മെര്‍സല്‍ മെഗാഹിറ്റ്; വിജയ് ചിത്രത്തിന് ആദ്യദിവസം കളക്ഷന്‍ 32 കോടി!

Webdunia
വ്യാഴം, 19 ഒക്‌ടോബര്‍ 2017 (14:13 IST)
ലോകമെങ്ങും മെര്‍സല്‍ തരംഗം. വിജയ് മൂന്ന് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് ആദ്യ ദിനം വമ്പന്‍ കളക്ഷന്‍. വിജയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മെര്‍സല്‍ മാറുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
അറ്റ്‌ലി സംവിധാനം ചെയ്ത ചിത്രം ആദ്യദിനത്തില്‍ നേടിയത് 32 കോടി രൂപയാണ്. ലോകമെങ്ങുമായി 3500 സ്ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.
 
ഇന്ത്യന്‍, രമണ തുടങ്ങിയ മുന്‍‌കാല ബമ്പര്‍ ഹിറ്റുകളെ അനുസ്മരിപ്പിക്കുന്ന കഥാഘടനയുള്ള മെര്‍സല്‍ പക്ഷേ മേക്കിംഗില്‍ അവയെയെല്ലാം അതിശയിക്കുകയാണ്. 130 കോടി രൂപ മുതല്‍ മുടക്കിയ ചിത്രം ആദ്യവാരം തന്നെ മുടക്കുമുതല്‍ മറികടക്കും.
 
തമിഴ്നാട്ടില്‍ നിന്ന് മാത്രം മെര്‍സല്‍ ആദ്യദിനം സ്വന്തമാക്കിയത് 19 കോടി രൂപയാണ്. ബാഹുബലിയുടെ കഥാകാരനായ കെ വി വിജയേന്ദ്രപ്രസാദാണ് മെര്‍സലിന്‍റെയും തിരക്കഥ ഒരുക്കിയത്. 
 
എസ് ജെ സൂര്യ വില്ലനാകുന്ന മെര്‍സലില്‍ നിത്യാ മേനോന്‍, കാജല്‍ അഗര്‍വാള്‍, സമാന്ത എന്നിവരാണ് നായികമാര്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

Sabarimala News: ശബരിമലയില്‍ 22 ദിവസത്തിനിടെ പിടികൂടിയത് 95 പാമ്പുകളെ; ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് വനംവകുപ്പ്

ഒന്നിലധികം വോട്ട് ചെയ്യുന്നതും ആള്‍മാറാട്ടം നടത്തുന്നതും ശിക്ഷാര്‍ഹം: ലഭിക്കുന്നത് ഒരുവര്‍ഷം തടവും പിഴയും

Human Rights Day 2025: ലോക മനുഷ്യാവകാശ ദിനം, പ്രതിജ്ഞ വായിക്കാം

അയ്യപ്പനോട് കളിച്ചിട്ടുള്ളവര്‍ ആരും രക്ഷപ്പെട്ടിട്ടില്ല: യുഡിഎഫ് ചരിത്ര വിജയം നേടുമെന്ന് രമേശ് ചെന്നിത്തല

Mammootty: വോട്ടര്‍ പട്ടികയില്‍ പേരില്ല; മമ്മൂട്ടിക്കു വോട്ട് ചെയ്യാന്‍ സാധിക്കില്ല

അടുത്ത ലേഖനം
Show comments