Webdunia - Bharat's app for daily news and videos

Install App

രാജ ഇപ്പോള്‍ വരില്ല, വൈശാഖ് ചിത്രത്തില്‍ നായകന്‍ നിവിന്‍ പോളി!

വൈശാഖ് ചിത്രത്തില്‍ നായകന്‍ മമ്മൂട്ടി അല്ല, നിവിന്‍ പോളി!

Webdunia
ശനി, 1 ജൂലൈ 2017 (14:40 IST)
മമ്മൂട്ടിയെ നായകനാക്കി പോക്കിരിരാജ എന്ന സിനിമ സംവിധാനം ചെയ്താണ് വൈശാഖ് മലയാള സിനിമയിലേക്ക് കടന്നു വന്നത്. ഒരു നവാഗത സംവിധായകന്റെ എല്ലാ മെയ്‌വഴക്കവും അദ്ദേഹത്തിനുണ്ടായിരുന്നു. ഇക്കഴിഞ്ഞ വര്‍ഷം മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് മറ്റൊരു സിനിമ സംവിധാനം ചെയ്തു - പുലിമുരുകന്‍ . മലയാള സിനിമയെ സ്വപ്നം കാണാന്‍ പടിപ്പിച്ച സിനിമ. 
 
പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം ഏതെന്ന് അറിയാനുള്ള ആകാംഷയായിരുന്നു ആരാധകര്‍ക്ക്. ചിത്രത്തിന്‍റെ വലിയ വിജയത്തിന് ശേഷം ജനുവരി ഒന്നാം തീയതിയാണ് മമ്മൂക്കയുടെ രാജ 2 വൈശാഖ് അന്നൗണ്‍സ് ചെയ്തത്. പോക്കിരിരാജ സിനിമയിലെ രാജ എന്ന കഥാപാത്രത്തിന്‍റെ തിരിച്ചുവരവായിരിക്കും ഈ ചിത്രം. എന്നാല്‍, പുതിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വൈശാഖിന്റെ അടുത്ത ചിത്രത്തില്‍ നിവിന്‍ പോളിയാണ് നായകന്‍ എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 
 
ഉദയ്കൃഷ്ണ ആയിരിക്കും ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്. മറ്റ് അണിയറ വിശേഷങ്ങള്‍ പുറത്തു വിട്ടിട്ടില്ല. അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന നിവിന്‍ ചിത്രം തമിഴില്‍ ഒരുങ്ങുന്ന റിച്ചിയാണ്. ചിത്രം ഈ മാസം തന്നെ റിലീസ് ചെയ്യും.

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Rains: പുതിയ ന്യൂനമർദ്ദപാത്തി, സംസ്ഥാനത്ത് 5 ദിവസം കൂടെ മഴ തുടരും, മഴ അലർട്ടുകൾ ഇങ്ങനെ

പഠനസമയം അരമണിക്കൂർ വർധിക്കും, സ്കൂളുകളുടെ പുതിയ സമയക്രമത്തിന് അംഗീകാരമായി

ജനസംഖ്യയിൽ കുത്തനെ ഇടിവ്, ഗർഭിണിയാകുന്ന സ്കൂൾ വിദ്യാർഥികൾക്ക് ഒരു ലക്ഷം രൂപ പ്രഖ്യാപിച്ച് റഷ്യ, വിമർശനം രൂക്ഷം

മകനു പഠനയോഗ്യതയ്ക്കനുസരിച്ച ജോലി വേണമെന്ന് വിശ്രുതന്‍, ഉറപ്പ് നല്‍കി മന്ത്രി; വീട് പണി പൂര്‍ത്തിയാക്കാന്‍ പൂര്‍ണ സഹായം

Texas Flash Flood: ടെക്സാസിലെ മിന്നൽ പ്രളയത്തിൽ മരണം 50 ആയി, കാണാതായ പെൺകുട്ടികൾക്കായി തിരച്ചിൽ തുടരുന്നു

അടുത്ത ലേഖനം
Show comments