ഷങ്കര്‍ - രജനി ടീമിന്‍റെ 2.0 റിലീസിന് 6 മാസം മുമ്പേ 100 കോടി ക്ലബില്‍, ഞെട്ടലില്‍ ഇന്ത്യന്‍ സിനിമാലോകം !

Webdunia
ചൊവ്വ, 14 മാര്‍ച്ച് 2017 (16:56 IST)
ദീപാവലി റിലീസാണ് ഷങ്കര്‍ - രജനികാന്ത് ടീമിന്‍റെ ബ്രഹ്മാണ്ഡചിത്രം 2.0 എന്ന് എല്ലാവര്‍ക്കും അറിയും. എന്തിരന്‍റെ രണ്ടാം ഭാഗമായ ഈ സിനിമ ഇപ്പോള്‍ തന്നെ 110 കോടി രൂപ നേടിക്കഴിഞ്ഞു എന്നറിയുമ്പോഴോ? അതേ, സത്യമാണത്.
 
ഈ സിനിമയുടെ സാറ്റലൈറ്റ് അവകാശം സീ ടിവിക്ക് 110 കോടി രൂപയ്ക്കാണ് വിറ്റിരിക്കുന്നത്. ചിത്രത്തിന്‍റെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളുടെ സാറ്റലൈറ്റ് അവകാശം 15 വര്‍ഷത്തേക്കാണ് സീ ടിവിക്ക് നല്‍കിയത്. ഇത് ഒരു ഇന്ത്യന്‍ സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന സാറ്റലൈറ്റ് തുകയാണ്.
 
ആമിര്‍ഖാന്‍റെ ദംഗല്‍ 75 കോടി രൂപയ്ക്കാണ് സീ ടിവി തന്നെ സ്വന്തമാക്കിയത്. എസ് എസ് രാജമൌലിയുടെ ബാഹുബലി: ദി കണ്‍ക്ലൂഷന്‍ സോണി എന്‍റര്‍ടെയ്‌ന്‍‌മെന്‍റ് വാങ്ങിയത് 51 കോടി രൂപയ്ക്കാണ്.
 
ലൈക പ്രൊഡക്ഷന്‍സാണ് 450 കോടി രൂപ ചെലവില്‍ 2.0 നിര്‍മ്മിക്കുന്നത്. രജനികാന്തിനെ കൂടാതെ അക്ഷയ്കുമാര്‍, എമി ജാക്സണ്‍, സുധാംശു പാണ്ഡെ, കലാഭവന്‍ ഷാജോണ്‍, ആ‍ദില്‍ ഹുസൈന്‍, റിയാസ് ഖാന്‍ തുടങ്ങിയവരും 2.0ല്‍ താരങ്ങളാണ്.
 
നിരവ് ഷാ ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് ആന്‍റണിയാണ്. ഹോളിവുഡ് ആക്ഷന്‍ ഡയറക്ടര്‍ കെന്നി ബേറ്റ്സ് ആണ് ചിത്രത്തിലെ സ്റ്റണ്ട് രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
 
എ ആര്‍ റഹ്‌മാന്‍ സംഗീതം നിര്‍വഹിക്കുന്ന സിനിമയുടെ സൌണ്ട് ഡിസൈന്‍ റസൂല്‍ പൂക്കുട്ടി. 

വായിക്കുക

Mammootty: 'അതറിഞ്ഞതും മമ്മൂട്ടി കരഞ്ഞു'; ചരിത്രംകണ്ട തിരിച്ചുവരവ് സംഭവിച്ചത് ഇങ്ങനെ

Bha Bha Ba Trailer Reaction: ദിലീപ് പടം മോഹന്‍ലാല്‍ തൂക്കുമോ? 'ഭ.ഭ.ബ' ട്രെയ്‌ലര്‍ ശ്രദ്ധനേടുന്നു

Kalamkaval Box Office: കളങ്കാവല്‍ 60 കോടിയിലേക്ക്

Rati Agnihothri: ഭർത്താവിനെ പേടിച്ച് വീട്ടിൽ ഒളിച്ചിരുന്ന നാളുകൾ, 30 വർഷം ഗാർഹിക പീഡനത്തിന് ഇരയായെന്ന് രതി അഗ്നിഹോത്രി

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ എന്‍ വാസു ഉള്‍പ്പെടെ മൂന്ന് പേരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

നാല് പ്രശസ്ത സംവിധായകര്‍ക്ക് കേന്ദ്രം വിസ അനുവദിച്ചില്ല, അവരുടെ സിനിമകള്‍ ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞില്ല

കൂടത്തായി കേസിന് സമാനമായി 'അണലി' എന്ന വെബ് സീരീസ് സംപ്രേഷണം ചെയ്യുന്നതിനെതിരെ ജോളി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

എല്‍കെജി വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബസ് ക്ലീനര്‍ അറസ്റ്റില്‍

സ്ത്രീകൾക്ക് ആത്മാഭിമാനത്തോടെ ജോലി ചെയ്യാൻ സുരക്ഷിത അന്തരീക്ഷം ഉറപ്പാക്കണം: വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി

അടുത്ത ലേഖനം
Show comments