വിജയ് - അറ്റ്‌ലീ ചിത്രം മെര്‍സല്‍ !

Webdunia
ബുധന്‍, 21 ജൂണ്‍ 2017 (20:34 IST)
വിജയ് നായകനാകുന്ന പുതിയ ചിത്രത്തിന് മെര്‍സല്‍ എന്ന് പേരിട്ടു. ആഹ്ലാദകരമായ നടുക്കം എന്നാണ് ഈ പദത്തിന് അര്‍ത്ഥം. രാജാറാണി, തെരി എന്നീ സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകന്‍ അറ്റ്‌ലീയാണ് മെര്‍സല്‍ ഒരുക്കുന്നത്.
 
വിജയ് മൂന്ന് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്നതാണ് സിനിമയുടെ പ്രത്യേകത. കരിയറില്‍ ആദ്യമായാണ് വിജയ് ട്രിപ്പിള്‍ റോളില്‍ പ്രത്യക്ഷപ്പെടുന്നത്. എ ആര്‍ റഹ്‌മാന്‍ സംഗീതം നിര്‍വഹിക്കുന്ന സിനിമയുടെ തിരക്കഥയെഴുതിയിരിക്കുന്നത് ബാഹുബലിയുടെ തിരക്കഥാകൃത്തായ കെ വി വിജയേന്ദ്രപ്രസാദാണ്.
 
ജി കെ വിഷ്ണുവാണ് ഛായാഗ്രഹണം. ചിത്രത്തിന്‍റെ ആദ്യലുക്ക് പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്. ആദ്യലുക്കും പോസ്റ്ററും മെര്‍സല്‍ എന്നെഴുതിയ സ്റ്റൈലും കണ്ടാല്‍ ഈ സിനിമയ്ക്ക് ജല്ലിക്കട്ടുമായി എന്തോ ബന്ധമുണ്ടെന്ന് മനസിലാകും.
 
കാജല്‍ അഗര്‍വാള്‍, സമാന്ത, നിത്യ മേനോന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. എസ് ജെ സൂര്യ വില്ലനാകുന്ന ചിത്രത്തില്‍ കോവൈ സരള ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
 
ഒക്ടോബറില്‍ തമിഴിലും തെലുങ്കിലുമായാണ് മെര്‍സല്‍ പുറത്തിറങ്ങുന്നത്. ശ്രീ തെനന്‍‌ഡല്‍ ഫിലിംസാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

വീരന്മാരുടെ രക്തസാക്ഷിത്വം പാഴാവരുത്, ഒന്നിനും ഇന്ത്യയെ തളർത്താനാകില്ല: ഷാരൂഖ് ഖാൻ

Vijay: 'അണ്ണായെ മറന്നത് ആര്?'; ഡിഎംകെയെയും സ്റ്റാലിനെയും കടന്നാക്രമിച്ച് വിജയ്

മഴയ്ക്ക് ശമനമില്ല; തെക്കന്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Kerala Weather: ചക്രവാതചുഴി, വീണ്ടും മഴ; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വാഹനങ്ങളിലെ വ്ളോഗിംഗ്: പോലീസിന് കര്‍ശന നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

അടുത്ത ലേഖനം
Show comments