ഇങ്ങനെ ചെയ്യാത്തതുകൊണ്ടാണ് നിങ്ങളുടെ ചപ്പാത്തി പപ്പടം പോലെ ആകുന്നത് !

അധികനേരം തവയില്‍ വെച്ച് ചപ്പാത്തി വേവിക്കരുത്

രേണുക വേണു
ബുധന്‍, 25 സെപ്‌റ്റംബര്‍ 2024 (10:03 IST)
ആരാണ് വളരെ മൃദുവായ ചപ്പാത്തി കഴിക്കാന്‍ ആഗ്രഹിക്കാത്തത്. ചപ്പാത്തി വളരെ സോഫ്റ്റ് ആകണമെങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. മാവ് കുഴയ്ക്കുന്നത് മുതല്‍ ചപ്പാത്തി ചുടുന്നതില്‍ വരെ ഈ ശ്രദ്ധ വേണം. സോഫ്റ്റ് ചപ്പാത്തി ഉണ്ടാക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് നമുക്ക് നോക്കാം. 
 
ചെറു ചൂടുവെള്ളത്തിലേക്ക് പൊടി പതിയെ ഇട്ടു കൊടുത്ത് വേണം മാവ് നന്നായി കുഴയ്ക്കാന്‍. അഞ്ച് മിനിറ്റെങ്കിലും മാവ് നന്നായി കുഴയ്ക്കണം. മാവ് കുഴച്ചുകഴിഞ്ഞാല്‍ അല്‍പ്പം എണ്ണ പുരട്ടുന്നത് നല്ലതാണ്. 
 
15 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ മാവ് കുഴച്ചുവയ്ക്കാം. അതില്‍ കൂടുതല്‍ വയ്ക്കരുത്. തവ നല്ലതുപോലെ ചൂടായ ശേഷം മാത്രമേ ചപ്പാത്തി അതിലേക്ക് ഇടാവൂ. മൂന്ന് തവണയില്‍ കൂടുതല്‍ ചപ്പാത്തി തവയില്‍ തിരിച്ചും മറിച്ചും ഇടരുത്. അധികനേരം തവയില്‍ വെച്ച് ചപ്പാത്തി വേവിക്കരുത്. ചപ്പാത്തി ചുട്ട ശേഷം ഒരു പ്ലേറ്റിലേക്ക് മാറ്റി അല്‍പ്പം എണ്ണയോ നെയ്യോ തടവുന്നത് നല്ലതാണ്. ചപ്പാത്തി ചുട്ട ശേഷം കാസറോളില്‍ അടച്ചുവയ്ക്കണം. മാവിലേക്ക് നന്നായി ഉടച്ച അവോക്കാഡോ ചേര്‍ത്ത് കുഴച്ചാലും ചപ്പാത്തി മൃദുവാകും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: 'അതറിഞ്ഞതും മമ്മൂട്ടി കരഞ്ഞു'; ചരിത്രംകണ്ട തിരിച്ചുവരവ് സംഭവിച്ചത് ഇങ്ങനെ

രാഹുലിനെതിരെ ഇനിയും പരാതികള്‍ വരും: ഗോവിന്ദന്‍ മാഷ്

ക്രിസ്മസ് പ്രമാണിച്ച് സംസ്ഥാനത്തേക്ക് പ്രത്യേക ട്രെയിൻ സർവീസ്

ഈ വര്‍ഷം കാനഡയില്‍ നിന്ന് പുറത്താക്കിയ ഇന്ത്യക്കാരുടെ എണ്ണം 2831; കാരണം ഇതാണ്

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ പ്രമേഹരോഗിയാണോ; ആപ്പിള്‍ വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ അറിയണം

Egg Boiling Tips: ഒരു മുട്ട പുഴുങ്ങാന്‍ എത്ര മിനിറ്റ് വേണം?

ബുദ്ധി കൂട്ടാന്‍ ആഗ്രഹമുണ്ടോ, ഇക്കാര്യങ്ങള്‍ ചെയ്യാം

ജിമ്മിലെ വ്യായാമത്തിനിടയില്‍ 27കാരന് കാഴ്ച നഷ്ടപ്പെട്ടു: അപൂര്‍വ പരിക്കിന് പിന്നിലെ കാരണം ഡോക്ടര്‍ വിശദീകരിച്ചു

ഒരു പൂച്ച നിങ്ങളെ എത്ര കാലം ഓര്‍ക്കും? വിദഗ്ധര്‍ പറയുന്നത് അറിയണം

അടുത്ത ലേഖനം
Show comments