Webdunia - Bharat's app for daily news and videos

Install App

നടി യാഷിക വാഹനാപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ: സുഹൃത്ത് മരിച്ചു

Webdunia
ഞായര്‍, 25 ജൂലൈ 2021 (13:19 IST)
തമിഴ് സിനിമാതാരം യാഷിക ആനന്ദിന് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളിൽ ഒരാൾ മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ മഹാബലിപുരത്ത് വച്ചായിരുന്നു അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട കാർ റോഡിലെ മീഡിയനില്‍ ഇടിക്കുകയായിരുന്നു.
 
യാഷികയും മൂന്ന് സുഹൃത്തുക്കളുമടക്കം നാലുപേരാണ് കാറിൽ ഉണ്ടായിരുന്നത്. നാല് പേരെയും ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചു. അമേരിക്കയില്‍ എഞ്ചിനീയറായി ജോലി നോക്കുന്ന ഹൈദരാബാദ് സ്വദേശി ഭവാനിയാണ് (28) മരിച്ചത്. അപകടത്തിൽ പരിക്കേറ്റ യാഷിക ഇപ്പോഴും ഗുരുതരാവസ്ഥയിൽ തീവ്രപരിചരണവിഭാഗത്തിലാണ്.
 
ധ്രുവങ്ങൾ പതിനാറ് എന്ന സിനിമയിലൂടെ ശ്രദ്ധേയയായ താരം 2018ലെ ബിഗ്‌ബോസ് ഷോയിലും പങ്കെടുത്തിരുന്നു. നോട്ട,മുക്കൂത്തിയമ്മൻ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

സംസ്ഥാനത്ത് മഴ കനക്കുന്നു, അഞ്ച് ജില്ലകളിൽ ഞായർ, തിങ്കൾ ദിവസങ്ങളിൽ റെഡ് അലർട്ട്

ഞങ്ങൾക്ക് യാതൊരു പങ്കുമില്ല, ഇങ്ങോട്ട് അക്രമിച്ചാൽ ഇറാന് ഇതുവരെ കാണാത്ത തിരിച്ചടി നൽകും, മുന്നറിയിപ്പ് നൽകി ട്രംപ്

അടുത്ത ലേഖനം
Show comments