ഡല്‍ഹിയിൽ ഷൂട്ട് ചെയ്യാൻ അനുമതി കിട്ടിയില്ല, പുതിയ ലൊക്കേഷൻ തേടി അജിത്തിൻറെ 'വലിമൈ' ടീം

കെ ആര്‍ അനൂപ്
തിങ്കള്‍, 19 ഒക്‌ടോബര്‍ 2020 (19:53 IST)
കഴിഞ്ഞ ഡിസംബറിൽ അഭിജിത്തിൻറെ 'വലിമൈ' ഷൂട്ടിംഗ് ആരംഭിച്ചതാണ്. ലോക്ക് ഡൗണിന് ശേഷം അടുത്തിടെ ചിത്രീകരണം പുനരാരംഭിച്ചിരുന്നു. ഇപ്പോഴിതാ സിനിമയ്ക്ക് ഡൽഹിയിൽ ഷൂട്ട് ചെയ്യാനുള്ള അനുമതി നിഷേധിച്ചുവെന്നാണ് കോളിവുഡിൽ നിന്ന് ലഭിക്കുന്ന പുതിയ വിവരം.
 
നിലവിൽ അജിത്ത് ഇല്ലാത്ത ഭാഗങ്ങളാണ് ഷൂട്ട് ചെയ്യുന്നത്. വലിമൈ റേസിംഗിനെ അടിസ്ഥാനമാക്കിയുള്ള സിനിമ ആയതിനാൽ വിദേശത്ത് ചില രംഗങ്ങൾ ചിത്രീകരിക്കാൻ ആയിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാൽ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഇന്ത്യയിൽ തന്നെ ആ രംഗങ്ങൾ ചിത്രീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അതിനാൽ ഡല്‍ഹിയിൽ അധികം സിനിമകളൊന്നും ചിത്രീകരിക്കാത്ത പ്രശസ്തമായ ഒരു സ്ഥലത്ത് ഷൂട്ടിംഗ് നടത്താൻ നിർമ്മാതാവ് ബോണി കപൂർ പദ്ധതിയിട്ടിരുന്നു. എന്നാൽ സിനിമ ചിത്രീകരിക്കാൻ ആ സ്ഥലത്ത് അനുമതി ലഭിക്കാത്തതിനാൽ ടീം പുതിയ സ്ഥലം തേടുകയാണ് എന്നാണ് വിവരം. 
 
എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം ബോണി കപൂറാണ് നിർമ്മിക്കുന്നത്. യുവൻ ശങ്കർ രാജയാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ഛായാഗ്രാഹകനായി നീരവ് ഷായും ചിത്രത്തിലുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമലയില്‍ ഭക്ഷണനിയമങ്ങള്‍ കര്‍ശനമാക്കുന്നു; ഭക്ഷണശാലകള്‍ നടത്താന്‍ കുടുംബശ്രീയും കോഫി ഹൗസും

സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍, ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയം 3000 രൂപ വര്‍ദ്ധിപ്പിച്ചു: മുഖ്യമന്ത്രി

സത്യപ്രതിജ്ഞാ ചടങ്ങിന്റെ ആഘോഷത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് കുട്ടി മരിച്ചു

'ശ്രീ വിഡി സതീശന്‍ജിക്ക് അഭിനന്ദനങ്ങള്‍'; പുതിയ കേരള സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണ ഉറപ്പുനല്‍കി പ്രധാനമന്ത്രി

റഷ്യയുടെ S-500 പ്രൊമേത്യൂസ്: മുഴുവൻ ടെക്നോളജിയും നൽകാമെന്ന് റഷ്യ, വമ്പൻ വാഗ്ദാനം

അടുത്ത ലേഖനം
Show comments