Webdunia - Bharat's app for daily news and videos

Install App

അവൾക്കൊപ്പം ഞാനും മരിച്ചുകഴിഞ്ഞു, ജാതിയോ മതമോ വേദനയോ തിന്മയോ ഇല്ലാത്ത ലോകത്താണവൾ, ഹൃദയം തൊടുന്ന കുറിപ്പ് പങ്കുവെച്ച് വിജയ് ആൻ്റണി

Webdunia
വെള്ളി, 22 സെപ്‌റ്റംബര്‍ 2023 (14:36 IST)
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് നടനും സംഗീത സംവിധായകനായ വിജയ് ആന്റണിയുടെ പ്ലസ് ടു വിദ്യാര്‍ഥിനിയായ മകള്‍ മീര(16) യെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മീരയുടെ ജീവന്‍ രക്ഷിക്കാനായിരുന്നില്ല. ബുധനാഴ്ച ചെന്നൈയില്‍ വെച്ച് നടന്ന മകളുടെ സംസ്‌കാരചടങ്ങില്‍ പങ്കെടുക്കാനും വിജയ് ആന്റണിയെ ആശ്വസിപ്പിക്കാനുമായി തമിഴ് സിനിമാലോകത്തെ നിരവധി പേര്‍ സംസ്‌കാരചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇപ്പോഴിതാ മകളുടെ മരണവാര്‍ത്തയ്ക്ക് ശേഷം ആദ്യമായി പ്രതികരണം നടത്തിയിരിക്കുകയാണ് വിജയ് ആന്റണി.
 
ഫെയ്‌സ്ബുക്കിലൂടെ ഏറെ വികാരധീനമായ കുറിപ്പാണ് താരം പങ്കുവെച്ചത്. മകള്‍ക്കൊപ്പം തന്നെ താനും മരിച്ചുകഴിഞ്ഞതായും ഇപ്പോഴും മീര തന്നോട് സംസാരിക്കാറുണ്ടെന്ന് തോന്നുന്നുവെന്നും ഇനിയുള്ള എല്ലാ നല്ല പ്രവര്‍ത്തിയും മകളുടെ പേരില്‍ ആകുമെന്നും വിജയ് ആന്റണി കുറിച്ചു. വിജയ് ആന്റണി പങ്കുവെച്ച ഫെയ്‌സ്ബുക്ക് കുറിപ്പ് ഇങ്ങനെ
 
എന്റെ പ്രിയപ്പെട്ടവരെ, ധൈര്യശാലിയും ദയയുള്ളവളുമായിരുന്നു എന്റെ മകള്‍ മീര. അവള്‍ ഇപ്പോള്‍ മതമോ,ജാതിയോ,പണമോ,ദാരിദ്ര്യമോ,തിന്മയോ,വേദനയോ,അസൂയയോ ഇല്ലാത്ത മറ്റൊരിടത്തേക്ക് യാത്രയായി. ഇപ്പോഴും അവള്‍ എന്നോട് സംസാരിക്കാറുണ്ടെന്ന് തോന്നു. അവള്‍ക്കൊപ്പം ഞാനും മരിച്ചുകഴിഞ്ഞു. ഇപ്പോള്‍ അവള്‍ക്കൊപ്പം സമയം ചിലവഴിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഞാന്‍ തുടങ്ങുന്ന ഏത് നല്ല പ്രവൃത്തിയും അവളുടെ പേരില്‍ ആയിരിക്കും. എല്ലാം ആരംഭിക്കുന്നത് അവളായിരിക്കുമെന്നും വിശ്വസിക്കുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്ലിനിക്കാൽ ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ

എല്ലാ പെണ്‍കുട്ടികളുടെയും ഫോണില്‍ ഈ ആപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം!

ചൈനയില്‍ മണിക്കൂറില്‍ 650 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ ഓടുന്നു; ഇവിടെ കുറ്റി ഊരുന്നുവെന്ന് സജി ചെറിയാന്‍

ഇന്ത്യയിലും ജനനനിരക്ക് കുറയുന്നുവെന്ന് യു എൻ കണക്ക്, പ്രായമുള്ളവരുടെ എണ്ണം കൂടുന്നത് രാജ്യത്തിന് വെല്ലുവിളി, മുന്നിലുള്ളത് വലിയ പ്രതിസന്ധിയോ?

ഇനി പെറ്റികളുടെ കാലം, എഐ കാമറകള്‍ പണി തുടങ്ങി; കെല്‍ട്രോണിന് മോട്ടോര്‍ വാഹന വകുപ്പ് നല്‍കാനുണ്ടായിരുന്ന കുടിശ്ശിക തീര്‍ത്തു

അടുത്ത ലേഖനം
Show comments