Webdunia - Bharat's app for daily news and videos

Install App

'ആ പീഢനങ്ങളുടെ രക്തസാക്ഷി ആയിരുന്നു തിലകന്‍', കുറിപ്പുമായി വിനയന്‍

കെ ആര്‍ അനൂപ്
വെള്ളി, 24 സെപ്‌റ്റംബര്‍ 2021 (14:13 IST)
നടന്‍ തിലകന്റെ ഓര്‍മ്മകളിലാണ് വിനയന്‍. അദ്ദേഹത്തിന്റെ ഓര്‍മ ദിനത്തില്‍ ഹൃദയസ്പര്‍ശിയായ കുറിപ്പുമായി സംവിധായകനെത്തി.
മണ്‍മറഞ്ഞു പോയ സഹപ്രവര്‍ത്തകരേയും പ്രതിഭകളേയും ഒക്കെ സാധാരണ സ്മരിക്കുന്നതു പോലെ തിലകന്‍ ചേട്ടനെ പറ്റിയുള്ള സ്മരണ ഒറ്റ വാക്കില്‍ എഴുതാന്‍ തനിക്കാവില്ലെന്ന് വിനയന്‍ പറയുന്നു.
 
വിനയന്റെ വാക്കുകള്‍
 
ഇന്ന് തിലകന്‍ എന്ന മഹാനടന്റെ ഓര്‍മ്മ ദിനമാണ്.മണ്‍മറഞ്ഞു പോയ സഹപ്രവര്‍ത്തകരേയും, പ്രതിഭകളേയും ഒക്കെ സാധാരണ സ്മരിക്കുന്നതു പോലെ തിലകന്‍ ചേട്ടനെ പറ്റിയുള്ള സ്മരണ ഒറ്റ വാക്കില്‍ എഴുതാന്‍ എനിക്കാവില്ല. കാരണം, ലോകത്തൊരിടത്തും സ്വന്തം സഹപ്രവര്‍ത്തകരാല്‍ തന്നെ വിലക്കപ്പെടുകയും തൊഴിലില്ലാതാകുകയും
അതിനോടൊക്കെത്തന്നെ ഉച്ചത്തില്‍. ശക്തമായിപ്രതികരിക്കുകയും.ഒടുവില്‍ തളര്‍ന്നു പോകുകയും. എല്ലാത്തിനോടും വിട പറയേണ്ടി വരികയും ചെയ്ത ഒരു വലിയ കലാകാരന്‍ തിലകന്‍ ചേട്ടനല്ലാതെ മറ്റാരും ഉണ്ടാകില്ല.
 
എന്തിന്റെ പേരിലാണങ്കിലും, എത്രമേല്‍ കലഹിക്കുന്നവനും നിഷേധിയുമാണങ്കിലും ഒരാളെ ഒറ്റപ്പെടുത്തി മാറ്റിനിര്‍ത്തി മാനസികമായി തളര്‍ത്തി ഇല്ലാതാക്കുന്ന രീതി മനുഷ്യകുലത്തിനു ചേര്‍ന്നതല്ല. ആ പീഢനങ്ങളുടെ രക്തസാക്ഷി ആയിരുന്നു തിലകന്‍ എന്ന അഭിനയകലയുടെ പെരുന്തച്ചനെന്ന് അടുത്തു നിന്നറിഞ്ഞ ഒരു വ്യക്തിയാണു ഞാന്‍.
 
അതുകൊണ്ടു തന്നെ അതു പലപ്പോഴും പറഞ്ഞു പോകുന്നു... ക്ഷമിക്കണം... ഈ ഓര്‍മ്മകള്‍ ഒരു തിരിച്ചറിവായി മാറാന്‍ ഇനിയുള്ള കാലം നമ്മെ സഹായിക്കട്ടെ.അനശ്വരനായ അഭിനയകലയുടെ ഗുരുവിന് ആദരാഞ്ജലികള്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ സ്ഥാപനങ്ങൾ രാജ്യത്തിന് മാതൃക: മന്ത്രി എം ബി രാജേഷ്

സി-സെക്ഷന്‍ ഡെലിവറി കഴിഞ്ഞ 16 വയസ്സുകാരി മരിച്ചു; അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

ആശാ വര്‍ക്കര്‍മാര്‍ക്ക് പ്രതിമാസം ലഭിക്കുന്നത് 13,200 രൂപ വരെ; മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ഏറ്റവും ഉയര്‍ന്ന ഹോണറേറിയം

റഷ്യ- യുക്രെയ്ൻ യുദ്ധത്തിൽ ട്രംപ് ഇടപെടുന്നു, സൗദിയിൽ ചർച്ച, പുടിനൊപ്പം നിൽക്കും!

കളിക്കുന്നതിനിടെ 15 വയസ്സുകാരന്റെ കയ്യിലിരുന്ന തോക്ക് പൊട്ടി; നാലുവയസ്സുകാരന് ദാരുണാന്ത്യം

അടുത്ത ലേഖനം
Show comments