സിനിമ ചിത്രീകരണത്തിനിടെ നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന് പരിക്ക്,നടനെ ആശുപത്രിയിലേക്ക് മാറ്റി

കെ ആര്‍ അനൂപ്
വ്യാഴം, 2 ജൂണ്‍ 2022 (11:11 IST)
വെടിക്കെട്ട് ചിത്രീകരണത്തിനിടെ സംവിധായകനും നടനുമായ വിഷ്ണുവിന് പരിക്ക്.വൈപ്പിനിലെ ലൊക്കേഷനില്‍ ചിത്രീകരണത്തിനിടയില്‍ കഴിഞ്ഞ ദിവസം വിഷ്ണുവിന്റെ കയ്യിലേക്ക് വിളക്കിലെ എണ്ണ വീണ് പൊള്ളല്‍ ഏറ്റിരുന്നു. നടനെ ആശുപത്രിയിലേക്ക് മാറ്റി.സാരമല്ലാത്ത പൊള്ളലായതിനാല്‍ മുറിവ് ഉണങ്ങുന്നതിന് വേണ്ടി അഞ്ചു ദിവസത്തോളം ആശുപത്രിയില്‍ ഇക്കാര്യം നിര്‍മ്മാതാക്കളില്‍ ഒരാളായ ബാദുഷയാണ് അറിയിച്ചത്.
 
ബാദുഷയുടെ വാക്കുകളിലേക്ക് 
 
ബാദുഷാ സിനിമാസിന്റെയും പെന്‍ ആന്‍ഡ് പേപ്പറിന്റെയും ബാനറില്‍ ഞാനും, സുഹൃത്ത് ഷിനോയ് മാത്യൂവും ചേര്‍ന്ന് നിര്‍മ്മിച്ച് ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി സംവിധാനം ചെയ്യുന്ന 
പുതിയ ചിത്രം 'വെടിക്കെട്ട്'ന്റെ വൈപ്പിനിലെ ലൊക്കേഷനില്‍ ചിത്രീകരണത്തിനിടയില്‍ കഴിഞ്ഞ ദിവസം വിഷ്ണുവിന്റെ കയ്യിലേക്ക് വിളക്കിലെ എണ്ണ വീണ് പൊള്ളല്‍ ഏറ്റിരുന്നു. തുടര്‍ന്ന് തന്നെ ആശുപത്രിയില്‍ കൊണ്ടു പോകുകയും വേണ്ട ശുശ്രൂഷകള്‍ നടത്തിയിട്ടുണ്ട്. സാരമല്ലാത്ത പൊള്ളലായതിനാല്‍ മുറിവ് ഉണങ്ങുന്നതിന് വേണ്ടി അഞ്ച് ദിവസത്തോളമെങ്കിലും ആശുപത്രിയില്‍ കിടക്കണമെന്നത് ഒഴിച്ചാല്‍ മറ്റൊരു ഗുരുതരാവസ്ഥയും നിലവില്‍ ഇല്ല. അഞ്ച് ദിവസത്തിന് ശേഷം വിഷ്ണു എത്തിയാല്‍ നമ്മള്‍ വീണ്ടും പഴയ ഉഷാറോടെ 'വെടിക്കെട്ട്' ആരംഭിക്കും.
 
പ്രാര്‍ത്ഥനക്കും, സ്‌നേഹത്തിനും, കരുതലിനും ഏവര്‍ക്കും നന്ദി.......
 
സ്വന്തം,
ബാദുഷ

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

ഷെയ്ൻ വീണ്ടും പൊലീസ് വേഷത്തിൽ; 'ദൃഢം' ട്രെയിലർ പുറത്ത്

1000 കോടി ക്ലബിൽ; ആഭ്യന്തര ബോക്സോഫീസ് തൂക്കി ധുരന്ധർ 2

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊല്ലത്ത് വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തി; സൂര്യാഘാതമാണെന്ന് സംശയം

നിതിന്‍ രാജിന്റെ മരണം; ഡോ. എം.കെ. റാമിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

കടുത്ത ചൂടിന്റെ കാലം കഴിഞ്ഞോ?, ബുധനാഴ്ച 4 ജില്ലകളില്‍ മഴ അലര്‍ട്ട്

ആം ആദ്മി പാർട്ടിയിൽ വൻ രാഷ്ട്രീയ പ്രതിസന്ധി, 60 പേരുടെ പിന്തുണയുണ്ടെന്ന് രാഘവ് ചദ്ദ, ആപ്പിനെ തൂത്തുവാരിയത് ഓപ്പറേഷൻ താമര?

ചോറ് വേവും മുന്നെ ഉണ്ണാനിരുന്നു, കോൺഗ്രസിൽ മുഖ്യമന്ത്രി കസേരയ്ക്കായി വമ്പൻ പോര്, ഡൊക്യുമെൻ്ററി മുതൽ പോഡ്കാസ്റ്റ് വരെ

അടുത്ത ലേഖനം
Show comments