Webdunia - Bharat's app for daily news and videos

Install App

പുത്തന്‍‌പണം ആദ്യദിനം റെക്കോര്‍ഡ് കളക്ഷന്‍, സകല റെക്കോര്‍ഡുകളും പറപറക്കുന്നു!

Webdunia
ബുധന്‍, 12 ഏപ്രില്‍ 2017 (17:28 IST)
മമ്മൂട്ടി ബോക്സോഫീസ് ഭരണം തുടരുകയാണ്. രഞ്ജിത് ചിത്രമായ പുത്തന്‍‌പണം ആദ്യദിനം റെക്കോര്‍ഡ് കളക്ഷനാണ് നേടുന്നത്. മമ്മൂട്ടിയുടെ മെഗാഹിറ്റ് ചിത്രമായ ഗ്രേറ്റ്ഫാദര്‍ സ്ഥാപിച്ച ആദ്യദിന റെക്കോര്‍ഡ് തകരുന്ന അവസ്ഥയാണ് നിലവിലുള്ളത്.
 
മുമ്പൊരിക്കലും അനുഭവപ്പെട്ടിട്ടില്ലാത്ത തരത്തില്‍ യുവാക്കളും കുടുംബങ്ങളും ഇരമ്പിവരുന്ന കാഴ്ചയാണ് പുത്തന്‍‌പണം കളിക്കുന്ന തിയേറ്ററുകളിലുള്ളത്. നിത്യാനന്ദ ഷേണായിയുടെ ഓരോ ഡയലോഗും കൈയടിയോടെയാണ് പ്രേക്ഷകര്‍ വരവേല്‍ക്കുന്നത്.
 
കാസര്‍കോട് ശൈലിയിലുള്ള സംഭാഷണങ്ങള്‍ പ്രേക്ഷകര്‍ക്ക് മനസിലാകാതെ വരുമോ എന്ന ആശങ്ക ആദ്യമൊക്കെ ഉണ്ടായിരുന്നെങ്കിലും ആ ഭാഷയാണ് ഈ സിനിമയ്ക്ക് ഏറ്റവും വലിയ പ്ലസ് ആയി മാറിയിരിക്കുന്നത്. മമ്മൂട്ടിയുടെ കാസര്‍കോട് സംഭാഷണങ്ങള്‍ ആരാധകര്‍ ആവര്‍ത്തിച്ചുപറഞ്ഞ് ഹിറ്റാക്കുകയാണ്.
 
രഞ്ജിത്തിന്‍റെ വല്യേട്ടന്‍ റിലീസ് ആയ സമയത്തുള്ള ആവേശമാണ് പുത്തന്‍‌പണത്തിന്‍റെ സെന്‍ററുകളിലും കാണാന്‍ കഴിയുന്നത്. ഗ്രേറ്റ്ഫാദറിനേക്കാള്‍ വലിയ പിന്തുണ കുടുംബപ്രേക്ഷകര്‍ പുത്തന്‍‌പണത്തിന് നല്‍കിയതോടെ മമ്മൂട്ടിയുടെ തുടര്‍ച്ചയായ രണ്ടാമത്തെ മെഗാഹിറ്റാണ് പിറന്നിരിക്കുന്നത്.
 
മാമുക്കോയയും സിദ്ദിക്കുമാണ് മമ്മൂട്ടിക്കൊപ്പം പുത്തന്‍‌പണത്തില്‍ കൈയടി നേടുന്ന മറ്റ് താരങ്ങള്‍.

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പ് റീമയും ഭര്‍ത്താവും നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ പുറത്ത്

ബംഗ്ലാദേശികളെ പുറത്താക്കണം, കടുപ്പിച്ച് അസം, അതിർത്തികളിൽ സുരക്ഷ വർധിപ്പിച്ച് മേഘാലയ

പിഴത്തുകയിൽ നിന്ന് 16.76 ലക്ഷം തട്ടിയ പോലീസ് ഉദ്യോഗസ്ഥയ്ക്ക് സസ്പെൻ

ബ്രീത്ത് അനലൈസര്‍ പരിശോധനയില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ പരാജയപ്പെട്ടു, കാരണക്കാരന്‍ ചക്ക

Kerala Fever Outbreak:ആശങ്കയായി പനിക്കേസുകളിൽ വർധനവ്, സംസ്ഥാനത്ത് പ്രതിദിനം ചികിത്സ തേടുന്നത് 10,000ത്തിലധികം പേരെന്ന് കണക്കുകൾ

അടുത്ത ലേഖനം
Show comments