'അങ്ങനെ വാണിയെ ഞാന്‍ വീഴ്ത്തി'; പ്രണയത്തെ കുറിച്ച് ബാബുരാജ് പറഞ്ഞത്

Webdunia
ശനി, 31 ജൂലൈ 2021 (11:14 IST)
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ബാബുരാജിന്റേത്. വില്ലന്‍ വേഷങ്ങളിലൂടെയും പിന്നീട് ഹാസ്യകഥാപാത്രങ്ങളിലൂടെയും മലയാളികളെ വിസ്മയിപ്പിച്ച ബാബുരാജും ഒരുകാലത്ത് ആക്ഷന്‍ സിനിമകളിലൂടെ ഞെട്ടിച്ച വാണി വിശ്വനാഥിന്റെയും കുടുംബവിശേഷങ്ങള്‍ അറിയാന്‍ മലയാളികള്‍ക്ക് പ്രത്യേക താല്‍പര്യമുണ്ട്. ബാബുരാജിന്റെയും വാണി വിശ്വനാഥിന്റെയും പ്രണയവും വിവാഹവും എങ്ങനെയായിരുന്നെന്ന് അറിയാമോ? 
 
നല്ലൊരു കുക്കാണെന്ന് കരുതിയാകും വാണി തന്നെ വിവാഹം കഴിച്ചതെന്ന് തമാശരൂപേണ പറയുകയാണ് ബാബുരാജ്. 'വാണിയെ ഞാന്‍ വീഴ്ത്തുന്നത് തന്നെ പാചകത്തിലൂടെയല്ലേ, ഒരു ദിവസം എന്റെ ഫ്ളാറ്റിലേക്ക് വന്നപ്പോള്‍ വാണിക്ക് ഞാന്‍ ചില്ലി ചിക്കനും ഫ്രൈഡ് റൈസും ഉണ്ടാക്കി കൊടുത്തു. ചില്ലി ചിക്കനൊക്കെ ഹോട്ടലില്‍ മാത്രമേ കിട്ടൂ എന്നായിരുന്നു വാണിയുടെ ധാരണ. അതിലാണ് വാണി വീണുപോയത്. ഒന്നും കിട്ടിയില്ലെങ്കില്‍ എന്നെ കുക്കിങ് പണിക്കെങ്കിലും വിടാമല്ലോ എന്ന് വാണി കരുതികാണും,' ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. 
 
വാണിയെ സാക്ഷി നിര്‍ത്തി താന്‍ പാട്ട് പാടിയ സംഭവവും ബാബുരാജ് വിവരിച്ചു. 'ഞാന്‍ നിര്‍മിച്ച പടമാണ് ഗ്യാങ്. അതിന്റെ സെറ്റിലാണ് സംഭവം. കലാഭവന്‍ മണിയൊക്കെ ഉണ്ടായിരുന്നു. എല്ലാവരും പാട്ടിന്റെ വലിയ ആള്‍ക്കാരാണ്. സെറ്റില്‍ ഇരുന്ന് പാട്ട് പെട്ടി പോലെ ഓരോന്ന് നടത്തുകയാണ്. ഞാന്‍ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ പോകുന്നുണ്ട്. അവര്‍ ഒരു പാട്ട് പാടി. അതിന്റെ പല്ലവി ഞാന്‍ പാടാമെന്ന് പറഞ്ഞു. എന്നാല്‍, നീ ഒന്ന് പാട് എന്നായി അവര്‍. ഞാന്‍ പാടിയാല്‍ എന്ത് തരുമെന്ന് അവരോട് ചോദിച്ചു. ഞാനങ്ങ് പാട്ട് പാടി. ഞാന്‍ പാടിയതും വാണി എഴുന്നേറ്റ് ഓടി,' ബാബുരാജ് പൊട്ടിച്ചിരിച്ചു. ''
 
വാണിയും ബാബുരാജും ഒന്നിച്ച് ഏതാനും സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. വിവാഹത്തിനു മുന്‍പും ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നു. ആഷിഖ് അബു സംവിധാനം ചെയ്ത സാള്‍ട്ട് ആന്‍ഡ് പെപ്പറിലൂടെയാണ് ബാബുരാജ് വില്ലന്‍ വേഷങ്ങള്‍ വിട്ടു പുറത്തുകടക്കുന്നത്. സംവിധായകന്‍ എന്ന നിലയിലും ബാബുരാജ് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

മസാല ബോണ്ട് പണം ഉപയോഗിച്ച് ഭൂമി വാങ്ങിയിട്ടില്ല, ഇഡിയുടെത് ബിജെപിക്ക് വേണ്ടിയുള്ള രാഷ്ട്രീയ കളി: തോമസ് ഐസക്

രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് നിന്ന് മുങ്ങിയത് ഒരു നടിയുടെ കാറിലെന്ന് സൂചന

കോണ്‍ഗ്രസിന്റെ കടന്നല്‍ കൂട്ടം ഇളകി, സതീശനടക്കമുള്ള നേതാക്കളെ പോലും വെറുതെ വിട്ടില്ല, ഡിജിറ്റല്‍ മീഡിയ സെല്ലില്‍ അഴിച്ചുപണിയുമായി എഐസിസി

December Bank Holidays

തദ്ദേശ തിരഞ്ഞെടുപ്പ്: സ്വകാര്യ മേഖലയിലുള്ളവര്‍ക്കും വോട്ട് ചെയ്യാന്‍ വേതനത്തോടുകൂടിയ അവധി

അടുത്ത ലേഖനം
Show comments