Webdunia - Bharat's app for daily news and videos

Install App

ഫഹദ് ചിത്രം ഉടനെയില്ല, അടുത്ത സിനിമ പൃഥ്വിരാജിനൊപ്പം: വിപിൻ ദാസ്

അഭിറാം മനോഹർ
വ്യാഴം, 22 ഓഗസ്റ്റ് 2024 (11:39 IST)
Vipin Das
ഈ വര്‍ഷം തിയേറ്ററുകളില്‍ വലിയ വിജയമായ സിനിമയായിരുന്നു ഗുരുവായൂരമ്പല നടയില്‍. ജയ ജയ ജയ ഹേ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയ്ക്ക് ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്ത സിനിമയില്‍ പൃഥ്വിരാജിനൊപ്പം ബേസില്‍ ജോസഫ്, നിഖില വിമല്‍,അനശ്വര രാജന്‍ തുടങ്ങിയ വമ്പന്‍ താരനിരയാണ് അണിനിരന്നത്.
 
ഗുരുവായൂരമ്പല നടയില്‍ എന്ന സിനിമയ്ക്ക് ശേഷം വിപിന്‍ ദാസ് ഒരുക്കുന്ന അടുത്ത സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഫഹദ് ഫാസിലും എസ് ജെ സൂര്യയും ഒന്നിക്കുന്ന ഗ്യാങ്ങ്സ്റ്റര്‍ സിനിമയാകും അടുത്തതായി ചെയ്യുക എന്നാണ് വിപിന്‍ ദാസ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ഡേറ്റ് പ്രശ്‌നങ്ങള്‍ മൂലം ഈ സിനിമ വൈകുമെന്നാണ് ദ ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ വിപിന്‍ ദാസ് വ്യക്തമാക്കിയത്.
 
 ഫഹദ് ഫാസില്‍- എസ് ജെ സൂര്യ ചിത്രം വൈകുമെന്നാണ് വിപിന്‍ ദാസ് വ്യക്തമാക്കിയത്. അടുത്ത സിനിമ പൃഥ്വിരാജിനൊപ്പമാണെന്നും ഇത് ജയ ജയ ജയ ഹേയും വാഴയുമെല്ലാം പോലെ തന്റേതായ രീതിയിലുള്ള സിനിമയാകുമെന്നും അങ്ങനെയൊരു സിനിമ വേണമെന്ന് നിര്‍ബന്ധം പറഞ്ഞത് പൃഥ്വിരാജാണെന്നും വിപിന്‍ദാസ് പറയുന്നു. പൃഥ്വിരാജിനോട് കഥ പറഞ്ഞപ്പോള്‍ നിങ്ങളുടെ പ്രോസസിലുള്ള സിനിമ ചെയ്യണമെന്നായിരുന്നു. ഗുരുവായൂരമ്പല നടയില്‍ എന്റെ പ്രോസസിലുള്ള സിനിമ ആയിരുന്നില്ല. അടുത്തത് പക്ഷേ വാഴയും ജയ ജയ ജയ ഹേയും പോലുള്ള ഒരു സിനിമയായിരിക്കും. വിപിന്‍ ദാസ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

തീപിടിക്കുന്ന രാസവസ്തുക്കള്‍, ഭൂരിഭാഗം കണ്ടെയ്‌നറുകളും അപകടകാരികള്‍; ഭീതിവിതച്ച് 'വാന്‍ ഹയി 503'

Kerala Weather: വരും ദിവസങ്ങളില്‍ മഴ സജീവമാകും; അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍ ആത്മ പ്രസിഡന്റായും ദിനേശ് പണിക്കര്‍ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു

Nilambur By Election: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടിങ് മെഷീനുകളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

മുംബൈയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വീണ് 5 പേർ മരിച്ചു, ഒട്ടേറെ പേർക്ക് പരിക്ക്

അടുത്ത ലേഖനം
Show comments