Webdunia - Bharat's app for daily news and videos

Install App

Kingdom Vijay Devarakonda: അവസാന നാല് സിനിമയും ഫ്ലോപ്പ്, എന്നിട്ടും ഇതെന്തൊരു ബുക്കിംഗ് ആണ്! വിജയ് ദേവെരകൊണ്ടയുടെ കിങ്ഡം എത്ര നേടും?

നെറ്റ്ഫ്ലിക്സ് റിലീസിനുമുന്നേ കിങ്ഡം സിനിമയുടെ ഒടിടി റൈറ്റ്‍സ് 53 കോടി നേടിയിട്ടുണ്ട് എന്നുണാണ് റിപ്പോര്‍ട്ട്.

നിഹാരിക കെ.എസ്
വ്യാഴം, 31 ജൂലൈ 2025 (10:15 IST)
തെന്നിന്ത്യയില്‍ യുവനിരയില്‍ ശ്രദ്ധയാകര്‍ഷിച്ച താരമാണ് വിജയ് ദേവെരകൊണ്ട. നടന്റേതായി ഇറങ്ങിയ അവസാന നാല് സിനിമകളും വൻ പരാജയമായിരുന്നു. അതിനാല്‍ ഇന്ന് റിലീസായ കിങ്‍ഡം താരത്തെ സംബന്ധിച്ച് നിര്‍ണായകമാണ്. നെറ്റ്ഫ്ലിക്സ് റിലീസിനുമുന്നേ കിങ്ഡം സിനിമയുടെ ഒടിടി റൈറ്റ്‍സ് 53 കോടി നേടിയിട്ടുണ്ട് എന്നുണാണ് റിപ്പോര്‍ട്ട്.
 
അടുത്തിടെയായി ഇറങ്ങിയ സിനിമകളെല്ലാം പരാജയമായിരുന്നുവെങ്കിലും കിങ്‌ഡത്തിന് ആദ്യദിനം വൻ ബുക്കിംഗ് ആണുള്ളത്. വിജയ് ദേവരകൊണ്ട നായകനാകുന്ന കിങ്‍ഡത്തിന്റെ പ്രീ റിലീസ് ബിസിനിസും മോശമല്ലാത്തതാണ് എന്നാണ് റിപ്പോര്‍ട്ട്. ഇതിനകം 18-20 കോടി ചിത്രം അഡ്വാൻസ് കളക്ഷൻസായി നേടിയിട്ടുണ്ട് എന്നാണ് ഏകദേശ കണക്കുകള്‍. 
 
ആഗോളതലത്തില്‍ 30 കോടി കളക്ഷൻ ഓപ്പണിംഗില്‍ കിങ്ഡം നേടും എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രവചനം. അങ്ങനെയെങ്കില്‍ ഒരു വിജയ് ദേവെരകൊണ്ട ചിത്രം നേടുന്ന ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് കളക്ഷനാകും ഇത്. വിജയ് ദേവെരകൊണ്ട നായകനാകുന്ന ചിത്രത്തിൽ നിരവധി താരങ്ങൾ അണിനിരക്കുന്നു. ആക്ഷന്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ ശാരീരികമായി വലിയ മേക്കോവര്‍ നടത്തിയാണ് ദേവരകൊണ്ട അഭിനയിച്ചിരിക്കുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പാക്കിസ്ഥാനുമായി കരാര്‍ ഒപ്പിട്ട് അമേരിക്ക; ഒരു ദിവസം പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് എണ്ണ വില്‍ക്കുമെന്ന് ട്രംപ്

Donald Trump: 'എണ്ണശേഖരം വികസിപ്പിക്കാന്‍ യുഎസ് സഹായിക്കും'; പാക്കിസ്ഥാന്‍ അനുകൂല നിലപാട് തുടര്‍ന്ന് ട്രംപ്, ഇന്ത്യക്ക് തിരിച്ചടി

കന്യാസ്ത്രീകളുടെ അറസ്റ്റ്: യുഡിഎഫ് എംപിമാര്‍ ഇന്ന് അമിത് ഷായെ കാണും

പി എം കിസാൻ പദ്ധതി, അടുത്ത ഗഡു ഓഗസ്റ്റ് 2ന്

ഹയര്‍ സെക്കണ്ടറി സ്പോട്ട് അഡ്മിഷന്‍; പ്രവേശനം നേടേണ്ടത് നാളെ

അടുത്ത ലേഖനം
Show comments