Webdunia - Bharat's app for daily news and videos

Install App

പുലിമുരുകന്‍ ആരാധകര്‍ ശ്രദ്ധിക്കുക; മമ്മൂട്ടി അടങ്ങിയിരിക്കുകയല്ല, കുതിക്കാനുള്ള തയ്യാറെടുപ്പിലാണ്!

മമ്മൂട്ടി രണ്ടും കല്‍പ്പിച്ചാണ്, ലക്‍ഷ്യം 100 കോടി ക്ലബ്!

Webdunia
ചൊവ്വ, 18 ഒക്‌ടോബര്‍ 2016 (12:55 IST)
പുലിമുരുകന്‍ മലയാള സിനിമയ്ക്കാകെ പകര്‍ന്ന ആവേശം ചെറുതല്ല. വന്‍ ബജറ്റിലൊരുങ്ങുന്ന ബ്രഹ്മാണ്ഡ സിനിമകള്‍ക്ക് കേരളവും വലിയ വിപണി തന്നെയാണെന്ന് ആ സിനിമ തെളിയിച്ചു. കേരളത്തില്‍ നിന്നുമാത്രം പുലിമുരുകന്‍ 100 കോടി കളക്ഷന്‍ നേടുമെന്നാണ് വിവരം.
 
എന്തായാലും മോഹന്‍ലാല്‍ സൃഷ്ടിച്ച ഈ ആവേശം എല്ലാ താരങ്ങളിലേക്കും എത്തിയിട്ടുണ്ട്. മമ്മൂട്ടിയും വലിയ സിനിമകള്‍ക്കുള്ള തയ്യാറെടുപ്പിലാണ്. മലയാളത്തില്‍ ഒട്ടേറെ ബിഗ്ബജറ്റ് ആക്ഷന്‍ സിനിമകള്‍ സമ്മാനിച്ചിട്ടുള്ള രഞ്ജിത്തുമായി മമ്മൂട്ടി കൈകോര്‍ക്കുന്നത് ഒരു വമ്പന്‍ സിനിമയ്ക്കായാണ്. സിനിമയുടെ പേരുതന്നെ ‘വമ്പന്‍’ എന്നാണ്.
 
രാവണപ്രഭു, വല്യേട്ടന്‍, നരസിംഹം, ആറാം തമ്പുരാന്‍ മോഡലില്‍ ഒരു തകര്‍പ്പന്‍ ആക്ഷന്‍ ത്രില്ലറിനാണ് രഞ്ജിത് - മമ്മൂട്ടി ടീം ഒരുമിക്കുന്നത്. തകര്‍പ്പന്‍ ഗാനങ്ങളും ഈ സിനിമയിലുണ്ടാകുമെന്നാണ് വിവരം. വിദ്യാസാഗറോ ഔസേപ്പച്ചനോ സംഗീതവിഭാഗം കൈകാര്യം ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
 
നവംബറില്‍ ചിത്രീകരണമാരംഭിക്കുന്ന ഈ ബിഗ്ബജറ്റ് സിനിമയില്‍ നായികയായി നയന്‍‌താര ഉള്‍പ്പടെയുള്ളവരെ പരിഗണിക്കുന്നുണ്ട്. മാസ് എന്‍റര്‍ടെയ്നറുകളില്‍ നിന്നും കുറച്ചുകാലമായി മാറിനില്‍ക്കുന്ന രഞ്ജിത്തിന്‍റെ തകര്‍പ്പന്‍ തിരിച്ചുവരവായിരിക്കും വമ്പന്‍.
 

വായിക്കുക

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

കീർത്തി സുരേഷ് അടക്കം നാല് പേരെ കൂട്ടി ശിവകാര്തത്തികേയൻ ഗ്യാങ് ഉണ്ടാക്കി: ധനുഷിനെതിരെ പടയൊരുക്കിയെന്ന് ബിസ്മി

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

എല്ലാം കാണുക

ഏറ്റവും പുതിയത്

ജീൻസിട്ടുകൊണ്ട് ഇനി ഈ ക്ഷേത്രത്തിൽ പ്രവേശിക്കരുത്, ഭക്തർക്ക് ഡ്രസ്‌കോഡ്

Iran vs Israel Conflict Live Updates: യുദ്ധമുനമ്പിലേക്ക് തള്ളിയിട്ട് ട്രംപിന്റെ എടുത്തുചാട്ടം, ഇന്ത്യക്കും ആശങ്ക; ലോകത്ത് സംഭവിക്കുന്നത് (തത്സമയം)

Rain Alert: സംസ്ഥാനത്ത് മഴ തുടരും; 5 ജില്ലകളിൽ യെല്ലോ അലർട്ട്, മുന്നറിയിപ്പ്

Israel-Iran Conflict: ഖത്തറിലെയും ഇറാക്കിലെയും അമേരിക്കന്‍ വ്യോമതാവളങ്ങള്‍ക്ക് നേരെ മിസൈലാക്രമണവുമായി ഇറാൻ; ജാഗ്രത നിര്‍ദേശം

കൊടുങ്ങല്ലൂര്‍ - ഷൊര്‍ണ്ണൂര്‍ റോഡില്‍ ഗതാഗത നിയന്ത്രണം

അടുത്ത ലേഖനം
Show comments