Webdunia - Bharat's app for daily news and videos

Install App

ഡിനോയ് പൗലോസും ലിജോമോളും പ്രധാന വേഷത്തില്‍; വിശുദ്ധ മെജോ തിയറ്ററുകളില്‍

തിയറ്ററുകളില്‍ സര്‍പ്രൈസ് ഹിറ്റാവാന്‍ സാധ്യതയുള്ള നന്മയുള്ള കുഞ്ഞന്‍ സിനിമയെന്നാണ് പ്രിവ്യു ഷോയ്ക്ക് ശേഷം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍

Webdunia
വെള്ളി, 16 സെപ്‌റ്റംബര്‍ 2022 (09:33 IST)
ഡിനോയ് പൗലോസ്, മാത്യു തോമസ്, ലിജോമോള്‍ ജോസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കിരണ്‍ ആന്റണി സംവിധാനം ചെയ്യുന്ന വിശുദ്ധ മെജോ തിയറ്ററുകളില്‍. വളരെ രസകരമായ പ്ലോട്ടില്‍ കഥ പറയുന്ന ഒരു ഫീല്‍ ഗുഡ് സിനിമയായിരിക്കും വിശുദ്ധ മെജോ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 
 
തിയറ്ററുകളില്‍ സര്‍പ്രൈസ് ഹിറ്റാവാന്‍ സാധ്യതയുള്ള നന്മയുള്ള കുഞ്ഞന്‍ സിനിമയെന്നാണ് പ്രിവ്യു ഷോയ്ക്ക് ശേഷം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. താരങ്ങളുടെ പ്രകടനം തന്നെയാണ് എടുത്തുപറയേണ്ടതെന്നും റിപ്പോര്‍ട്ടുകളുണ്ട്. 
 
വിനോദ് ഷൊര്‍ണ്ണൂര്‍, ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജോമോന്‍ ടി.ജോണ്‍ തന്നെയാണ്. ഡിനോയ് പൗലോസിന്റേതാണ് തിരക്കഥ. സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്. 
 
തന്റെ ബാല്യകാല സുഹൃത്തായ ജീനയെ വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്ന മെജോ എന്ന യുവാവിന്റെ രസകരമായ കഥയാണ് ചിത്രം പറയുന്നത്. എന്നാല്‍ രണ്ട് വ്യത്യസ്ത ധ്രുവങ്ങളിലുള്ള സ്വഭാവക്കാരാണ് രണ്ട് പേരും. ഇവര്‍ക്കിടയിലുണ്ടാകുന്ന രസകരമായ സംഭവങ്ങളും ഉദ്വേഗം നിറഞ്ഞ കാഴ്ചകളുമാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

AI Weapon: അതിർത്തിയിൽ ശത്രുക്കളെ തുരത്താനും ഇനി എ ഐ, ലൈറ്റ് മെഷീൻ ഗൺ വിജയകരമായി പരീക്ഷിച്ച് ഇന്ത്യ

Los Angeles Riots: കൊള്ളയടിയും തീവെയ്പ്പും, എങ്ങും അക്രമം: ലോസ് ആഞ്ചലസിൽ കലാപ അന്തരീക്ഷം, കർഫ്യൂ പ്രഖ്യാപിച്ചു

ഭര്‍ത്താവിനെ കൊന്നവര്‍ക്ക് സോനം നല്‍കിയത് 20 ലക്ഷം രൂപ, ആദ്യ ഗഡു ഭര്‍ത്താവിന്റെ കൈയ്യില്‍ നിന്ന് തന്നെ

സുല്‍ഫത്ത് മമ്മൂട്ടിയുടെ പിതാവ് അന്തരിച്ചു

താമരശ്ശേരി ഷഹബാസ് വധക്കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ഥികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

അടുത്ത ലേഖനം
Show comments