Webdunia - Bharat's app for daily news and videos

Install App

അണിയറില്‍ ഒരുങ്ങുന്നത് മറ്റൊരു സസ്പെന്‍സ് ത്രില്ലര്‍ ! ഗ്രേറ്റ് ഫാദര്‍ തരംഗം ആവര്‍ത്തിക്കാന്‍ മമ്മൂട്ടി

മമ്മൂട്ടി- ശരത് സന്ദിത് ചിത്രം ബെംഗളൂരുവില്‍ തുടങ്ങി

Webdunia
ഞായര്‍, 18 ജൂണ്‍ 2017 (11:58 IST)
മമ്മൂട്ടി വീണ്ടുമൊരു പുതുമുഖ സംവിധായകനൊപ്പം ഒന്നിക്കുകയാണ്. ഛായാഗ്രാഹകനായ ശാംദത്ത് സംവിധാനം ചെയ്ത സ്ട്രീറ്റ് ലൈറ്റ് എന്ന സിനിമയ്ക്ക് പിന്നാലെയാണ് പരസ്യ രംഗത്തുള്ള ശരത് സന്ദിത് സംവിധാനം ചെയ്യുന്ന മറ്റൊരു ത്രില്ലറില്‍ മമ്മൂട്ടി നായകനാകുന്നത്.
 
ചിത്രത്തിന്റെ ഷൂട്ടിംഗ് ബെംഗളൂരുവില്‍ തുടങ്ങിയി. യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി തയാറാക്കുന്ന ഈ ചിത്രം വ്യത്യസ്ത ട്രീറ്റ്‌മെന്റാണ് പരീക്ഷിക്കുന്നതെന്നാണ്  സിനിമാവൃത്തങ്ങള്‍ ന്നല്‍കുന്ന സൂചന. 25 ദിവസം ബംഗളൂരുവില്‍ ചിത്രീകരിക്കുന്ന സിനിമയുടെ പ്രധാന ഭാഗങ്ങള്‍ ജയിലിനകത്തുവച്ചാണ് നടക്കുന്നത്.
 
മിയാ ജോര്‍ജ്ജാണ് ഈ ചിത്രത്തിലെ ഒരു നായിക. രണ്ട് നായികമാരാണ് സിനിമയില്‍ ഉള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്യാംധര്‍ സംവിധാനം ചെയ്യുന്ന സിനിമ, അജയ് വാസുദേവിന്റെ മാസ്റ്റര്‍ പീസ്, രാം സംവിധാനം ചെയ്ത തമിഴ് ചിത്രം പേരന്‍പ് എന്നിവയാണ് മമ്മൂട്ടിയുടെ പുറത്തിറങ്ങാനുള്ള സിനിമകള്‍.
 
ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രം അമ്പത് കോടി എന്ന കളക്ഷന്‍ നേടിയതോടേയാണ് മമ്മൂട്ടിക്ക് ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം മികച്ച വിജയം ലഭിച്ചത്. ദ ഗ്രേറ്റ് ഫാദറിന് പിന്നാലെയാണ് ത്രില്ലര്‍ സ്വഭാവമുള്ള രണ്ട് സിനിമകള്‍ തുടര്‍ച്ചയായി മമ്മൂട്ടി ഏറ്റെടുത്തിരിക്കുന്നത്. 

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

മുഖ്യമന്ത്രിയുടെ തൃശൂര്‍ ജില്ലാതല യോഗം നാളെ; 'എന്റെ കേരളം' മേയ് 18 മുതല്‍ 24 വരെ, പരിപാടികള്‍ ഇങ്ങനെ

അടിമാലിയില്‍ വീടിന് തീപിടിച്ച് സ്ത്രീയും കുട്ടികളും മരിച്ച സംഭവം; കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം വഞ്ചിയൂരില്‍ ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദ്ദിച്ച് സീനിയര്‍ അഭിഭാഷകന്‍

കാശ്മീര്‍ വിഷയത്തില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ അനുവദിക്കില്ല; ട്രംപിന് മുന്നറിയിപ്പുമായി ഇന്ത്യ

Narendra Modi: എസ്-400 തകര്‍ത്തെന്ന പാക്കിസ്ഥാന്റെ അവകാശവാദത്തിനു മോദിയുടെ മറുപടി ഫോട്ടോയിലൂടെ !

അടുത്ത ലേഖനം
Show comments