Webdunia - Bharat's app for daily news and videos

Install App

വിജയ്‌ക്കൊപ്പം അഭിനയിക്കാന്‍ അവസരം, വേണ്ടെന്നുവച്ച് വിനീത് ശ്രീനിവാസന്‍, കാരണം ഇതാണ് !

കെ ആര്‍ അനൂപ്
ചൊവ്വ, 2 ഏപ്രില്‍ 2024 (13:02 IST)
തമിഴ് സിനിമയില്‍ അഭിനയിക്കാന്‍ വിനീത് ശ്രീനിവാസന്‍ താല്‍പര്യം കാണിക്കില്ലായിരുന്നു. അദ്ദേഹത്തിന് മുമ്പില്‍ എപ്പോഴൊക്കെ അവസരങ്ങള്‍ വന്നിട്ടുണ്ടോ അപ്പോഴൊക്കെ അത് വേണ്ടെന്ന് വച്ചിട്ടുണ്ട്. അതിനൊരു കാരണവും നടന്‍ പറയുന്നുണ്ട്. തമിഴ്‌നാട്ടില്‍ വന്നാല്‍ തന്നെ ആര്‍ക്കും അറിയില്ല. ആ സ്വകാര്യത കാത്തുസൂക്ഷിക്കാനാണ് ശ്രമിച്ചിട്ടുള്ളത് എന്നാണ് വിനീത് ശ്രീനിവാസന്‍ പറയുന്നത്.
 
 എന്നാല്‍ നടന് മുമ്പില്‍ വമ്പന്‍ ഒരു അവസരം കഴിഞ്ഞവര്‍ഷം വന്നു. എന്നാല്‍ മനപ്പൂര്‍വ്വം ഒഴിയാന്‍ പിന്നെ ഇതിന്റെ മനസ്സ് സമ്മതിച്ചില്ല. പക്ഷേ ചെയ്യാന്‍ പറ്റാത്ത സാഹചര്യമായിരുന്നു മുമ്പിലുണ്ടായിരുന്നത്.
 
വെങ്കട്ട് പ്രഭു തന്നെ വിളിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ വിജയ് പടം ഒക്ടോബറില്‍ ആരംഭിക്കുമെന്നും പറഞ്ഞു.
 ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം എന്ന എന്ന സിനിമയിലേക്കായിരുന്നു വിനീതനെ ക്ഷണിച്ചത്.
 
 അതേസമയംതന്നെയാണ് ഞാന്‍ വര്‍ഷങ്ങള്‍ക്കുശേഷത്തിന്റെ ഷൂട്ടിങ്ങും ആരംഭിക്കാന്‍വിചാരിച്ചിരുന്നത്. ഇക്കാര്യം ഞാന്‍ അദ്ദേഹത്തോടുപറഞ്ഞു. എനിക്ക് വളരെ ഇഷ്ടമുള്ള സംവിധായകനാണ് വെങ്കട്ട് പ്രഭു. ആ ചിത്രം വിട്ടുകളയരുതെന്ന് ചിന്തിച്ചിരുന്നു. വേറെ വഴിയില്ലായിരുന്നു
സുഹൃത്തുക്കളായവരായിരിക്കും മിക്കവാറും ഞാന്‍ അഭിനയിക്കുന്ന ചിത്രങ്ങളുടെ സംവിധായകര്‍. അങ്ങനെ ഞാന്‍ അഭിനയിക്കുന്ന ചിത്രമാണെങ്കില്‍ അവരോട് പറഞ്ഞിട്ട് ആ വലിയ ഓഫര്‍ സ്വീകരിക്കാമായിരുന്നു. പക്ഷേ ഇത് ഞാന്‍ സംവിധാനംചെയ്യുന്ന പടമായിപ്പോയി. എന്റെ അഭിനേതാക്കളുടെ ഡേറ്റ് എല്ലാം പ്രശ്‌നത്തിലാവുമെന്ന് പറഞ്ഞപ്പോള്‍ നമുക്ക് പിന്നീട് മറ്റൊരു ചിത്രം ചെയ്യാമെന്ന് വെങ്കട്ട് പ്രഭു സാറും പറഞ്ഞുവെന്ന് വിനീത് ശ്രീനിവാസന്‍ പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ത്രീകൾ നയിക്കുന്ന പെൺവാണിഭ സംഘം പിടിയിൽ

ഇസ്രായേൽ പിന്നോട്ടില്ല, വടക്കൻ അതിർത്തിയിൽ നിന്നും ഒഴിപ്പിച്ചവരെ തിരിച്ചെത്തിക്കുമെന്ന് നെതന്യാഹു, ഹിസ്ബുള്ളക്കെതിരെ പോരാട്ടം തുടരും

'എന്ന് സ്വന്തം റീന' മൂന്നാം ക്ലാസ് പാഠപുസ്തകത്തിലെ അഹമ്മദിനു എഴുതിയ കത്ത് വിവാദത്തില്‍; ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നതെന്ന് വിദ്യാര്‍ഥിയുടെ പിതാവ്

ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലി, ഇന്‍ഫോസിസ് സ്ഥാപകന്റെ പരാമര്‍ശം കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ഫുഡ് ഡെലിവറി വൈകിയതിന് പിന്നാലെ ഉപഭോക്താവിന്റെ ശകാരം: 19കാരന്‍ മനോവിഷമത്തില്‍ ആത്മഹത്യ ചെയ്തു

അടുത്ത ലേഖനം
Show comments