Webdunia - Bharat's app for daily news and videos

Install App

Vijay Political Entry : അണ്ണൻ അരസിയലിൽ? പ്രതികരണവുമായി തമിഴ് താരങ്ങൾ

അഭിറാം മനോഹർ
വെള്ളി, 2 ഫെബ്രുവരി 2024 (20:51 IST)
സിനിമാ കരിയർ ഉപേക്ഷിച്ച് പൂർണ്ണമായും രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാനുള്ള തമിഴ് താരം വിജയുടെ തീരുമാനത്തിൽ പ്രതികരണവുമായി തമിഴ് സിനിമാലോകം. ആറ്റ്‌ലി,അപർണാദാസ്,ലോറൻസ് രാഘവ,സിബി ഭാഗ്യരാജ്,ശന്തനു,അനിരുദ്ധ്,കാർത്തിക് സുബ്ബരാജ്,വരലക്ഷ്മി ശരത്കുമാർ തുടങ്ങി നിരവധി പേരാണ് താരത്തിന് അഭിനന്ദനവുമായി എത്തിയിരിക്കുന്നത്.
 
ഇത്രയും ഉറച്ച ഒരു തീരുമാനമെടുത്തതിനെ അഭിനന്ദിക്കുന്നുവെന്നും അങ്ങേയറ്റം ബഹുമാനമാണ് തോന്നുന്നതെന്നും വനിതാ വിജയകുമാർ കുറിച്ചു. അഭിനന്ദനങ്ങൾ അണ്ണാ എന്നാണ് സംവിധായകൻ ആറ്റ്‌ലിയുടെ പ്രതികരണം. നായകത്വത്തിൻ്റെയും വികസനത്തിൻ്റെയും ഒരു പുതിയ അദ്ധ്യായം കുറിക്കാൻ ആകട്ടെയെന്ന് രമ്യാ പാണ്ഡ്യൻ പ്രതികരിച്ചു. വിജയുടെ രാഷ്ട്രീയ യാത്രയെ ഉറ്റുനോക്കുന്നുവെന്നാണ് മലയാളം താരമായ പാർവതി പറയുന്നത്.
 
 അർജുൻ ദാസ്, അനിരുദ്ധ് രവിചന്ദർ, നെൽസൺ ദിലീപ് കുമാർ എന്നിവരും അഭിനന്ദനങ്ങൾ അറിയിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിലും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ തമിഴ്‌നാടിന് നല്ല നേതാവെന്ന നിലയിൽ മികച്ച രീതിയിൽ പ്രവർത്തിക്കാനാകട്ടെ എന്നാണ് ശന്തനു ഭാഗ്യരാജിൻ്റെ വാക്കുകൾ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഐവിഎഫ് പിഴവില്‍ അപരിചിതന്റെ കുഞ്ഞിന് ജന്മം നല്‍കി!

ബീഹാറില്‍ മൂന്നു ദിവസത്തിനിടെ മിന്നലേറ്റ് മരിച്ചവരുടെ എണ്ണം 80 ആയി

കുപ്പിവെള്ളത്തിൽ ചത്ത ചിലന്തി: നിർമ്മാണ കമ്പനിക്ക് ഒരു ലക്ഷം രൂപാ പിഴ

വിർച്വൽ അറസ്റ്റ് തട്ടിപ്പ്: 83 കാരന് 8.8 ലക്ഷം നഷ്ടപ്പെട്ടു

കണ്‍സ്യൂമര്‍ഫെഡിന്റെ വിഷു- ഈസ്റ്റര്‍ സഹകരണ വിപണി ആരംഭിച്ചു; സാധനങ്ങള്‍ക്ക് 10 ശതമാനം മുതല്‍ 35 ശതമാനം വരെ വിലക്കുറവ്

അടുത്ത ലേഖനം
Show comments