Webdunia - Bharat's app for daily news and videos

Install App

ഹോട്ടലില്‍ റൂം ലഭിച്ചില്ല; തെരുവിലെ സ്വന്തം പ്രതിമയ്ക്ക് മുന്നില്‍ കിടന്നുറങ്ങി പ്രതിഷേധിച്ച് ഹോളിവുഡ് സൂപ്പര്‍സ്റ്റാര്‍

ഹോട്ടലില്‍ റൂം ലഭിച്ചില്ല; തെരുവിലെ സ്വന്തം പ്രതിമയ്ക്ക് മുന്നില്‍ കിടന്നുറങ്ങി പ്രതിഷേധിച്ച് ഹോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അര്‍നോള്‍ഡ് ഷ്വാസ്നഗെര്‍

Webdunia
ചൊവ്വ, 22 ഓഗസ്റ്റ് 2017 (13:56 IST)
തെരുവിലെ തന്റെ വെങ്കല പ്രതിമയ്ക്ക് കീഴെ കിടന്നുറങ്ങുന്ന ഹോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ അര്‍നോള്‍ഡ് ഷ്വാസ്‌നെഗറിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഒഹിയോയിലെ കൊളംബസിലെത്തിയ താരത്തിന് ഹോട്ടല്‍ മുറി ലഭിക്കാതെ വന്നപ്പോഴാണ് പ്രതിമയ്ക്ക് മുന്നില്‍ കിടന്നത്.
 
കാലിഫോര്‍ണിയയിലെ മുന്‍ ഗവര്‍ണര്‍ കൂടിയായ അര്‍നോള്‍ഡ് ഗവര്‍ണറായിരിക്കുന്ന സമയത്ത് ഉദ്ഘാടനം ചെയ്തതാണ് ഹോട്ടലിന് മുന്നിലെ പ്രതിമ. ഉദ്ഘാടന സമയത്ത് ഹോട്ടലിലെ ഒരു മുറി എപ്പോഴും അദ്ദേഹത്തിനായി ഒഴിഞ്ഞ് കിടക്കുമെന്ന് അധികൃതര്‍ വാഗ്ദാനം നല്‍കിയിരുന്നു.
 
എന്നാല്‍ കഴിഞ്ഞ ദിവസം താരമെത്തിയപ്പോള്‍ റൂമുകളൊന്നും ഒഴിവില്ലെന്നായിരുന്നു ഹോട്ടലധികൃതരുടെ പ്രതികരണം. ഇതില്‍ പ്രതിഷേധിച്ചാണ് താരം പ്രതിമയ്ക്ക് മുന്നില്‍ കിടന്നുറങ്ങിയത്. അധികാരം ഉണ്ടായിരുന്നപ്പോള്‍ ജനങ്ങള്‍ എന്നെ പുകഴ്ത്തി. പക്ഷേ ആ പദവി നഷ്ടപ്പെട്ടപ്പോള്‍ അവരെന്നെ മറന്നു. കാലം മാറും, പദവികളെ വിശ്വസിക്കാന്‍ പാടില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സപ്ലൈകോയില്‍ വെളിച്ചെണ്ണയ്ക്ക് സ്പെഷ്യല്‍ ഓഫര്‍

വിസ കാലാവധി കഴിഞ്ഞും യുകെയിൽ തുടരുന്നു, വിദേശ വിദ്യാർഥികൾക്ക് മുന്നറിയിപ്പ് നൽകി ബ്രിട്ടൺ

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്ര ജീവനക്കാര്‍ക്ക് 7000 രൂപ ഉത്സവബത്ത

അമീബിക് മസ്തിഷ്‌ക ജ്വരവും ആസ്പര്‍ജില്ലസ് ഫ്‌ളാവസ് ഫംഗസും ഒരുമിച്ച് ബാധിച്ച 17കാരന് ജീവന്‍ തിരിച്ചു നൽകി മെഡിക്കല്‍ കോളേജ്

ട്രംപ് ചെയ്യുന്നത് മണ്ടത്തരം, ഇന്ത്യൻ പിന്തുണയില്ലാതെ ചൈനീസ് സ്വാധീനം നേരിടാൻ യുഎസിനാകില്ല

അടുത്ത ലേഖനം
Show comments