ആർക്കും തകർക്കാനാകാത്ത റെക്കോർഡുമായി ഡേവിഡ് നൈനാൻ!

ഇതാദ്യം! തകർപ്പൻ, ഞെരിപ്പൻ; ഈ റെക്കോർഡുകൾ ഇനി മമ്മൂട്ടിയ്ക്ക് സ്വന്തം!

Webdunia
തിങ്കള്‍, 10 ഏപ്രില്‍ 2017 (11:27 IST)
കൊച്ചി മൾട്ടിപ്ലക്സിൽ ഒരു കോടി കളക്ഷനരികെ എത്തി നിൽക്കുകയാണ് മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദർ. കണ്ടവർ വീണ്ടും വീണ്ടും കാണുന്നു. കുടുംബപ്രേക്ഷകരുടെ ഹൃദയം കീഴടക്കി മുന്നേറുകയാണ് ഡേവിഡ് നൈനാനും സാറയും. 11 ദിവസം കൊണ്ട് ചിത്രം കൊച്ചി മൾട്ടിപ്ലക്സിൽ നിന്നും കളക്റ്റ് ചെയ്തത് 89.34 ലക്ഷം രൂപയാണ്.
 
മാർച്ച് 30ന് റിലീസ് ചെയ്ത ചിത്രം കളക്ഷന്റെ കാര്യത്തിൽ ആദ്യ ദിന റെക്കോർഡുകൾ പലതും തകർത്തിരുന്നു. റിലീസ് ചെയ്ത് പന്ത്രണ്ടാം ദിവസം എത്തിനിൽക്കുകയാണ്. 7,09,535 രൂപയാണ് പതിനൊന്നാം ദിവസം ചിത്രം കളക്റ്റ് ചെയ്തത്. 80 ശതമാനം ഒക്യുപൻസിയിലാണ് ചിത്രം ഇപ്പോഴും പ്രദർശനം തുടരുന്നത്.
 
ഗ്രേറ്റ്ഫാദർ വിജയത്തിൽ മമ്മൂക്ക പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് രംഗത്തെത്തിയിരുന്നു. 'ഗ്രേറ്റ്ഫാദർ പുതിയ വിജയഗാഥകൾ രചിക്കുന്നുവെന്ന് അറിയുന്നതിൽ വളരെ സന്തോഷം. ഈ വിജയം നിങ്ങളോടൊപ്പമാണ് ഞങ്ങൾ ആഘോഷിക്കുന്നത്. ഈ സിനിമയെ കണ്ട് അതിനെ പ്രോത്സാഹിപ്പിച്ച് വലിയ വിജയമാക്കുകയും പുതിയ വിജയചരിത്രമുണ്ടാക്കുകയും ചെയ്ത പ്രേക്ഷകർക്ക് നന്ദി. ഈ സിനിമയുടെ പിന്നിൽ കഷ്ടപ്പെട്ട് പ്രവർത്തിച്ച ഒരുപാട് സാങ്കേതിവിദഗ്ധരുണ്ട്. അവരുടെ പേരിലും ഞാൻ നന്ദി പറയുന്നു.’ എന്നായിരുന്നു മമ്മൂട്ടി പറഞ്ഞ‌ത്.

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

വീരന്മാരുടെ രക്തസാക്ഷിത്വം പാഴാവരുത്, ഒന്നിനും ഇന്ത്യയെ തളർത്താനാകില്ല: ഷാരൂഖ് ഖാൻ

Vijay: 'അണ്ണായെ മറന്നത് ആര്?'; ഡിഎംകെയെയും സ്റ്റാലിനെയും കടന്നാക്രമിച്ച് വിജയ്

മഴയ്ക്ക് ശമനമില്ല; തെക്കന്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Kerala Weather: ചക്രവാതചുഴി, വീണ്ടും മഴ; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാഹനങ്ങളിലെ വ്ളോഗിംഗ്: പോലീസിന് കര്‍ശന നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

അടുത്ത ലേഖനം
Show comments