Webdunia - Bharat's app for daily news and videos

Install App

മലയാളത്തിലെ പ്രമുഖരായ അന്‍പതിലേറെ താരങ്ങള്‍,പത്തൊമ്പതാം നൂറ്റാണ്ട് ഇരുപത്തി രണ്ടാമത്തെ ക്യാരക്ടര്‍ പോസ്റ്റര്‍, വിശേഷങ്ങളുമായി വിനയന്‍

കെ ആര്‍ അനൂപ്
വ്യാഴം, 20 ജനുവരി 2022 (17:09 IST)
പത്തൊമ്പതാം നൂറ്റാണ്ട് ഒരുങ്ങുന്നു. ചിത്രത്തിലെ ഇരുപത്തി രണ്ടാമത്തെ ക്യാരക്ടര്‍ പോസ്റ്ററുമായി സംവിധായകന്‍ വിനയന്‍. നടന്‍ കൃഷ്ണ അവതരിപ്പിക്കുന്ന കല്യാണ കൃഷ്ണന്‍ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. 
 
  വിനയന്റെ വാക്കുകള്‍

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഇരുപത്തി രണ്ടാമത്തെ character poster കല്യാണ കൃഷ്ണന്‍ എന്ന കഥാപാത്രത്തിന്‍േറതാണ്.. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മദ്ധ്യകാലത്ത് തിരുവിതാംകൂറിലെ ദിവാന്‍ പേഷ്‌കാരായിരുന്നു കല്യാണ കൃഷ്ണന്‍.. നടന്‍ കൃഷ്ണയാണ് കല്യാണ കൃഷ്ണനായി എത്തുന്നത്.....വിദേശ രാജ്യങ്ങളില്‍ ഉപരിപഠനം നടത്തി നാട്ടില്‍ തിരിച്ചെത്തിയ കല്യാണകൃഷ്ണന് തിരുവിതാംകൂറിലെ അധസ്ഥിതര്‍ നേരിടുന്ന തീണ്ടലും തൊടീലും, അയിത്തവുമൊക്കെഅവിശ്വസനീയമായ കാര്യങ്ങളായിരുന്നു.. 
 
 അതിനേക്കാളേറെ അദ്ദേഹത്തെ അത്ഭുതപ്പെടുത്തിയത് ആ അധസ്ഥിതര്‍ക്കു വേണ്ടി ജീവന്‍ തന്നെ ബലിയര്‍പ്പിച്ചു പോരാടിയ ആറാട്ടുപുഴ വേലായുധപ്പണിക്കര്‍ എന്ന മനുഷ്യന്‍ ആയിരുന്നു..
 
 വലിയ ധനികനും ഏറെ ഭൂസ്വത്തുക്കളുടെ ഉടമയുമായിരുന്ന വേലായുധന്‍ അതിനൊന്നും വലിയ പ്രാധാന്യം കൊടുക്കാതെ.. തന്റെ സഹജീവികളുടെ ജീവിത യാതനകള്‍ അകറ്റാന്‍ വേണ്ടി നടത്തുന്ന പോരാട്ടം കല്യാണ കൃഷ്ണനെ വേലായുധന്റെ ആരാധകനാക്കി.. ഒരു വശത്ത് തന്റെ കൂടെയുള്ള അധികാരികള്‍ വേലായുധനെ കൊല്ലാന്‍ നടക്കുമ്പോഴും മനസ്സു കൊണ്ട് വേലായുധനെ സ്‌നേഹിച്ച ദിവാന്‍ പേഷ്‌കാര്‍ കല്യാണകൃഷ്ണന്റെ വേഷം കൃഷ്ണ ഭംഗിയാക്കിയിട്ടുണ്ട്..
 
ശ്രീ ഗോകുലം മൂവീസിനു വേണ്ടി ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന പത്തൊന്‍പതാം നുറ്റാണ്ടില്‍ യുവനടന്‍ സിജു വില്‍സനാണ് വേലായുധപ്പണിക്കരെ അവതരിപ്പിക്കുന്നത്..ചെമ്പന്‍ വിനോദ് കായംകുളം കൊച്ഛുണ്ണിയേയും, അനുപ് നേനോന്‍ മഹാരാജാവിനേയും അവതരിപ്പിക്കുന്ന ഈ സിനിമയില്‍ മലയാളത്തിലെ പ്രമുഖരായ അന്‍പതിലേറെ താരങ്ങള്‍ അണിനിരക്കുന്നു..

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

മന്ത്രിമാര്‍ നേരിട്ടെത്തും; ജനങ്ങളുടെ പരാതികള്‍ പരിഹരിക്കാന്‍ താലൂക്കുതല അദാലത്ത് ഡിസംബറില്‍

ക്ലിനിക്കാൽ ചികിത്സ തേടി എത്തിയ യുവതിയെ പീഡിപ്പിച്ച അക്യൂപങ്ച്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ

എല്ലാ പെണ്‍കുട്ടികളുടെയും ഫോണില്‍ ഈ ആപ്പ് നിര്‍ബന്ധമായും ഉണ്ടായിരിക്കണം!

ചൈനയില്‍ മണിക്കൂറില്‍ 650 കിലോമീറ്റര്‍ വേഗത്തില്‍ ട്രെയിനുകള്‍ ഓടുന്നു; ഇവിടെ കുറ്റി ഊരുന്നുവെന്ന് സജി ചെറിയാന്‍

ഇന്ത്യയിലും ജനനനിരക്ക് കുറയുന്നുവെന്ന് യു എൻ കണക്ക്, പ്രായമുള്ളവരുടെ എണ്ണം കൂടുന്നത് രാജ്യത്തിന് വെല്ലുവിളി, മുന്നിലുള്ളത് വലിയ പ്രതിസന്ധിയോ?

അടുത്ത ലേഖനം
Show comments