Webdunia - Bharat's app for daily news and videos

Install App

മോഹന്‍ലാലിന്‍റെ അടുത്ത 100 കോടി പ്രതീക്ഷ ‘വില്ലന്‍’, ചിത്രത്തില്‍ വിശാല്‍ ഡോക്ടര്‍ !

Webdunia
വെള്ളി, 7 ജൂലൈ 2017 (19:19 IST)
ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ‘വില്ലന്‍’ ഉടന്‍ പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്‍റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. മഞ്ജു വാര്യര്‍ മോഹന്‍ലാലിന്‍റെ നായികയാകുന്ന ഈ സിനിമ ഒരു റിവഞ്ച് ഡ്രാമയാണെന്നാണ് ആദ്യ സൂചന.
 
മോഹന്‍ലാലും വിശാലും നേര്‍ക്കുനേര്‍ നില്‍ക്കുന്ന ചിത്രം ഉള്‍പ്പെടുത്തിയ വില്ലന്‍റെ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്. ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ വില്ലനാണ് വിശാല്‍. ഹന്‍സിക, തെലുങ്ക് താരം ശ്രീകാന്ത്, റാഷി ഖന്ന തുടങ്ങിയവരും വില്ലനിലെ പ്രധാന താരങ്ങളാണ്.
 
വിശാല്‍ ഈ സിനിമയില്‍ ഒരു ഡോക്ടറായാണ് അഭിനയിക്കുന്നത് എന്നാണ് സൂചന. ചിത്രത്തില്‍ വിശാലിന് രണ്ട് ലുക്കുകള്‍ ഉണ്ടാവും. ഒരു മെഡിക്കല്‍ ത്രില്ലര്‍ ആയിരിക്കും സിനിമയെന്ന് പ്രവചനമുണ്ട്.
 
മാത്യു മാഞ്ഞൂരാന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് മോഹന്‍ലാല്‍ വില്ലനില്‍ അഭിനയിക്കുന്നത്. മോഹന്‍ലാലിനും രണ്ട് ലുക്കുകളാണ് ചിത്രത്തില്‍ ഉള്ളത്. 
 
മനോജ് പരമഹംസ ഛായാഗ്രഹണം നിര്‍വഹിക്കുന്ന വില്ലന്‍ 8കെ റെസല്യൂഷനിലാണ് ചിത്രീകരിച്ചിരിക്കുന്നത്. റോക്‍ലൈന്‍ വെങ്കിടേഷ് നിര്‍മ്മിക്കുന്ന വില്ലന്‍ മലയാളത്തിന്‍റെ അടുത്ത 100 കോടി പ്രതീക്ഷയാണ്. 

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

ആ തെറ്റുകളുടെ ഉത്തരവാദിത്തം സമൂഹത്തിനും; കുട്ടികളെ മാത്രം പഴിക്കുമ്പോള്‍ നാം മറന്നുപോകുന്നത്

ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ ലിങ്ക് ഇന്ത്യയിലേക്ക്, എയര്‍ടെലുമായി കരാര്‍ ഒപ്പിട്ടു; ജിയോയ്ക്ക് പണി!

കോട്ടയം മെഡിക്കല്‍ കോളേജില്‍ നേഴ്‌സുമാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളിക്യാമറ വച്ചു; നേഴ്‌സിങ് ട്രെയിനിയായ യുവാവ് അറസ്റ്റില്‍

കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; പിന്നില്‍ സിപിഎം ആണെന്ന് ആരോപണം

പരീക്ഷ എഴുതാന്‍ പോകുന്നതിനിടെ ദളിത് വിദ്യാര്‍ത്ഥിയുടെ വിരലുകള്‍ മുറിച്ചുമാറ്റി; സംഭവം തമിഴ്‌നാട്ടില്‍

അടുത്ത ലേഖനം
Show comments