂലൈ 15ന് പത്തനംതിട്ട ജില്ലയിലെ അയിരൂരിലാണ് സുരേന്ദ്രനാഥ് തിലകൻ ജനിച്ചത്. മുണ്ടക്കയം സിഎംഎസ് സ്‌കൂൾ, കോട്ടയം എംഡി സെമിനാരി, കൊല്ലം ശ്രീനാരായണ കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം നേടി. 
 
സ്‌കൂൾ നാടകങ്ങളിലൂടെ കലാപ്രവർത്തനം ആരംഭിച്ചു. പതിനെട്ടോളം പ്രൊഫഷണൽ നാടകസംഘങ്ങളിലെ മുഖ്യ സംഘാടകനായിരുന്നു. പതിനായിരത്തിലധികം വേദികളിൽ വിവിധ നാടകങ്ങളിൽ അഭിനയിച്ചു. നാൽപത്തിമൂന്ന് നാടകങ്ങൾ സംവിധാനം ചെയ്തു. 
 
1973ലാണ് തിലകൻ സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. മലയാളം കൂടാതെ മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിലും തിലകൻ അഭിനയിച്ചിട്ടുണ്ട്. നാടക രംഗത്ത് പ്രതിഭ തെളിയിച്ച തിലകൻ 1979ൽ ഉൾക്കടൽ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ടെലിവിഷൻ സീരിയലുകളിലും തിലകൻ അഭിനയിച്ചിരുന്നു. ന്യൂമോണിയ ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട തിലകൻ 2012 സെപ്റ്റംബർ 24ന് പുലർച്ചെ 3:35ന് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. മരിക്കുമ്പോൾ 77 വയസായിരുന്നു അദ്ദേഹത്തിന് പ്രായം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ധാന്യങ്ങള്‍ സൂക്ഷിക്കുമ്പോള്‍ പ്രാണികളുടെ ശല്യം ഉണ്ടാകാറുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

നിങ്ങള്‍ സൗജന്യ എഐ ടൂളുകള്‍ക്ക് പിന്നാലെ പോകുന്നവരാണോ? സൂക്ഷിക്കണം

തനിക്ക് നീതി വേണം; മുകേഷ് ഉള്‍പ്പെടെയുള്ള നടന്മാര്‍ക്കെതിരായ പീഡന പരാതികള്‍ പിന്‍വലിക്കില്ലെന്ന് ആലുവ സ്വദേശിനിയായ നടി

എന്തുകൊണ്ടാണ് നോട്ട് ബുക്കുകളും പുസ്തകങ്ങളും ചതുരാകൃതിയിലെന്ന് ചിന്തിച്ചിട്ടുണ്ടോ?

തിരുവനന്തപുരത്ത് മൂന്നു വയസ്സുകാരി തലയടിച്ചു വീണ കാര്യം വീട്ടുകാരോട് മറച്ചുവെച്ച് അങ്കണവാടി ടീച്ചര്‍; തലച്ചോറിന് ക്ഷതമേറ്റ് കുട്ടി ഗുരുതരാവസ്ഥയില്‍

അടുത്ത ലേഖനം
Show comments