Webdunia - Bharat's app for daily news and videos

Install App

കൊല്ലും കൊലയും നടത്താന്‍ അവകാശമുള്ള പണിക്കശ്ശേരി തറവാട്ടിലെ കൈമള്‍,പത്തൊന്‍പതാം നൂറ്റാണ്ടിലെ പോസ്റ്റര്‍ പുറത്തിറക്കി വിനയന്‍

കെ ആര്‍ അനൂപ്
വ്യാഴം, 2 സെപ്‌റ്റംബര്‍ 2021 (08:48 IST)
വിനയന്‍ സംവിധാനം ചെയ്ത കരിമാടിക്കുട്ടന്‍ എന്ന ചിത്രത്തിലൂടെയാണ് സുരേഷ് കൃഷ്ണ എന്ന നടന്‍ സിനിമയിലെത്തിയത്. ഇന്ന് അദ്ദേഹം സംവിധാനം ചെയ്യുന്ന പത്തൊന്‍പതാം നൂറ്റാണ്ടില്‍ ശക്തമായ ഒരു കഥാപാത്രത്തെ തന്നെ നടന്‍ അവതരിപ്പിക്കുന്നുണ്ട്.കൊല്ലും കൊലയും നടത്താന്‍ അവകാശമുള്ള പണിക്കശ്ശേരി തറവാട്ടിലെ പണിക്കശ്ശേരിപരമേശ്വര കൈമള്‍ എന്ന കഥാപാത്രത്തിന്റെ വേഷത്തിലാണ് സുരേഷ് കൃഷ്ണ എത്തുന്നത്. മൂന്നാമത്തെ ക്യാരക്ടര്‍ പോസ്റ്റര്‍ വിനയന്‍ തന്നെയാണ് പുറത്തിറക്കിയത്.
 
വിനയന്റെ വാക്കുകളിലേക്ക് 
 
'പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മുന്നാമത്തെ ക്യാരക്ടര്‍ പോസ്റ്റര്‍ ഇന്നിറങ്ങുകയാണ്.
കൊല്ലും കൊലയും നടത്താന്‍ അവകാശമുള്ള പണിക്കശ്ശേരി തറവാട്ടിലെ പരമേശ്വരകൈമളേ അവതരിപ്പിക്കുന്നത് സുരേഷ്‌കൃഷ്ണ എന്ന മലയാളത്തിലെ അനുഗ്രഹീത നടനാണ്. കരുമാടിക്കുട്ടന്‍ എന്ന എന്റെ ചിത്രത്തിലൂടെത്തന്നെയാണ് സുരേഷ്‌കൃഷ്ണ സിനിമയിലേക്കു വന്നത്. വലിയ ധനാഠ്യനും, ബുദ്ധിമാനും തിരുവാതാംകൂര്‍ ദിവാനെ പോലും വരുതിക്കു കൊണ്ടുവരുവാന്‍ പോന്ന കൗശലക്കാരനുമായ കൈമളെന്ന കഥാപാത്രത്തെ അങ്ങേയറ്റം ഭംഗിയായും മിതത്വത്തോടെയും സുരേഷ് അവതരിപ്പിച്ചിട്ടുണ്ട്.
 
തിരുവിതാംകൂറിലെവിടെയും ഒരു മിന്നല്‍ പിണര്‍ പോലെ തന്റെ കുതിരപ്പുറത്തു പറന്നെത്താന്‍ കഴിവുണ്ടായിരുന്ന ഒരു പടക്കുറുപ്പു കൂടി ആയിരുന്നു കൈമള്‍. തീണ്ടലും തൊടീലും നിലനിന്നിരുന്ന അക്കാലത്ത് അധസ്ഥിതര്‍ക്കു വേണ്ടി സംസാരിക്കുവാന്‍ അങ്ങ് ആറാട്ടു പുഴയില്‍ ഒരു ശബ്ദം ഉയര്‍ന്നിരിക്കുന്നു എന്നു കേട്ടറിഞ്ഞ കൈമള്‍ രോഷം കൊണ്ടു. അത് 
 
വേലായുധച്ചേകവരാണന്നറിയുന്നതോടെ ഒരു പുതിയ പോര്‍മുഖം തുറക്കുകയായിരുന്നു. ഒരു നൂറ്റാണ്ടിന്റെ ബൃഹുത്തായ ചരിത്രത്തിലൂടെ സഞ്ചരിക്കുമ്പോള്‍ തന്നെ അധികാരവും അംഗബലവും കൊണ്ടു ചൂതാട്ടം നടത്തിയവരുടെ അസാധാരണമായ കഥകള്‍ കൂടി ഈ ചിത്രത്തിലുണ്ട്.. പത്തൊന്‍പതാം നൂറ്റാണ്ടിലെ അറുപതോളം ചരിത്ര കഥാപാത്രങ്ങളില്‍ ഏറെ പ്രാധാന്യമുള്ളതാണ് പണിക്കശ്ശേരിപരമേശ്വര കൈമള്‍.'- വിനയന്‍ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പത്താം ക്ലാസ് പാഠപുസ്തകത്തില്‍ റോബോട്ടിക്‌സ് ഉള്‍പ്പെടുത്തി കേരളം; നിര്‍ബന്ധിത റോബോട്ടിക് വിദ്യാഭ്യാസം ഏര്‍പ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം

തിരുവനന്തപുരത്ത് 90 എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയിലായ സഭവം: വില്ലനായത് ബട്ടര്‍ ചിക്കന്‍

ICSI CS എക്സിക്യൂട്ടീവ്, പ്രൊഫഷണൽ പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പുറത്ത് : എങ്ങനെ ഡൗൺലോഡ് ചെയ്യാം?

വീണ്ടും ട്വിസ്റ്റോ?, മെസ്സി തിരുവനന്തപുരത്ത് കളിക്കുമെന്ന് മന്ത്രി, സ്റ്റേഡിയം വിട്ടുനൽകാനാവില്ലെന്ന് കെസിഎ

പാക്കിസ്ഥാന്‍ അമൃതറിലെ സുവര്‍ണ്ണ ക്ഷേത്രം ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് തകര്‍ക്കാന്‍ ശ്രമിച്ചു: സൈന്യം

അടുത്ത ലേഖനം
Show comments