Webdunia - Bharat's app for daily news and videos

Install App

'ഭർത്താവിന് അവിഹിതബന്ധം, സുഹൃത്തിനൊപ്പം കിടക്ക പങ്കിടാൻ നിർബന്ധിച്ച് പീഡനം'; വിവാദങ്ങൾ നിറഞ്ഞ കരിഷ്മ-സഞ്ജയ് വിവാഹമോചനം

ഏറെ വിവാദമായിരുന്നു ഇവരുടെ ദാമ്പത്യവും ഡിവോഴ്‌സും.

നിഹാരിക കെ.എസ്
വെള്ളി, 13 ജൂണ്‍ 2025 (19:45 IST)
നടി കരിഷ്മ കപൂറിന്റെ മുൻഭർത്താവ് സഞ്ജയ് കപൂർ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടതോടെ, കരിഷ്മ കപൂർ-സഞ്ജയ് വിവാഹമോചനം വീണ്ടും ചർച്ചകളിൽ നിറയുകയാണ്. 11 വർഷം നീണ്ട ദാമ്പത്യജീവിതത്തിന് ശേഷം 2016ൽ ആണ് ഇരുവരും നിയമപരമായി വേർപിരിഞ്ഞത്. 2003ൽ ആയിരുന്നു സഞ്ജയും കരിഷ്മയും വിവാഹിതരായത്. ഏറെ വിവാദമായിരുന്നു ഇവരുടെ ദാമ്പത്യവും ഡിവോഴ്‌സും.
 
വിവാഹമോചന സമയം സഞ്ജയ്ക്കെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു കരിഷ്മ ഉന്നയിച്ചത്. കോടതിയിൽ നാടകീയ രംഗങ്ങൾ ആയിരുന്നു അരങ്ങേറിയത്. സഞ്ജയ് തന്നെ ശാരീരികമായി പീഡിപ്പിച്ചിരുന്നുവെന്നും ഹണിമൂൺ സമയത്ത് സുഹൃത്തിനൊപ്പം കിടക്ക പങ്കിടാൻ നിർബന്ധിച്ചുവെന്നും കരിഷ്മ വെളിപ്പെടുത്തിയിരുന്നു. സഞ്ജയും അമ്മ റാണിയും സ്ത്രീധനത്തിന്റെ പേരിൽ തന്നെ പീഡിപ്പിച്ചു. സഞ്ജയുടെ ജീവിത രീതി ശരിയല്ലെന്നും മറ്റ് സ്ത്രീകളുമായി സഞ്ജയ്ക്ക് ബന്ധമുണ്ടെന്നും മകന്റെ ഏത് ബന്ധത്തിനും അമ്മ പിന്തുണയ്ക്കാറുണ്ടെന്നും കരിഷ്മ ആരോപിച്ചിരുന്നു. 
 
എന്നാൽ ഇത് തന്നെ ബ്ലാക്ക് മെയിൽ ചെയ്യാനും പണത്തിനും ആഡംബരത്തിനും വേണ്ടിയാണ് എന്ന് പറഞ്ഞായിുരുന്നു അന്ന് സഞ്ജയ് തിരിച്ചടിച്ചത്. ഫോബ്സ് റിപ്പോർട്ട് പ്രകാരം സഞ്ജയ് കപൂറിന്റെ ആസ്തി 10300 കോടി രൂപയാണ്. ലോകത്തിലെ ഏറ്റവും സമ്പന്നരുടെ പട്ടികയിലും സ്ഥാനം നേടിയിട്ടുള്ള വ്യക്തിയാണ് സഞ്ജയ് കപൂർ. ഇലക്ട്രോണിക് വാഹന നിർമ്മാണ രംഗത്ത് ലോകത്തിലെ ലീഡിംഗ് കമ്പനികളിൽ ഒന്നിന്റെ ഉടമ കൂടിയായിരുന്നു സഞ്ജയ് കപൂർ. തന്റെ അച്ഛന്റെ മരണത്തോടെയാണ് സഞ്ജയ് സോന കോംസ്റ്റാറിന്റെ തലപ്പത്തേക്ക് വരുന്നത്.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

മുസ്ലീം ലീഗ് മയക്കുമരുന്ന് കച്ചവടക്കാരുടെ പാർട്ടിയായി മാറി, പി കെ ഫിറോസിനെതിരെ പരാതി നൽകുമെന്ന് കെ ടി ജലീൽ

' ഞാന്‍ എവിടെയെങ്കിലും ദളിതരെയോ സ്ത്രീകളെയോ മോശമാക്കി പറഞ്ഞിട്ടുണ്ടോ': അടൂര്‍

ചൈന 2000 കിലോമീറ്റര്‍ പിടിച്ചടക്കിയ കാര്യം നിങ്ങള്‍ എങ്ങനെ അറിഞ്ഞു; രാഹുല്‍ഗാന്ധിയെ ശാസിച്ച് സുപ്രീംകോടതി

പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞു; കണ്ണൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ചു

ഞാന്‍ മരിക്കാന്‍ പോകുകയാണെന്ന് പോലീസ് സ്റ്റേഷനിലേക്ക് ഒരു കോള്‍; സമയോചിത ഇടപെടലില്‍ യുവാവിന്റെ ജീവന്‍ രക്ഷിച്ച് പോലീസ്

അടുത്ത ലേഖനം
Show comments