Webdunia - Bharat's app for daily news and videos

Install App

സിനിമയിലെ താപ്പനകള്‍ ‘ചിലരെ’ ഒറ്റപ്പെടുത്തുന്നുണ്ട്, അതിനി ഒളിച്ചുവെക്കേണ്ട കാര്യമില്ല; റിമ കല്ലിങ്കല്‍ തുറന്നടിക്കുന്നു

സിനിമയിലെ ആണുങ്ങളോട് കളിച്ചതിന്റെ പേരില്‍ പലര്‍ക്കും അവസരങ്ങള്‍ നഷ്ടമാകുന്നുണ്ടെന്ന് റിമ കല്ലിങ്കല്‍

Webdunia
വെള്ളി, 16 ജൂണ്‍ 2017 (09:58 IST)
സമകാലിന വിഷയങ്ങളോട് പ്രതികരിക്കുന്ന പല നടിമാര്‍ക്കും സിനിമാ മേഖലയില്‍ നിന്ന് വിലക്ക് നേരിടേണ്ടി വരുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി ചലച്ചിത്ര താരം റിമ കല്ലിങ്കല്‍. നടിയെ ആക്രമിച്ച സംഭവത്തില്‍ പ്രതികരിച്ചതിനു ശേഷം ചിലര്‍ക്കെല്ലാം റോളുകള്‍ നഷ്ടപ്പെടുത്തുന്നുണ്ട്, ചിലരെ മനപൂര്‍വ്വം ഒറ്റപ്പെടുത്തുന്നുമുണ്ട്. അത് ഇനി ഒളിച്ചുവെക്കണ്ട കാര്യമൊന്നുമില്ല. 
 
സ്ത്രീകളെ ഒറ്റപ്പെടുത്താന്‍ വളരെ എളുപ്പമാണ്. ഞങ്ങള്‍ കുറച്ചുപേരല്ലേ ഉള്ളൂ. അല്ലെങ്കിലും ഇവിടെ കോക്കസ് ഉണ്ട്, താപ്പാനകളുണ്ട്. അതുകൊണ്ട് എല്ലാവരും ഒന്നിച്ചു നിന്നേ പറ്റൂ. അത് ചിലരെ അസ്വസ്ഥമാക്കുന്നെങ്കില്‍ ആക്കട്ടെയെന്നും താരം പറഞ്ഞു. തനിക്കും സമാനമായ അനുഭവം നേരിടേണ്ടി വന്ന കാര്യവും താരം വ്യക്തമാക്കി. രണ്ടു തവണ എന്നെ ബാന്‍ ചെയ്തിട്ടുണ്ട്. ആദ്യം ടി വി ഷോ ചെയ്യുന്നു എന്നും പറഞ്ഞായിരുന്നു ബാന്‍ ചെയ്തത്. 
 
പിന്നെ ഒരു കാരവന്‍ ചോദിച്ചതിനും വലിയ ഇഷ്യു ഉണ്ടായിട്ടുണ്ട്. അതെന്താണെന്നു വെച്ചാല്‍ ഹീറോയെയും ഹീറോയിനെയും രണ്ടു സമയത്തായിരിക്കും ഷോട്ടിന് വിളിക്കുക. നമ്മള്‍ എത്തിയിട്ടേ ഹീറോയെ വിളിക്കൂ. അതിനെ ഞാന്‍ ചോദ്യം ചെയ്തു. എന്നാല്‍ ‘നിനക്ക് സ്റ്റേറ്റ് അവാര്‍ഡ് കിട്ട്യപ്പോ മുതല് എന്താ ഒരു മാറ്റം?’ എന്ന മറുചോദ്യമാണ് എന്നോടു ചോദിച്ചതെന്നും റിമ പറഞ്ഞു
 
നമുക്കുള്ള സ്പേസ് തരാത്തതിനെയും ഞാന്‍ ചോദ്യം ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ അതെല്ലാം എനിക്ക് ധാരാളം ശത്രുക്കളെയും ഉണ്ടാക്കി തന്നിട്ടുണ്ട്. പലരും എന്നെ ഒതുക്കിയിട്ടുമുണ്ടെന്നും അവര്‍ വ്യക്തമാക്കി.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് നിര്‍ണായകമാകുക സ്ത്രീ വോട്ടുകള്‍; കണക്കുകള്‍ ഇങ്ങനെ

പാലക്കാട് ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

മൂന്ന് ജില്ലകളില്‍ മഴ മുന്നറിയിപ്പ്; വരുംമണിക്കൂറുകളില്‍ ഈ ജില്ലയില്‍ മഴയ്ക്ക് സാധ്യത

ജി.എസ്.ടി അടച്ചു നൽകാമെന്ന് പറഞ്ഞു 4.5 ലക്ഷം തട്ടിയ യുവാവ് അറസ്റ്റിൽ

ബിജെപി വീണ്ടും വരും; മഹാരാഷ്ട്ര ഇങ്ങെടുക്കണമെന്ന് സുരേഷ് ഗോപി

അടുത്ത ലേഖനം
Show comments