Webdunia - Bharat's app for daily news and videos

Install App

ചിരിപ്പിക്കാന്‍ മമ്മൂട്ടി, സിദ്ദിക്കും റാഫിയും ഷാഫിയും ഒന്നിക്കുന്നു!

Webdunia
ചൊവ്വ, 29 ഓഗസ്റ്റ് 2017 (15:57 IST)
ഷാഫി സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ ബിജു മേനോനാണ് നായകന്‍. ‘ഷെര്‍ലക് ടോംസ്’ എന്നാണ് സിനിമയ്ക്ക് പേര്. ആ ചിത്രത്തിന് ശേഷം ഷാഫിയുടേതായി വരുന്നത് ഒരു മമ്മൂട്ടിച്ചിത്രമാണ്. റാഫി തിരക്കഥയെഴുതുന്ന സിനിമ നിര്‍മ്മിക്കുന്നത് സംവിധായകന്‍ സിദ്ദിക്കാണ്.
 
ഒരു സമ്പൂര്‍ണ കോമഡി എന്‍റര്‍ടെയ്നറായിരിക്കും ഈ സിനിമ. ഓരോ നിമിഷവും ചിരിവിതറുന്ന തകര്‍പ്പന്‍ തിരക്കഥ ഈ സിനിമയ്ക്കായി എഴുതിക്കൊണ്ടിരിക്കുകയാണ് റാഫി.
 
സിദ്ദിക്ക് നിര്‍മ്മിക്കുന്ന രണ്ടാമത്തെ സിനിമയാണ് ഇത്. ആദ്യചിത്രം സിദ്ദിക്ക് തന്നെ സംവിധാനം ചെയ്ത ‘ഫുക്രി’ ആണ്. എന്തായാലും ചിരിയുടെ തമ്പുരാക്കന്‍‌മാര്‍ എല്ലാവരും ഒത്തുചേരുമ്പോള്‍ മറ്റൊരു രാജമാണിക്യമോ ഹിറ്റ്‌ല‌റോ ഏവരും പ്രതീക്ഷിക്കുന്നു. 
 
തൊമ്മനും മക്കളും, മായാവി, ചട്ടമ്പിനാട്, വെനീസിലെ വ്യാപാരി എന്നിവയാണ് ഷാഫി സംവിധാനം ചെയ്ത മമ്മൂട്ടിച്ചിത്രങ്ങള്‍. ഇതില്‍ വെനീസിലെ വ്യാപാരി ഒഴിച്ചുനിര്‍ത്തിയാല്‍ ബാക്കിയെല്ലാം വമ്പന്‍ ഹിറ്റുകളായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

പാക് ഷെല്ലാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ

1971ലെ സ്ഥിതി വേറെയാണ്, ഇന്ദിരാഗാന്ധിയുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല: അമേരിക്കയ്ക്ക് മുന്നിൽ ഇന്ത്യ വഴങ്ങിയെന്ന വിമർശനത്തിൽ ശശി തരൂർ

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്ന വാർത്ത വ്യാജം; സ്ഥിരീകരണം

വ്യോമിക സിങ്ങിന്റെയും സോഫിയ ഖുറേഷിയുടെയും പേരില്‍ വ്യാജ X അക്കൗണ്ട്

മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ജയിലിൽ വെച്ച് കൊല്ലപ്പെട്ടു? പ്രചരിക്കുന്നത് ഇങ്ങനെ

അടുത്ത ലേഖനം
Show comments