Webdunia - Bharat's app for daily news and videos

Install App

ജയറാമിന്റെ കൂടെ മമ്മൂട്ടി ചേര്‍ന്നപ്പോള്‍ മോഹന്‍ലാലിന്റെ ആ നേട്ടം പഴങ്കഥയായി, കാര്യം നിസ്സാരം!

കെ ആര്‍ അനൂപ്
വെള്ളി, 12 ജനുവരി 2024 (10:32 IST)
Abraham Ozler Neru
യുവതലമുറയിലെ ശ്രദ്ധേയനായ സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ജയറാം ചിത്രമാണ് അബ്രഹാം ഓസ്‌ലര്‍. പ്രദര്‍ശനത്തിനെത്തി ഒരൊറ്റ ദിവസം കൊണ്ട് തന്നെ കേരളക്കരയെ കയ്യിലെടുക്കാന്‍ ചിത്രത്തിനായി. മമ്മൂട്ടിയുടെ അതിഥി വേഷവും സിനിമയ്ക്ക് ഗുണം ചെയ്തു. ജയറാമിന്റെ തിരിച്ചുവരവ് അടയാളപ്പെടുത്തുന്നതിനോടൊപ്പം സ്വപ്നതുല്യമായ തുടക്കവും ഓസ്‌ലറിന് ലഭിച്ചു.
 
വന്‍ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രത്തിന് മികച്ച ഓപ്പണിങ്ങും സ്വന്തമാക്കാനായി. അഡ്വാന്‍സ് ബുക്കിങ്ങിലൂടെ മാത്രം വലിയൊരു തുക നേടി. ഇതോടെ അഡീഷണല്‍ ഷോകള്‍ കൂടി കൂട്ടിച്ചേര്‍ത്തു. ഒറ്റ ദിവസം കൊണ്ട് കേരളത്തില്‍ അങ്ങോളമിങ്ങോളമായി 150 പരം പുതിയ ഷോകള്‍ ഇന്നലെ ഉണ്ടായി. ഇതില്‍ പലതും അര്‍ധരാത്രിക്ക് ശേഷമാണ്. മലയാളത്തില്‍ ഈയടുത്ത് വിജയം കണ്ട മോഹന്‍ലാലിന്റെ നേരത്തിന്റെ ആദ്യദിന അഡീഷണല്‍ ഷോകളുടെ എണ്ണത്തെ ഓസ്‌ലര്‍ മറികടന്നു. 130ല്‍ കൂടുതല്‍ അഡീഷണല്‍ ഷോകള്‍ മാത്രമാണ് റിലീസ് ദിവസം നേരിന് ലഭിച്ചത്.ALSO READ: കാലം കാത്തുവെച്ച വിജയം, ജയറാമിന്റെ 'ഓസ്‌ലര്‍' ആദ്യദിനം നേടിയത്, നടന്റെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിംഗ്
 അനശ്വര രാജന്‍, അര്‍ജുന്‍ അശോകന്‍, സൈജു കുറുപ്പ്, സെന്തില്‍ കൃഷ്ണ, ജഗദീഷ്, ദിലീഷ് പോത്തന്‍, അനൂപ് മേനോന്‍, സായ് കുമാര്‍ തുടങ്ങിയ വലിയ താരനിതന്നെ ചിത്രത്തില്‍ ഉണ്ടായിരുന്നു.
 
തുടങ്ങി വലിയ താരനിരയും ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

സിദ്ധാര്‍ത്ഥന്റെ മരണം: പ്രതികളായ 19 വിദ്യാര്‍ത്ഥികളെയും പുറത്താക്കിയെന്ന് വെറ്റിനറി സര്‍വകലാശാല

ലോക്കോ പൈലറ്റുമാര്‍ക്ക് ഭക്ഷണത്തിനും ടോയ്ലറ്റിനും ഇടവേള നല്‍കണമെന്ന ദീര്‍ഘകാല ആവശ്യം ഇന്ത്യന്‍ റെയില്‍വേ നിരസിച്ചു; കാരണം ഇതാണ്

വിവാഹിതനായിട്ട് ഏറെ നാളായില്ല; എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ 28കാരനായ പൈലറ്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ആര്‍ത്തവമുള്ള എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ക്ലാസ് മുറിക്ക് പുറത്തിരുത്തി പരീക്ഷ എഴുതിച്ചു; സ്‌കൂളിനെതിരെ പരാതി

താരിഫ് യുദ്ധത്തില്‍ അമേരിക്കയുമായി സംസാരിക്കാന്‍ തയ്യാര്‍, എന്നാല്‍ ഭീഷണി വേണ്ട: ചൈന

അടുത്ത ലേഖനം
Show comments