ആര്യനോ അഭിമന്യുവോ? മമ്മൂട്ടി റെഡി - പശ്ചാത്തലം മുംബൈ?

Webdunia
വ്യാഴം, 4 മെയ് 2017 (15:08 IST)
അധോലോക കഥ പറയുന്ന ഒരു മമ്മൂട്ടിച്ചിത്രം അണിയറയില്‍ ഒരുങ്ങുന്നതായി സൂചന. സ്മഗ്ലിംഗിന്‍റെ പശ്ചാത്തലമുള്ള ഈ ത്രില്ലര്‍ പൂര്‍ണമായും കേരളത്തിന് വെളിയിലായിരിക്കും ചിത്രീകരിക്കുക എന്നുമറിയുന്നു.
 
പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഈ സിനിമയില്‍ തകര്‍പ്പന്‍ ആക്ഷന്‍ സീക്വന്‍സുകളും കാര്‍ ചേസ് രംഗങ്ങളും ഉണ്ടായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍. ഒപ്പത്തിന് ശേഷം പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഈ സിനിമയ്ക്ക് പ്രിയന്‍ തന്നെയാണ് തിരക്കഥയൊരുക്കുന്നത്.
 
ഈ സിനിമയില്‍ ദിലീപും ഉണ്ടായിരിക്കുമെന്നാണ് നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ ദിലീപ് ഈ പ്രൊജക്ടിന്‍റെ ഭാഗമാകില്ലെന്നാണ് പുതിയ വിവരം. വന്‍ മുതല്‍മുടക്കിലാണ് ഈ മമ്മൂട്ടിച്ചിത്രം ഒരുങ്ങുന്നത്.
 
മുംബൈ പ്രധാന ലൊക്കേഷനാകുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആര്യന്‍, അഭിമന്യു തുടങ്ങിയ പ്രിയദര്‍ശന്‍ ത്രില്ലറുകളുടെ ഗണത്തിലായിരിക്കും ഈ സിനിമയുടെയും സ്ഥാനമെന്നാണ് സൂചന.

വായിക്കുക

Mammootty: 'അതറിഞ്ഞതും മമ്മൂട്ടി കരഞ്ഞു'; ചരിത്രംകണ്ട തിരിച്ചുവരവ് സംഭവിച്ചത് ഇങ്ങനെ

Bha Bha Ba Trailer Reaction: ദിലീപ് പടം മോഹന്‍ലാല്‍ തൂക്കുമോ? 'ഭ.ഭ.ബ' ട്രെയ്‌ലര്‍ ശ്രദ്ധനേടുന്നു

Kalamkaval Box Office: കളങ്കാവല്‍ 60 കോടിയിലേക്ക്

Rati Agnihothri: ഭർത്താവിനെ പേടിച്ച് വീട്ടിൽ ഒളിച്ചിരുന്ന നാളുകൾ, 30 വർഷം ഗാർഹിക പീഡനത്തിന് ഇരയായെന്ന് രതി അഗ്നിഹോത്രി

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

എല്ലാം കാണുക

ഏറ്റവും പുതിയത്

ബിജെപി ഏറെ നേട്ടം പ്രതീക്ഷിച്ചത് തൃശൂരിൽ സുരേഷ് ഗോപി ക്യാമ്പ് ചെയ്തിട്ടും ഫലമില്ല

മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന ക്രിസ്മസ് വിരുന്നില്‍ മുഖ്യാതിഥി ഭാവന

നിയമസഭാ തിരഞ്ഞെടുപ്പില്‍ അനായാസ വിജയം ഉറപ്പില്ല, മുന്നണി വിപുലീകരിക്കണം; എല്‍ഡിഎഫ് ഘടകകക്ഷികളെ ക്ഷണിച്ച് കോണ്‍ഗ്രസ്

എസ്ഐആർ : കേരളത്തിൽ 25 ലക്ഷം പേർ വോട്ടർ പട്ടികയിൽ നിന്ന് പുറത്തേക്ക്, സംശയം ഉന്നയിച്ച് രാഷ്ട്രീയ കക്ഷികൾ

'ഗാന്ധിജിയെ കൊല്ലരുത്'; തൊഴിലുറപ്പ് പുതിയ ബില്ലിനെതിരെ പാര്‍ലമെന്റില്‍ പ്രതിഷേധിച്ച് ഇടത് എംപിമാര്‍, മിണ്ടാട്ടമില്ലാതെ കോണ്‍ഗ്രസ്

അടുത്ത ലേഖനം
Show comments