Webdunia - Bharat's app for daily news and videos

Install App

നീതിക്ക് വേണ്ടിയുള്ള ഈ കാത്തിരിപ്പിന് അറുതി വേണം, മുഖ്യമന്ത്രി ഇടപെടണമെന്ന് ഡബ്യുസിസി

Webdunia
ശനി, 17 ഒക്‌ടോബര്‍ 2020 (13:47 IST)
നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ഹര്‍ജി നല്‍കിയതായ വാര്‍ത്തയിൽ പ്രതികരണവുമായി ഡബ്യുസിസി. നീതിക്ക് വേണ്ടി തങ്ങളുടെ സഹപ്രവർത്തക മൂന്ന് വർഷമായി തുടരുന്ന കാത്തിരുപ്പിൽ ഇനിയും അനിശ്ചിതത്വം വിതയ്ക്കപ്പെടുന്നത്  ദുരന്തമാണെന്നും മുഖ്യമന്ത്രിയും പൊതുസമൂഹവും വിഷയത്തിൽ അടിയന്തിരമായി ഇടപെടണമെന്നും ഡബ്യുസിസി ആവശ്യപ്പെട്ടു.
 
ഡബ്യുസിസിയുടെ പ്രതികരണം
 
'ഈ കോടതിയിൽ നിന്നും അക്രമിക്കപ്പെട്ട പെൺകുട്ടിക്ക് നീതി കിട്ടില്ല , ആയതിനാൽ കോടതി തന്നെ മാറ്റണം എന്ന് പറഞ്ഞ് നടി ആക്രമിക്കപ്പെട്ട കേസിൽ പ്രോസികൂഷൻ തന്നെ കോടതിയെ സമീപിച്ചിരിക്കുന്നു' എന്ന വാർത്ത ഞെട്ടലോടെയാണ് ഡബ്ല്യു. സി. സി.  കേൾക്കുന്നത്. കോടതി പക്ഷപാതപരമായി പെരുമാറുന്നു എന്ന് പ്രോസിക്യൂട്ടർ തന്നെ സംശയിക്കുന്നതായി അറിയുന്നു.

ഞങ്ങളുടെ  സഹപ്രവർത്തക ആക്രമിക്കപ്പെട്ട കേസിൽ മൂന്ന് വർഷമായി തുടരുന്ന നീതിക്ക് വേണ്ടിയുള്ള കാത്തിരുപ്പിൽ ഇനിയും അനിശ്ചിതത്വം വിതയ്ക്കപ്പെടുന്നത് എന്തൊരു ദുരന്തമാണ്. ഇക്കാര്യത്തിൽ പൊതുസമൂഹവും മുഖ്യമന്ത്രിയും അടിയന്തരമായി ഇടപെടണം എന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.  നീതിക്ക് വേണ്ടിയുള്ള ഈ ദുസ്സഹമായ കാത്തിരിപ്പിന് അറുതി വരുത്തുകയെന്നത് സർക്കാറിന്റെ മാത്രം ഉത്തരവാദിത്വമല്ല . അത്  ഈ രാജ്യത്തെ പെൺകുട്ടികളുടെയും സ്ത്രീകളുടെയും ഭാവിയിൽ കരുതലുള്ള  മുഴുവൻ പേരുടെയും ഉത്തരവാദിത്വമായിരിക്കണം  എന്ന് ഞങ്ങൾ ഓർമ്മപ്പെടുത്തട്ടെ!

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

വേടന്‍ ആധുനിക സംഗീതത്തിന്റെ പടത്തലവന്‍: എംവി ഗോവിന്ദന്‍

'അവളെ സൂക്ഷിക്കണം, അവള്‍ പാക് ചാരയാണ്'; ജ്യോതി മല്‍ഹോത്രയെ കുറിച്ച് കഴിഞ്ഞ വര്‍ഷം വന്ന കുറിപ്പ് വൈറല്‍

ജോ ബൈഡന് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍; രോഗം എല്ലുകളിലേക്കും ബാധിച്ചു

പഹല്‍ഗാം ആക്രമണത്തിന് മുന്‍പ് ജ്യോതി പാക്കിസ്ഥാനിലും ചൈനയും സന്ദര്‍ശനം നടത്തി; വരുമാനസ്രോതസില്‍ അന്വേഷണം നടത്താന്‍ പോലീസ്

പഹല്‍ഗാം ആക്രമണത്തിന് മുന്‍പ് ജ്യോതി മല്‍ഹോത്ര കശ്മീര്‍ സന്ദർശിച്ചിരുന്നു; യാത്രാ വിവരങ്ങൾ ഇങ്ങനെ

അടുത്ത ലേഖനം
Show comments