കാതല്‍ മന്നന് ഇന്ന് പിറന്നാള്‍! - ഹാപ്പി ബെര്‍ത്ത്ഡേ ദുല്‍ഖര്‍

സെക്കന്റ് ഷോയില്‍ തുടങ്ങി സി ഐ എയില്‍ എത്തി നില്‍ക്കുന്ന അത്ഭുത പ്രതിഭാസം - ദുല്‍ഖര്‍ സല്‍മാന്‍!

Webdunia
വെള്ളി, 28 ജൂലൈ 2017 (12:53 IST)
മലയാളത്തിലെ യൂത്ത് ഐക്കണ്‍ ദുല്‍ഖര്‍ സല്‍മാന് ഇന്ന് പിറന്നാള്‍. സിനിമയിലെ താരങ്ങള്‍ എല്ലാം ഡിക്യുവിന് പിറന്നാള്‍ ആശംസകള്‍ നേരാന്‍ തിരക്കു കൂട്ടുന്ന കാഴ്ചയാണ് സോഷ്യല്‍ മീഡിയയില്‍ കാണാന്‍ സാധിക്കുന്നത്. 2012 ൽ പുറത്തിറങ്ങിയ സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അപ്രതീക്ഷിതമായി കടന്നു വന്ന ദുല്‍ഖര്‍ മുന്‍നിര നായകനിലേക്ക് ഉയര്‍ന്നത് വളരെ പെട്ടന്നായിരുന്നു.
 
അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടൽ എന്ന ഹിറ്റ് ചിത്രം ദുൽഖറിന് ബ്രൈക്ക് നൽകി. പിന്നീടിറങ്ങിയ ദുൽഖറിന്റെ ഓരോ ചിത്രങ്ങ‌ളും വൻ വിജയങ്ങ‌ളായിരുന്നു. വളരെ പെട്ടന്നായിരുന്നു ദുൽഖർ യുവത്വത്തിന്റെ ഹരമായി മാറിയത്. മലയാളത്തിന് പുറത്തും ഡിക്യുവിന് നിരവധി ആരാധകരാണുള്ളത്. 
 
ഒരു നടൻ എന്ന നിലയിൽ ദുൽഖർ തനിക്ക് ലഭിക്കുന്ന ഓരോ കഥാപാത്രങ്ങളെയും മികച്ചതാക്കി മാറ്റുന്ന കാര്യത്തില്‍ മമ്മൂട്ടിയെ പോലെ തന്നെ ദുല്‍ഖറും ശ്രദ്ധാലു ആണ്. തെലുങ്കിൽ ജമിനി ഗണേഷിന്റെയും സാവിത്രിയുടെയും കഥപറയുന്ന ചിത്രം “മഹാനദി”യുടെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി. കാതല്‍ മന്നന് പിറന്നാള്‍ ആശംസകള്‍ എന്ന് പറഞ്ഞാണ് അണിയറ പ്രവര്‍ത്തകര്‍ പോസ്റ്റര്‍ പുറത്ത്‌വിട്ടിരിക്കുന്നത്.
 
തന്റെ കരിയറിൽ വിജയത്തിന് പിന്നിൽ വാപ്പച്ചിയാണെന്ന് ദുല്‍ഖര്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. തന്റെ സൗന്ദര്യത്തിനും വിജയത്തിനും ഒരാളാണുള്ളത്, അത് എന്റെ വാപ്പച്ചിയാണ്. വാപ്പച്ചിയുണ്ടായിരുന്നില്ലെങ്കിൽ താനിവിടെ എത്തില്ലായിരുന്നുവെന്ന് പറഞ്ഞതിനൊപ്പം വാപ്പച്ചി നൽകിയ ഈ സൗഭാഗ്യം പാഴാക്കാതെ,​ കൃത്യമായി താൻ ഉപയോഗിക്കുകയായിരുന്നുവെന്നും ദുൽഖർ പറഞ്ഞിട്ടുണ്ട്.

വായിക്കുക

Mammootty: 'അതറിഞ്ഞതും മമ്മൂട്ടി കരഞ്ഞു'; ചരിത്രംകണ്ട തിരിച്ചുവരവ് സംഭവിച്ചത് ഇങ്ങനെ

Bha Bha Ba Trailer Reaction: ദിലീപ് പടം മോഹന്‍ലാല്‍ തൂക്കുമോ? 'ഭ.ഭ.ബ' ട്രെയ്‌ലര്‍ ശ്രദ്ധനേടുന്നു

Kalamkaval Box Office: കളങ്കാവല്‍ 60 കോടിയിലേക്ക്

Rati Agnihothri: ഭർത്താവിനെ പേടിച്ച് വീട്ടിൽ ഒളിച്ചിരുന്ന നാളുകൾ, 30 വർഷം ഗാർഹിക പീഡനത്തിന് ഇരയായെന്ന് രതി അഗ്നിഹോത്രി

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

എല്ലാം കാണുക

ഏറ്റവും പുതിയത്

പാരഡിഗാനത്തിൽ യൂടേൺ, തുടർ നടപടികളില്ല, കേസുകൾ പിൻവലിച്ചേക്കും

വായ്പാ പരിധിയിൽ 5,900 കോടി രൂപ വെട്ടി, സംസ്ഥാനത്തിന് കനത്ത സാമ്പത്തിക തിരിച്ചടിയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ

ശബരിമല സ്വര്‍ണ മോഷക്കേസ്: അന്വേഷണം ഇഡിക്ക്, മൂന്ന് പ്രതികളുടെ ജാമ്യം തള്ളി

പാരഡി ഗാനം നീക്കാന്‍ മെറ്റയ്ക്കും യൂട്യൂബിനും കത്ത് നല്‍കില്ല; പാരഡി ഗാനത്തില്‍ കേസെടുക്കില്ലെന്ന് പോലീസ്

തിരഞ്ഞെടുപ്പ് ജയിച്ചിട്ടും തമ്മിലടി; ലത്തീന്‍ സഭയ്ക്കു വഴങ്ങാന്‍ യുഡിഎഫ്

അടുത്ത ലേഖനം
Show comments