Webdunia - Bharat's app for daily news and videos

Install App

ചെമ്മീന്‍ സമോസ

Webdunia
നാലുമണി നേരത്ത് ചായയോടൊപ്പം കഴിക്കാന്‍ ഇതാ ഒരു ചെമ്മീന്‍ വിഭവം. ചെമ്മീന്‍ സമോസ.

ചേര്‍ക്കേണ്ടവ‍:

ചെമ്മീന്‍ വൃത്തിയാക്കിയത് അര കിലോ
പച്ചമുളക് 5 എണ്ണം
സവാള 2 എണ്ണം
ഇഞ്ചി ചതച്ചത് 1 കഷ്ണം
തക്കാളി അരിഞ്ഞത് 1 എണ്ണം
വെളുത്തുള്ളി ചതച്ചത് 1 അല്ലി
മഞ്ഞള്‍പ്പൊടി 1/4 ടീസ്പൂണ്‍
മല്ലിയില കുറച്ച്
മൈദ 250 ഗ്രാം
മസാലപ്പൊടി 1 നുള്ള്
വെളിച്ചെണ്ണ ആവശ്യത്തിന്
ഉപ്പ് പാകത്തിന്

ഉണ്ടാക്കുന്ന വിധം:

സവാള തൊലി കളഞ്ഞ് നേര്‍മ്മയായി മുറിച്ച് കഴുകി ചെറുതായി അരിയുക. പിന്നീട് 2 ടേബിള്‍ സ്പൂണ്‍ എണ്ണയൊഴിച്ച് വറ്റിയെടുക്കുക. ശേഷം പച്ചമുളക്, സവാള, ഇഞ്ചി, തക്കാളി, വെളുത്തുള്ളി, മഞ്ഞള്‍പ്പൊടി, മസാലപ്പൊടി, മല്ലിയില എന്നിവയും ചേര്‍ത്ത് ഇളക്കുക. ഇതില്‍ ചെമ്മീനും ചേര്‍ക്കുക. 5 മിനിറ്റ് ഇളക്കിയ ശേഷം താഴെ വയ്ക്കുക. പിന്നീട് ഉപ്പും വെള്ളവും ചേര്‍ത്ത് മൈദ കുഴച്ച് ചെറുനാരങ്ങാ വലിപ്പത്തില്‍ മാവെടുത്ത് നേര്‍മ്മയായി പരത്തിയെടുക്കണം. പരത്തിയെടുത്തത് നെടുകെ മുറിച്ച് അതില്‍ ഒരു വലിയ സ്പൂന്‍ ചെമ്മീന്‍ കൂട്ട് നിറച്ച ശേഷം മാവുകൊണ്ടുതന്നെ ഒട്ടിച്ച് വെളിച്ചെണ്ണയില്‍ പൊരിച്ചെടുക്കുക. ചൂടോടെ സോസിനോ, മല്ലിയില ചമ്മന്തിക്കോ ഒപ്പം വിളമ്പാം.

വായിക്കുക

എന്നോട് കയര്‍ക്കരുത്, ഇന്ന് ബാറ്റിംഗ് വളരെ എളുപ്പമാണ്, റൂട്ടിന്റെ റെക്കോര്‍ഡ് നേട്ടത്തിന് പിന്നാലെ പോസ്റ്റുമായി പീറ്റേഴ്‌സണ്‍

രംഗരാജിനെ വിവാഹം ചെയ്തു, ഗർഭിണിയാണ്, ജോയ് ക്രിസിൽഡയുടെ പോസ്റ്റിൽ വിവാദം

Kaantha Teaser: നടികര്‍ ദുല്‍ഖര്‍; 'കാന്താ' വേഷപ്പകര്‍ച്ചയില്‍ ഞെട്ടി സിനിമാലോകം

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

മുന്‍പ്രസിഡന്റ് ബരാക് ഒബാമയെ അറസ്റ്റ് ചെയ്തുകൊണ്ടുള്ള എഐ വീഡിയോ പങ്കുവെച്ച് ഡൊണാള്‍ഡ് ട്രംപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പൂച്ച മാന്തിയാല്‍ ഈ രോഗം വരാന്‍ സാധ്യത

ദേഷ്യവും മുന്‍കോപവും ഉണ്ടോ? ഇത്തരക്കാരെ കിടപ്പറയില്‍ സ്ത്രീകള്‍ ആഗ്രഹിക്കുന്നില്ല !

നിങ്ങളെ അമിതമായി പ്രശംസിക്കുന്നുണ്ടോ, അയാള്‍ക്ക് നിങ്ങളോട് പ്രണയമാണ്!

തൈരിനൊപ്പം കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ

ഉച്ചയുറക്കവും മറവി രോഗവും തമ്മില്‍ ബന്ധം, പഠനങ്ങള്‍ പറയുന്നത് ഇതാണ്

Show comments