കഴിഞ്ഞ ആറ് മാസത്തിനിടെ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരയപ്പെട്ട ഏഷ്യക്കാരുടെ പട്ടികയിൽ സച്ചിനെയും കങ്കണയേയും മറികടന്ന് ഉർഫി ജാവേദ്

Webdunia
തിങ്കള്‍, 11 ജൂലൈ 2022 (17:12 IST)
കഴിഞ്ഞ ആറ് മാസത്തിനിടെ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരയപ്പെട്ട ഏഷ്യക്കാരുടെ പട്ടികയിൽ സച്ചിനും കങ്കണയ്ക്കും മേലെ ഇടം നേടി നടിയും മോഡലുമായ ഉർഫി ജാവേദ്. പട്ടികയിൽ 57ആം സ്ഥാനത്താണ് താരം. നടിമാരായ ശിൽപ ഷെട്ടി,കിയാര അദ്വാനി,ജാൻവി കപൂർ,കീർത്തി സുരേഷ് എന്നിവരെല്ലാം തന്നെ താരത്തിൻ്റെ പിന്നിലാണ്.
 
തുടർച്ചയായ ഫാഷൻ പരീക്ഷണങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ഉർഫി പട്ടികയിൽ ഇടം നേടാൻ കാരണമായത്. ഹിന്ദി ടെലിവിഷൻ താരമായ ഉർഫി ജാവേദ് ബിഗ്ബോസ് ഹിന്ദിയിലെ മത്സരാർഥിയായിരുന്നു. താരത്തിൻ്റെ വസ്ത്രങ്ങൾക്ക് നേരെ വലിയ വിമർശനങ്ങൾ ഉയർന്നതോടെയാണ് പുതിയ ഫാഷൻ പരീക്ഷണങ്ങളുമായി ഉർഫി ജാവേദ് സജീവമായത്.
 
അൾട്രാ ഗ്ലാമറസ് ലുക്കിൽ ചങ്ങല,വയർ,ചാക്ക് എന്നിവയെല്ലാം ഉർഫിയുടെ ഫാഷൻ പരീക്ഷണത്തിൽ ഇടം പിടിച്ചിരുന്നു.നിലവിൽ ഇൻസ്റ്റഗ്രാമിൽ താരത്തിന് 32 ലക്ഷം ഫോളോവേഴ്സാണുള്ളത്.കൊറിയൻ പോപ് ബാൻഡിലെ അംഗങ്ങളായ വി, ജംഗൂക് എന്നിവരാണ് ലിസ്റ്റിൽ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ളത്. കൊല്ലപ്പട്ടെ പഞ്ചാബി നായകൻ സിദ്ദു മൂസേവാലയാണ് മൂന്നാമത്. ലത മങ്കേഷ്കർ, കത്രീന കൈഫ്, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര, വിരാട് കോലി എന്നിവരാണ് ആദ്യ പത്തിലുള്ള ഇന്ത്യക്കാർ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

വീണ്ടും ഒരു ആക്രമണം ഉണ്ടായാല്‍, തിരിച്ചടി മാരകമായിരിക്കും: ഇന്ത്യയ്ക്ക് അസിം മുനീറിന്റെ മുന്നറിയിപ്പ്

വോട്ടര്‍ പട്ടികയില്‍ പേര് ഇല്ല; ഇത്തവണയും മമ്മൂട്ടിക്ക് വോട്ടില്ല

വൃത്തികെട്ട തിരഞ്ഞെടുപ്പ് സംവിധാനം; നോട്ടയുടെ അഭാവത്തിനെതിരെ പി സി ജോര്‍ജ്ജ്

എസ്ഐആർ സമയപരിധി രണ്ടാഴ്ചകൂടി നീട്ടണമെന്ന് കേരളം, 97 ശതമാനവും ഡിജിറ്റൈസ് ചെയ്തെന്ന് തിരെഞ്ഞെടുപ്പ് കമ്മീഷൻ

അനുമതിയില്ലാതെ ലഡാക്കിലെയും കാശ്മീരിലെയും തന്ത്രപ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ചൈനീസ് യുവാവിനെ അറസ്റ്റുചെയ്തു

അടുത്ത ലേഖനം
Show comments