Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിജയുടെ 'കുട്ടി സ്റ്റോറി' റെക്കോര്‍ഡ് മറികടക്കാന്‍ അജിത്തിന്റെ 'നാങ്ക വെറെ മാരി'യ്ക്ക് ആയില്ല, പുതിയ ചര്‍ച്ചകളില്‍ ആരാധകര്‍

വിജയുടെ 'കുട്ടി സ്റ്റോറി' റെക്കോര്‍ഡ് മറികടക്കാന്‍ അജിത്തിന്റെ 'നാങ്ക വെറെ മാരി'യ്ക്ക് ആയില്ല, പുതിയ ചര്‍ച്ചകളില്‍ ആരാധകര്‍

കെ ആര്‍ അനൂപ്

, ബുധന്‍, 4 ഓഗസ്റ്റ് 2021 (14:41 IST)
സോഷ്യല്‍ മീഡിയയില്‍ പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ് വിജയ് -അജിത്ത് ആരാധകര്‍. 'വലിമൈ' ആദ്യ ലിറിക്കല്‍ ഗാനം 'നാങ്ക വെറെ മാരി' പുറത്തുവന്നതോടെയാണ് പുതിയ ചര്‍ച്ചകള്‍ തുടങ്ങിയത്. വിജയുടെ 2020ല്‍ പുറത്തിറങ്ങിയ 'കുട്ടി സ്റ്റോറി'യുടെ ലിറിക്കല്‍ വീഡിയോ സ്ഥാപിച്ച റെക്കോര്‍ഡുകള്‍ മറികടക്കാന്‍ 'നാങ്ക വെറെ മാരി'യ്ക്ക് ആയില്ല എന്നാണ് ആരാധകരുടെ കണ്ടെത്തല്‍.24 മണിക്കൂറിനുള്ളില്‍ 1.04 മില്യണ്‍ ലൈക്കുകളും 9 മില്യന്‍ കാഴ്ചക്കാരെയും വിജയുടെ കുട്ടി സ്റ്റോറി നേടി. 
 
അതേസമയം 9 മില്യണ്‍ കാഴ്ചക്കാരെ തന്നെയാണ് 'നാങ്ക വെറെ മാരി'യും നേടിയത്.1.01 മില്യണ്‍ ലൈക്കുകള്‍ മാത്രമേ അജിത്തിന്റെ 'വലിമൈ'യിലെ ഗാനത്തിന് നേടാനായുള്ളൂ.24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ ലൈക്ക് ചെയ്യപ്പെട്ട വീഡിയോയായി 'കുട്ടി സ്റ്റോറി' ഇപ്പോഴും മുന്നില്‍ തന്നെയാണ്. #UnbeatableKuttiStoryRecords എന്ന ഹാഷ് ടാഗിലാണ് ആണ് പുതിയ ചര്‍ച്ചകള്‍.


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'എന്നിലെ നടിയെ തിരിച്ചറിഞ്ഞ സംവിധായകന്‍'; ജയരാജിന് പിറന്നാള്‍ ആശംസകളുമായി സുരഭി ലക്ഷ്മി