Turbo Release Date: രണ്ട് മാസം മുന്‍പേ ഡേറ്റ് ലോക്ക് ചെയ്തു, ഇത്തവണ രണ്ടും കല്‍പ്പിച്ച്; ടര്‍ബോ ജോസ് വരാര്‍..!

മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ടര്‍ബോ

രേണുക വേണു
തിങ്കള്‍, 15 ഏപ്രില്‍ 2024 (08:42 IST)
Mammootty - Turbo

Turbo Release Date: മമ്മൂട്ടി ചിത്രം ടര്‍ബോയുടെ റിലീസ് പ്രഖ്യാപിച്ചു. ജൂണ്‍ 13 നാണ് ചിത്രം തിയറ്ററുകളിലെത്തുക. രണ്ട് മാസം മുന്‍പ് തന്നെ റിലീസ് ഡേറ്റ് തീരുമാനിച്ച് പ്രൊമോഷന്‍ പരിപാടികള്‍ ഊര്‍ജ്ജിതമാക്കാനാണ് മമ്മൂട്ടി കമ്പനിയുടെ തീരുമാനം. വേള്‍ഡ് വൈഡായാണ് ചിത്രം തിയറ്ററുകളിലെത്തുക. 
 
മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് ടര്‍ബോ. ഇതുവരെ ചെയ്തതില്‍ ഏറ്റവും ചെലവേറിയ ചിത്രം കൂടിയാണ്. മിഥുന്‍ മാനുവല്‍ തോമസിന്റെ തിരക്കഥയില്‍ വൈശാഖാണ് സംവിധാനം. ടര്‍ബോ ജോസ് എന്ന അച്ചായന്‍ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. കോമഡി - ആക്ഷന്‍ ഴോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 
 
വേണ്ടവിധം പ്രൊമോഷന്‍ നല്‍കാതെയാണ് സമീപകാലത്ത് പല മമ്മൂട്ടി ചിത്രങ്ങളും ഇറങ്ങിയിരുന്നത്. ആരാധകര്‍ക്ക് ഇക്കാര്യത്തില്‍ അതൃപ്തിയുണ്ടായിരുന്നു. ആരാധകരുടെ ആവശ്യം കൂടി പരിഗണിച്ചാണ് ഇപ്പോള്‍ ടര്‍ബോയുടെ റിലീസ് ഡേറ്റ് രണ്ട് മാസം മുന്‍പ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

Bihar Election Result 2025: കൈയൊടിഞ്ഞ കോൺഗ്രസ്, തേജസ്വിയുടെ ആർജെഡിക്കും തിരിച്ചടി, ബിഹാറിൽ നിതീഷ് കുമാർ തരംഗം

അടിതെറ്റി കോണ്‍ഗ്രസ്; രണ്ടക്കം കണ്ടില്ല !

തദ്ദേശ തെരെഞ്ഞെടുപ്പ്: നാമനിർദേശപത്രികാ സമർപ്പണം ഇന്ന് മുതൽ, അവസാന തീയതി 21

ചെങ്കോട്ട സ്‌ഫോടനം: ഉമര്‍ മുഹമ്മദിന്റെ കശ്മീരിലെ വീട് സുരക്ഷാസേന തകര്‍ത്തു

തദ്ദേശ തിരഞ്ഞെടുപ്പ്: സ്ഥാനാര്‍ത്ഥിയുടെ യോഗ്യതകളും അയോഗ്യതകളും അറിയണം

അടുത്ത ലേഖനം
Show comments