Webdunia - Bharat's app for daily news and videos

Install App

Rajinikanth Vs Jayalalitha: ബോംബെ റിലീസിന് പിന്നാലെ മണിരത്‌നത്തിന്റെ വീട്ടില്‍ ബോംബാക്രമണം, വിഷയം രജനി ഏറ്റെടുത്തു, ജയലളിതയുടെ ഭരണം തന്നെ നഷ്ടമാക്കിയ സംഭവം

അഭിറാം മനോഹർ
വ്യാഴം, 12 ഡിസം‌ബര്‍ 2024 (18:16 IST)
Rajinikanth- Jayalalitha
വര്‍ഷം 1995 ജൂലൈ 10 തിങ്കളാഴ്ച തമിഴ് സിനിമ ഒന്നടങ്കം ഞെട്ടിയ ദിവസമായിരുന്നു. ദളപതി,റോജ, അഞ്ജലി, നായകന്‍ തുടങ്ങിയ സിനിമകളിലൂടെ തമിഴ്നാടിന്റെ മാത്രമല്ല ഇന്ത്യയുടെ തന്നെ എണ്ണം പറഞ്ഞ സംവിധായകരില്‍ ഒരാളായ മണിരത്‌നത്തിന്റെ വീടിന് നേരെ ബോംബാക്രമണം നടക്കുന്നു. രാവിലെ പത്രം വായിക്കാനിരിക്കുമ്പോഴായിരുന്നു സംഭവം. സിനിമയില്‍ മാത്രം കണ്ട് പരിചയമുള്ള സംഭവം മണിരത്‌നത്തിന് ഞെട്ടലായിരുന്നു. ഈ സംഭവം പക്ഷേ ചെന്നവസാനിച്ചത് ജയലളിത ഭരണത്തിന്റെ അവസാനത്തിലേക്കായിരുന്നു. അതിന് കാരണക്കാരനായതോ രജനീകാന്തും. ആ കഥ ഇങ്ങനെ.
 
ആക്രമണത്തില്‍ അത്ര ഗൗരവകരമല്ലാത്ത പരിക്കുകളുമായി മണിരത്‌നം രക്ഷപ്പെട്ടു.  1995 മാര്‍ച്ച് 10ന് പുറത്തിറങ്ങിയ ബോംബെ  എന്ന സിനിമയെ തുടര്‍ന്നായിരുന്നു ഈ ആക്രമണം. ബോംബെ കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഹിന്ദു മുസ്ലീം പ്രണയകഥയായിരുന്നു മണിരത്‌നം പറഞ്ഞത്. ഈ സിനിമ 2 മതവിഭാഗങ്ങളെയും ചൊടുപ്പിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് അല്‍ ഉമ എന്ന സംഘടനയായിരുന്നു ഈ ആക്രമണങ്ങളുടെ പിന്നില്‍. ബോംബെ റിലീസിനും മാസങ്ങള്‍ക്ക് മുന്‍പ് റിലീസ് ചെയ്ത രജനീകാന്ത് സിനിമയായ ബാഷ തകര്‍ത്തോടുന്ന സമയത്തായിരുന്നു ഈ ആക്രമണം.
 
Bombay Movie
 ബാഷയുടെ വിജയാഘോഷ ചടങ്ങിനിടയില്‍ മണിരത്‌നത്തിന് സംഭവിച്ച കാര്യം പറഞ്ഞുകൊണ്ട് രജനീകാന്ത് അന്ന് തമിഴ്നാട് ഭരിച്ചിരുന്ന ജയലളിതയുടെ ഭരണത്തിനെതിരെ കത്തിക്കയറി. തമിഴ്നാട്ടില്‍ ആര്‍ക്കും സമാധാനത്തോടെ ജീവിക്കാനാവുന്നില്ല. മണിരത്‌നത്തിന് എന്താണ് സംഭവിച്ചത്. അദ്ദേഹം കാപ്പികുടിച്ചുകൊണ്ടിരിക്കെയാണ് വീട്ടില്‍ ബോംബ് വീണത്. ഇവിടെ ഒരു സര്‍ക്കാറുണ്ടോ? ഇങ്ങനെ പോയാല്‍ തമിഴ്നാട് ശവപറമ്പായി മാറും. രജനീകാന്ത് ആഞ്ഞടിച്ചു.
 
 ജയലളിതക്കെതിരായ ആക്രമണം രജനീകാന്ത് അവിടെ നിര്‍ത്തിയില്ല. 1996ലെ തമിഴ്നാട് നിയമസഭാ തിരെഞ്ഞെടുപ്പില്‍ രജനീകാന്ത് ജയലളിതയ്‌ക്കെതിരെ തിരിഞ്ഞു. ഡി എം കെയെ തിരെഞ്ഞെടുപ്പില്‍ പരോക്ഷമായി പിന്തുണയ്ക്കുകയും ചെയ്തു. ഒടുവില്‍ തിരെഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ 234 സീറ്റില്‍ 4 സീറ്റ് മാത്രമാണ് ജയലളിതയുടെ എഐഎഡിഎംകെ നേടിയത്. 221 സീറ്റുകള്‍ സ്വന്തമാക്കി അന്ന് കരുണാനിധി അധികാരത്തിലെത്തി എന്നത് ചരിത്രം.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

സിദ്ധാര്‍ത്ഥന്റെ മരണം: പ്രതികളായ 19 വിദ്യാര്‍ത്ഥികളെയും പുറത്താക്കിയെന്ന് വെറ്റിനറി സര്‍വകലാശാല

ലോക്കോ പൈലറ്റുമാര്‍ക്ക് ഭക്ഷണത്തിനും ടോയ്ലറ്റിനും ഇടവേള നല്‍കണമെന്ന ദീര്‍ഘകാല ആവശ്യം ഇന്ത്യന്‍ റെയില്‍വേ നിരസിച്ചു; കാരണം ഇതാണ്

വിവാഹിതനായിട്ട് ഏറെ നാളായില്ല; എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ 28കാരനായ പൈലറ്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ആര്‍ത്തവമുള്ള എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ക്ലാസ് മുറിക്ക് പുറത്തിരുത്തി പരീക്ഷ എഴുതിച്ചു; സ്‌കൂളിനെതിരെ പരാതി

താരിഫ് യുദ്ധത്തില്‍ അമേരിക്കയുമായി സംസാരിക്കാന്‍ തയ്യാര്‍, എന്നാല്‍ ഭീഷണി വേണ്ട: ചൈന

അടുത്ത ലേഖനം
Show comments