'നന്‍പകല്‍ നേരത്ത് മയക്കം' റിലീസ് എപ്പോള്‍ ? ആദ്യപ്രദര്‍ശനം ഈ ദിവസം !

കെ ആര്‍ അനൂപ്
വ്യാഴം, 8 ഡിസം‌ബര്‍ 2022 (10:20 IST)
'നന്‍പകല്‍ നേരത്ത് മയക്കം' റിലീസിനായി കാത്തിരിക്കുകയാണ് സിനിമ ലോകം. അതിനൊരു സൂചന നല്‍കിക്കൊണ്ട് പുതിയ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ് നിര്‍മാതാക്കള്‍. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിലെ രണ്ട് ടീസറുകള്‍ ഇതിനകം പുറത്തിറങ്ങിയിരുന്നു. മികച്ച പ്രതികരണം ലഭിച്ച ടീസറുകള്‍ക്ക് പുറമേ പുതിയ പോസ്റ്ററും ആരാധകര്‍ ഏറ്റെടുത്തു. 
 
ഡിസംബര്‍ 9 ന് ആരംഭിക്കുന്ന 27-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'നന്‍പകല്‍ നേരത്ത് മയക്കം' പ്രീമിയര്‍ ചെയ്യും. ലിജോയും മമ്മൂട്ടിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം മൂന്ന് ദിവസങ്ങളില്‍ പ്രദര്‍ശിപ്പിക്കും.  
 ചിത്രം ഉടന്‍ തീയേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.  
 ഒരു സാധാരണക്കാരന്റെ വേഷത്തിലാണ് പുറത്തുവന്ന ലൊക്കേഷന്‍ ചിത്രങ്ങളിലെല്ലാം മമ്മൂട്ടിയെ കാണാനായത്.പഴനിയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്.പകല്‍ സൈക്കിള്‍ മെക്കാനിക്കും ആക്രിക്കാരനും രാത്രി കള്ളനുമായ വേലന്‍ എന്ന നകുലനെയാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
എസ് ഹരീഷ് തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ അശോകന്‍ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നു.
 
മമ്മൂട്ടി ആരംഭിച്ച പുതിയ നിര്‍മ്മാണക്കമ്പനിയുടെ ആദ്യചിത്രം കൂടിയാണിത്.മമ്മൂട്ടി കമ്പനി എന്നാണ് നിര്‍മാണ കമ്പനിയുടെ പേര്. സഹനിര്‍മ്മാതാവായി ലിജോ ജോസ് പെല്ലിശ്ശേരിയുമുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കു ധനസഹായം; ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍

അറബിക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദം; വരും മണിക്കൂറുകളില്‍ സംസ്ഥാനത്ത് ശക്തമായ മഴ

എന്റെ സമയം കളയുന്നതില്‍ കാര്യമില്ലല്ലോ, പുടിനുമായുള്ള ചര്‍ച്ചകള്‍ റദ്ദാക്കിയതില്‍ പ്രതികരിച്ച് ട്രംപ്

Kerala Weather: സംസ്ഥാനത്ത് പരക്കെ മഴയ്ക്കു സാധ്യത; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്

വെറുതെ സമയം പാഴാക്കുന്നത് എന്തിന്; പുടിനുമായി ട്രംപ് നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കി

അടുത്ത ലേഖനം
Show comments