'പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ'- അസാധ്യമായ എഴുത്തായിരുന്നു:വി. എ. ശ്രീകുമാര്‍

കെ ആര്‍ അനൂപ്
വ്യാഴം, 3 നവം‌ബര്‍ 2022 (11:12 IST)
പ്രശസ്ത നോവലിസ്റ്റും കവിയുമായ ടി.പി.രാജീവന്‍ കഴിഞ്ഞ ദിവസമായിരുന്നു അന്തരിച്ചത്. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം.ടി.പി.രാജീവനിന്റെ ഓര്‍മ്മകളിലാണ് സംവിധായകന്‍ വി എ ശ്രീകുമാര്‍.
 
വി.എ ശ്രീകുമാറിന്റെ വാക്കുകളിലേക്ക് 
 
പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ'- അസാധ്യമായ എഴുത്തായിരുന്നു. ജന്മനാടാണ് ടി.പി രാജീവന് പാലേരി. അവിടെ നിന്നും ആ നാടിന്റെ ഉയിരും ഉശിരുമുള്ള സത്യകഥ എഴുതി അദ്ദേഹം. കോട്ടൂരിലാണ് അദ്ദേഹം ജീവിച്ചത്. 'കെ.ടി.എന്‍ കോട്ടൂര്‍ എഴുത്തും ജീവിതവും' സ്വന്തം ദേശത്തിന്റെ ആത്മാംശത്തിന്റെ മറ്റൊരു ജീവചരിത്രവുമാണ്. സ്വന്തം ദേശത്തെ എഴുതുക എന്നാല്‍ സ്വയം എഴുതുക എന്നു തന്നെയാണ്. രണ്ടും സിനിമകളായി നാം കണ്ടു. ഇരു നോവലുകളും വായിച്ചവരെ സംബന്ധിച്ച് സാഹിത്യം എന്ന നിലയില്‍ ആ അനുഭവം മറ്റൊന്നായിരിക്കും. കവിയും നോവലിസ്റ്റും സാമൂഹ്യ വിമര്‍ശകനുമായി എക്കാലത്തേയും ധന്യമാക്കിയ ടി.പി രാജീവന്‍ വിട പറഞ്ഞു എന്ന വാര്‍ത്ത സങ്കടത്തോടെ കേട്ടു. മലയാള സാഹിത്യത്തെ ജീവിക്കുന്ന കാലത്തിനു മുന്നിലേയ്ക്കു കൊണ്ടുപോയ പ്രിയ എഴുത്തുകാരന് പ്രണാമം
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

രണ്ട് വയസ്സുള്ള കുട്ടിയുടെ മുറിവില്‍ ഡോക്ടര്‍ ഫെവിക്വിക്ക് പുരട്ടി, പരാതി നല്‍കി കുടുംബം

താലിബാനെ താഴെയിറക്കണം, തുർക്കിയെ സമീപിച്ച് പാകിസ്ഥാൻ, അഫ്ഗാനിൽ ഭരണമാറ്റത്തിനായി തിരക്കിട്ട ശ്രമം

എസ്ഐആറിൽ സ്റ്റേ ഇല്ല, അടിയന്തിരമായി പരിഗണിക്കും, തിര: കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിട്ടില്ല: വി.കെ.ശ്രീകണ്ഠന്‍

ഭര്‍ത്താവുമായുള്ള കുടുംബപ്രശ്‌നമല്ലെന്ന് ജീജി മാരിയോ

അടുത്ത ലേഖനം
Show comments