Webdunia - Bharat's app for daily news and videos

Install App

തെലുങ്ക് നാട്ടില്‍ ചെന്നുനോക്കൂ.... ഓട്ടോയിലും ബസിലും തെരുവുകളിലുമെല്ലാം ലാലേട്ടന്‍ !

തെലുങ്കുനാട്ടില്‍ മോഹന്‍ലാല്‍ തരംഗം, അവിടത്തെ സൂപ്പര്‍താരങ്ങള്‍ ആശങ്കയില്‍ !

Webdunia
വെള്ളി, 2 ഡിസം‌ബര്‍ 2016 (15:03 IST)
‘മന്യം പുലി’ തെലുങ്ക് നാട്ടില്‍ റിലീസായി. നമ്മുടെ പുലിമുരുകന്‍റെ തെലുങ്ക് പതിപ്പാണ്. ഒരു അന്യഭാഷാ ചിത്രം ഡബ്ബ് ചെയ്തുവരുമ്പോള്‍ സാധാരണയായി കാണാറുള്ള തണുത്ത സ്വീകരണമല്ല ഈ സിനിമയ്ക്ക് ലഭിക്കുന്നത്. ഒരു യഥാര്‍ത്ഥ തെലുങ്ക് സിനിമയ്ക്ക് കിട്ടുന്നതിനേക്കാള്‍ ഗംഭീര വരവേല്‍‌പ്പാണ് മന്യം പുലിക്ക്.
 
തെലങ്കാനയിലും സീമാന്ധ്രയിലുമായി 350 തിയേറ്ററുകളിലാണ് മന്യം പുലി റിലീസ് ചെയ്തിരിക്കുന്നത്. ഇത്രയധികം തിയേറ്ററുകളില്‍ ഒരു അന്യഭാഷാ ചിത്രത്തിന്‍റെ, പ്രത്യേകിച്ച് ഒരു മലയാള ചിത്രത്തിന്‍റെ ഡബ്ബിംഗ് പതിപ്പിന് റിലീസ് കിട്ടുന്നത് തന്നെ ആദ്യമായാണ്. 
 
മലയാളത്തില്‍ പുലിമുരുകന്‍ റിലീസ് ചെയ്തതിനേക്കാള്‍ ആവേശകരമായ സ്വീകരണമാണ് ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പിന് ആന്ധ്രയില്‍ ലഭിക്കുന്നത്. ജനതാ ഗാരേജ് എന്ന 150 കോടി ക്ലബില്‍ ഇടം പിടിച്ച മോഹന്‍ലാല്‍ ചിത്രം എത്തിയതിന് പിന്നാലെയാണ് മന്യം പുലിയും എത്തിയിരിക്കുന്നത്. അവിടെയും ഇപ്പോള്‍ മോഹന്‍ലാല്‍ സൂപ്പര്‍താരമാണ്. ലക്ഷക്കണക്കിന് ആരാധകരാണ് തെലുങ്കില്‍ മോഹന്‍ലാലിന് ഉള്ളത്.
 
ചിത്രത്തിന്‍റെ റിലീസുമായി ബന്ധപ്പെട്ട് ആന്ധ്രയിലെ തെരുവുകളായ തെരുവുകളിലെല്ലാം മോഹന്‍ലാലിന്‍റെയും മന്യം പുലിയുടെയും വലിയ ഫ്ലക്സുകള്‍ വച്ചിരിക്കുകയാണ്. ഓട്ടോറിക്ഷകളിലും ബസുകളിലും മന്യം പുലിയുടെ പരസ്യങ്ങള്‍. എവിടെയും മോഹന്‍ലാല്‍ തരംഗം.
 
തെലുങ്ക് സൂപ്പര്‍താരം ജഗപതി ബാബുവിന്‍റെയും ആക്ഷന്‍ കോറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്നിന്‍റെയും സാന്നിധ്യവും മന്യം പുലിയോടുള്ള ഇഷ്ടം തെലുങ്ക് പ്രേക്ഷകര്‍ക്ക് വര്‍ദ്ധിക്കാന്‍ കാരണമായി.

വായിക്കുക

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

Sreenath Bhasi: ലഹരി ഉപയോഗിക്കാറുണ്ട്, മുക്തി നേടാന്‍ ആഗ്രഹിക്കുന്നു; ചോദ്യം ചെയ്യലിനിടെ ശ്രീനാഥ് ഭാസി

Manju Warrier: കല്യാണത്തോടെ അവസാനിപ്പിച്ചു, മകൾക്കൊപ്പം വീണ്ടും നൃത്തം ചെയ്ത് തുടങ്ങി; ഡാൻസ് വീഡിയോയുമായി മഞ്ജു വാര്യർ

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആന്ധ്രയില്‍ ക്ഷേത്രമതില്‍ തകര്‍ന്നുവീണ് എട്ടുപേര്‍ മരിച്ചു

India vs Pakistan: 36 മണിക്കൂറിനുള്ളില്‍ ഇന്ത്യയുടെ സൈനിക നടപടിക്കു സാധ്യത; പേടിച്ചുവിറച്ച് പാക്കിസ്ഥാന്‍ ! പുലര്‍ച്ചെ യോഗം വിളിച്ചു

കേരള മോഡല്‍ തമിഴ്‌നാട്ടിലും; ഇനി 'കോളനി' പ്രയോഗമില്ല, സ്റ്റാലിന്റെ ചരിത്ര പ്രഖ്യാപനം

ബിജെപി നേതാവ് വെടിയേറ്റു മരിച്ച സംഭവം: ഭാര്യ അറസ്റ്റില്‍

പാലിയേക്കരയില്‍ ടോള്‍ കൊടുക്കണം; പിരിവ് നിര്‍ത്തിവെച്ച ഉത്തരവ് പിന്‍വലിച്ചു

അടുത്ത ലേഖനം
Show comments